ETV Bharat / bharat

Shah Rukh Khan Deepika Padukone AI pics : ജവാനിലെ കുഞ്ഞ് ആസാദിനൊപ്പം ഷാരൂഖ്‌ ഖാനും ദീപിക പദുകോണും ; എഐ ചിത്രങ്ങള്‍ വൈറല്‍ - ഷാരൂഖിന്‍റെയും ദീപികയുടെയും എഐ ചിത്രങ്ങള്‍

Fanmade AI generated pictures of trio : ജവാനിലെ കുഞ്ഞ് ആസാദിനൊപ്പമുള്ള ഷാരൂഖിന്‍റെയും ദീപികയുടെയും ഫാന്‍ മെയ്‌ഡ്‌ എഐ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

Shah Rukh Khan Deepika Padukone AI generated pics  Shah Rukh Khan AI generated pictures  Deepika Padukone AI generated pictures  Jawan AI generated pictures  Shah Rukh Khan Deepika Padukone with baby Azad  കുഞ്ഞ് ആസാദിനൊപ്പം ഷാരൂഖ്‌ ഖാനും ദീപിക പദുക്കോണും  ജവാനിലെ എഐ ചിത്രങ്ങള്‍ വൈറല്‍  ജവാന്‍  ഷാരൂഖ് ഖാന്‍  ദീപിക പദുക്കോണ്‍  ഷാരൂഖും ദീപികയും  ഷാരൂഖിന്‍റെയും ദീപികയുടെയും എഐ ചിത്രങ്ങള്‍
Shah Rukh Khan Deepika Padukone AI generated pics
author img

By ETV Bharat Kerala Team

Published : Oct 8, 2023, 11:39 AM IST

ബോളിവുഡ്‌ സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാന്‍റെയും ദീപിക പദുകോണിന്‍റെയും (Shah Rukh Khan and Deepika Padukone) സ്‌ക്രീൻ കെമിസ്‌ട്രി എല്ലായ്‌പ്പോഴും പ്രേക്ഷക ഹൃദയങ്ങള്‍ ഏറ്റെടുക്കാറുണ്ട്. 'ഓം ശാന്തി ഓം' (Om Shanti Om), 'പഠാന്‍' (Pathaan), ഏറ്റവും ഒടുവില്‍ റിലീസായ 'ജവാന്‍' (Jawan) തുടങ്ങി ഓരോ സിനിമയിലും തങ്ങളുടെ പ്രിയപ്പെട്ട താര ജോഡിയെ സ്‌ക്രീനിൽ കാണാൻ അവസരം ലഭിക്കുമ്പോഴെല്ലാം ആരാധകർ ആവേശഭരിതരാകുന്നു (Shah Rukh Khan Deepika Padukone on screen chemistry).

അറ്റ്‌ലി കുമാര്‍ (Atlee Kumar) സംവിധാനം ചെയ്‌ത ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രം 'ജവാന്‍' ഉയര്‍ത്തിവിട്ട തരംഗത്തില്‍ നിന്നും ഇനിയും ആരാധകര്‍ മുക്തരായിട്ടില്ല. റിലീസ് ചെയ്‌ത് ഒരു മാസം പിന്നിടുമ്പോഴും ആരാധകര്‍ ഇപ്പോഴും 'ജവാന്' പിന്നാലെയാണ്. ഇപ്പോഴിതാ 'ജവാനി'ലെ കുഞ്ഞ് ആസാദിന്‍റെയും ഷാരൂഖ് ഖാന്‍റെയും ദീപിക പദുകോണിന്‍റെയും കഥാപാത്രങ്ങളുടെ എഐ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് (AI generated images of SRK and Deepika).

ഒരു കിംഗ് ഖാന്‍ ആരാധകൻ, 'ജവാനി'ലെ കുഞ്ഞ് ആസാദിനൊപ്പമുള്ള ഷാരൂഖ് ഖാന്‍റെയും ദീപിക പദുകോണിന്‍റെയും കഥാപാത്രങ്ങളെ തന്‍റെ ഭാവനയില്‍ സൃഷ്‌ടിച്ചതിന്‍റെ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പരസ്‌പരം മുഖാമുഖം ചേര്‍ന്നുനില്‍ക്കുന്ന ഷാരൂഖിന്‍റെയും ദീപികയുടെയും നടുവിലായി കുഞ്ഞ് ആസാദിനെ ഇരുവരും ചേര്‍ത്തുപിടിച്ചിരിക്കുന്നതാണ് ചിത്രത്തില്‍ കാണാനാവുക. എസ്‌ആര്‍കെയും ദീപികയും മാത്രമുള്ള എഐ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. സന്തുഷ്‌ടമായ ഒരു കുടുംബമാണ് ഇവരുടേത് എന്ന് തോന്നിപ്പിക്കുന്നതാണ് ചിത്രങ്ങള്‍ (AI generated pics from Jawan ).

Also Read: SRK Fan Watches Jawan On Ventilator: വെന്‍റിലേറ്റര്‍ സഹായത്തില്‍ ജവാന്‍ കണ്ട് എസ്‌ആര്‍കെ ആരാധകന്‍; പ്രതികരിച്ച് ഷാരൂഖ് ഖാന്‍, വീഡിയോ വൈറല്‍

അതേസമയം 'ജവാന്‍' ആഗോളതലത്തില്‍ ഇതുവരെ നേടിയത് 1103.27 കോടി രൂപയാണ്. 30 ദിവസം കൊണ്ടാണ് 'ജവാന്‍' ഈ നേട്ടം കൈവരിച്ചത്. ഇതോടെ ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആഗോള ബോക്‌സ്‌ ഓഫീസില്‍ 1,100 കോടി കടക്കുന്ന ആദ്യ ബോളിവുഡ് ചിത്രമെന്ന റെക്കോഡും 'ജവാൻ' സ്വന്തമാക്കി. ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസില്‍ 600 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചു. '619.92 കോടി രൂപയാണ് ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസില്‍ നിന്നും 'ജവാന്‍' ഇതുവരെ നേടിയത് (Jawan Box Office Collection).

Also Read: Fan Tattooed Shah Rukh Khan മുതുകില്‍ ഷാരൂഖിന്‍റെ മുഖം ടാറ്റൂ ചെയ്‌ത് ആരാധകന്‍; അധികം വേദനിച്ചില്ലെന്ന് കരുതുന്നുവെന്ന് കിങ് ഖാന്‍

ഷാരൂഖ് ഖാന്‍റെയും ഗൗരി ഖാന്‍റെയും (Shah Rukh Khan and Gauri Khan) ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റാണ് (Red Chillies Entertainment) 'ജവാന്‍റെ' നിര്‍മാണം നിര്‍വഹിച്ചത്. ഷാരൂഖ് ഖാനെയും ദീപിക പദുകോണിനെയും കൂടാതെ വിജയ് സേതുപതി (Vijay Sethupathi), നയൻതാര (Nayanthara), സന്യ മൽഹോത്ര, റിദ്ധി ദോഗ്ര തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു (Shah Rukh Khan Deepika Padukone AI pics).

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.