ജഗദൽപൂർ: നക്സൽ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികർക്ക് റീത്ത് സമര്‍പ്പിച്ച് ആദരാഞ്ജലി അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിഅമിത് ഷാ. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സൈനികരുടെ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
ഇതോടൊപ്പം അമിത് ഷായും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലും തിങ്കളാഴ്ച ജഗദൽപൂരില്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഛത്തീസ്ഗഡിലെ ദക്ഷിണ ബസ്തർ മേഖലയിലെ സുക്മ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിലുള്ള ജോനാഗുഡ, തേക്കൽഗുഡ ഗ്രാമങ്ങളില്‍ നക്സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ 15 നക്സലുകളും കൊല്ലപ്പെട്ടിരുന്നു.