ETV Bharat / bharat

ലൈംഗിക തൊഴിൽ കുറ്റകരമല്ല, പൊതുസ്ഥലത്ത് മറ്റുള്ളവർക്ക് ശല്യമാകുന്ന തരത്തിലാകരുത് : മുംബൈ സെഷൻസ് കോടതി - ലൈംഗിക തൊഴിൽ പരാമർശം കോടതി

മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഷെൽട്ടര്‍ ഹോമിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന യുവതിയെ വിട്ടയക്കാൻ മുംബൈ സെഷൻസ് കോടതി ഉത്തവിട്ടു

sex work offence only in public  mumbai sessions court  mumbai sessions court sex work offence  sex work offence  ലൈംഗിക തൊഴിൽ കുറ്റകരമല്ല  മുംബൈ സെഷൻസ് കോടതി  മജിസ്ട്രേറ്റ് കോടതി  ലൈംഗിക തൊഴിൽ പരാമർശം കോടതി  മുംബൈ കോടതി
മുംബൈ സെഷൻസ് കോടതി
author img

By

Published : May 23, 2023, 4:19 PM IST

മുംബൈ : ലൈംഗിക തൊഴിൽ കുറ്റകരമല്ലെന്ന് വ്യക്തമാക്കി മുംബൈ സെഷൻസ് കോടതി. എന്നാൽ പൊതുസ്ഥലത്ത് മറ്റുള്ളവർക്ക് ശല്യമാകുന്ന തരത്തിൽ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നത് കുറ്റകരമാണെന്നും കോടതി വിശദീകരിച്ചു. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഷെൽട്ടര്‍ ഹോമിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന വനിതാ ലൈംഗിക തൊഴിലാളിയെ മോചിപ്പിക്കാൻ ഉത്തരവിട്ടുകൊണ്ടാണ് മുംബൈ സെഷൻസ് കോടതിയുടെ പരാമർശം.

അഡീഷണൽ സെഷൻസ് ജഡ്‌ജി സി വി പാട്ടീലിന്‍റേതാണ് ഉത്തരവ്. 34കാരിയായ വനിതാ ലൈംഗിക തൊഴിലാളിയെ ഷെൽട്ടര്‍ ഹോമിൽ ഒരു വർഷം തടവിൽ പാർപ്പിക്കാൻ മസ്ഗോൺ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് മുംബൈ സെഷൻസ് കോടതിയുടെ ഉത്തരവ്.

ലൈംഗിക തൊഴിലാളിയുടെ സുരക്ഷണവും പുനരധിവാസവും കണക്കിലെടുത്താണ് മാർച്ച് 15ന് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് ചോദ്യം ചെയ്‌ത് യുവതി മുംബൈ സെഷൻസ് കോടതിയെ സമീപിച്ചു. തടങ്കലിൽ പാർപ്പിക്കാനുള്ള മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഭരണഘടനയുടെ 19-ാം അനുച്ഛേദത്തിന്‍റെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. കൂടാതെ ഇത് സുപ്രീം കോടതി ഉത്തരവിന് എതിരാണെന്നും ഹർജിയിൽ പറയുന്നു.

ഫെബ്രുവരിയിൽ സബർബൻ മുളുന്ദിലെ കേന്ദ്രത്തില്‍ നടത്തിയ റെയ്‌ഡിനെ തുടർന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന്, പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും യുവതിയെയും മറ്റ് രണ്ട് പേരെയും മസ്‌ഗോണിലെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്‌തു. തുടർന്നാണ് പരിചരണത്തിനും സംരക്ഷണത്തിനും അഭയം നല്‍കാനുമായി യുവതിയെ ദേവനാറിലെ നവജീവൻ മഹിള വസ്‌തിഗൃഹയിലേക്ക് അയച്ചത്.

ചട്ടം അനുസരിച്ച്, സ്വന്തം ഇഷ്‌ടപ്രകാരം ലൈംഗിക ജോലിയിൽ ഏർപ്പെടുന്നത് കുറ്റമല്ല. എന്നാൽ, മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ പൊതുസ്ഥലത്ത് ലൈംഗിക ജോലി ചെയ്യുന്നതിനെ കുറ്റമായി കണക്കാക്കാമെന്ന് സെഷൻസ് കോടതി വ്യക്തമാക്കി. യുവതി പൊതുസ്ഥലത്ത് ലൈംഗികതയിൽ ഏർപ്പെട്ടതായി ആരോപണം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

യുവതിക്ക് രണ്ട് കുട്ടികളുണ്ട്. അവർക്ക് തീർച്ചയായും അവരുടെ അമ്മയെ വേണം. യുവതിയുടെ ആഗ്രഹത്തിന് വിരുദ്ധമായി തടവിലാക്കിയാൽ അത് തീർച്ചയായും ഇന്ത്യയിലുടനീളം സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശത്തെ ലംഘിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീയ്‌ക്ക് പ്രായപൂർത്തിയായതാണ്. ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല ലൈംഗിക തൊഴിലിൽ ഏൽപ്പെട്ടതെന്നും കോടതി ശ്രദ്ധയിൽപ്പെടുത്തി.

മുൻകാല പ്രവര്‍ത്തികളുടെ പേരിൽ യുവതിയെ തടങ്കലിൽ പാർപ്പിക്കാൻ കഴിയില്ലെന്നും ഉടൻ മോചിപ്പിക്കണമെന്നും സെഷൻസ് കോടതി വിധിച്ചു.

'റെയ്‌ഡിനിടെ ലൈംഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യരുത്' : റെയ്‌ഡിനിടെ ലൈംഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതി വിധി ഉദ്ധരിച്ചായിരുന്നു ജസ്റ്റിസ് എൻ സതീഷ് കുമാറിന്‍റെ പരാമർശം. ചിന്താദ്രിപേട്ടയിലെ ലൈംഗിക തൊഴില്‍ കേന്ദ്രത്തില്‍ നിന്ന് അറസ്റ്റിലായ ഉദയകുമാർ എന്നയാളുടെ ഹർജി പരിഗണിച്ച ജഡ്‌ജി, അയാൾക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്‌ത എഫ്ഐആര്‍ റദ്ദാക്കുകയും ചെയ്‌തിരുന്നു.

Also read : റെയ്‌ഡിനിടെ ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി

ഏതോ ഒരാൾ നടത്തുന്ന ലൈംഗികതാകേന്ദ്രമെന്ന് പൊലീസ് ആരോപിക്കുന്നിടത്ത് ഹർജിക്കാരൻ ഉണ്ടായിരുന്നു എന്ന പേരിൽ അയാൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ലൈംഗിക തൊഴിലാളികൾക്ക് താത്‌പര്യമില്ലാത്ത പ്രവര്‍ത്തികള്‍ ചെയ്യാൻ ഹർജിക്കാരൻ അവരെ നിർബന്ധിച്ചുവെന്ന് പറയാനാവില്ലെന്നും ജഡ്‌ജി ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.