ETV Bharat / bharat

28കാരിയായ മകന്‍റെ ഭാര്യയെ വിവാഹം ചെയ്‌ത് 70കാരന്‍; സമൂഹമാധ്യമങ്ങളില്‍ എതിര്‍ത്തും അനുകൂലിച്ചും പ്രതികരണങ്ങള്‍ - seventy year old marries daughter in law

തന്‍റെ മൂന്നാമത്തെ മകന്‍റെ ഭാര്യയേയാണ് കൈലാഷ്‌ യാദവ് വിവാഹം കഴിച്ചത്. മകന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരണപ്പെട്ടത്

70 year old marries daughter in law  മകന്‍റെ ഭാര്യയെ വിവാഹം ചെയ്‌തു  കൈലാഷ്‌ യാദവ്  പ്രായമായ ആള്‍ യുവതിയെ വിവാഹം ചെയ്‌തത്  Old man marries young girl  ഉത്തര്‍പ്രദേശ് വാര്‍ത്തകള്‍  up news
എഴുപതുകാരന്‍ 28കാരിയായ മകന്‍റെ ഭാര്യയെ വിവാഹം ചെയ്‌തു
author img

By

Published : Jan 27, 2023, 4:30 PM IST

ഗോരഖ്‌പൂര്‍ (യുപി): മകന്‍റെ ഭാര്യയെ വിവാഹം കഴിച്ച് 70കാരന്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്‌പൂര്‍ ജില്ലയിലാണ് സംഭവം. 70കാരനായ കൈലാഷ്‌ യാദവാണ് 28കാരിയായ പൂജയെ വിവാഹം കഴിച്ചത്. മകന്‍ മരിച്ചതിന് ശേഷം വിധവയായതിനെ തുടര്‍ന്നാണ് പൂജയെ ഇദ്ദേഹം വിവാഹം കഴിച്ചത്.

ബർഹൽഗഞ്ച് കോട്വാലിയിലെ ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. എന്താണ് വിവാഹത്തിലേക്ക് നയിച്ചത് എന്നത് സംബന്ധിച്ച കാര്യങ്ങള്‍ ഇവര്‍ വ്യക്തമാക്കിയിട്ടില്ല.

ഇവരുടെ വിവാഹ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വിവാഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഛാപിയ ഉംറാവു ഗ്രാമത്തിലെ താമസക്കാരനായ കൈലാഷ്‌ വാച്ച്മാനായി ജോലി ചെയ്യുകയാണ്.

കൈലാഷിന്‍റെ ആദ്യ ഭാര്യ 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. നാല് മക്കളില്‍ മൂന്നാമത്തെ മകന്‍റെ ഭാര്യയായിരുന്നു പൂജ. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പൂജയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. പൂജ മറ്റൊരു വിവാഹത്തിന് ആലോചിക്കുന്നതിനിടയില്‍ കൈലാഷ്‌ യാദവ് തന്നെ വിവാഹം കഴിക്കാനായി പൂജയെ പ്രേരിപ്പിക്കുകയായിരുന്നു എന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നു.

തന്‍റെ മകന്‍റെ മകളെ സംരക്ഷിക്കാനാണ് വിവാഹം കഴിച്ചത് എന്നാണ് കൈലാഷ്‌ പറയുന്നത്. ഇത്രയും വയസുള്ള ആള്‍ മകന്‍റെ ഭാര്യയായിരുന്ന യുവതിയെ വിവാഹം കഴിച്ചതിനെ നാട്ടുകാരില്‍ പലരും ചോദ്യം ചെയ്‌തിരിക്കുകയാണ്. എന്നാല്‍ പരസ്‌പര സമ്മതത്തോടെയുള്ള വിവാഹത്തില്‍ മറ്റുള്ളവര്‍ക്ക് ഇടപെടാന്‍ അവകാശമില്ല എന്ന നിലപാടും ചിലര്‍ സ്വീകരിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.