ETV Bharat / bharat

ഭാൽസ്വാ ഡയറി വെടിവെയ്പ്പ്; ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

സംഭവത്തിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു

Bhalswa Dairy firing case  police officers suspended  Bhalswa Dairy firing  ഭാൽസ്വാ ഡയറി വെടിവെയ്പ്പ്  ഭാൽസ്വാ ഡയറി വെടിവെയ്പ്പ് കേസ്  പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ഭാൽസ്വാ ഡയറി വെടിവെയ്പ്പ്; ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
author img

By

Published : Mar 28, 2021, 2:49 AM IST

ന്യൂഡൽഹി: വടക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ ഭാൽസ്വാ ഡയറി പ്രദേശത്ത് നടന്ന ആക്രമണത്തിൽ ക്രമസമാധാന സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടി എസ്എച്ച്ഒയും സബ് ഇൻസ്പെക്‌ടറും ഉൾപ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തു. ഇൻസ്പെക്‌ടർ സിക്കന്ദർ റോയ്, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്‌ടർമാരായ ഫൂൾ കുമാർ, ബൽബീർ സിംഗ്, ഹെഡ് കോൺസ്റ്റബിൾ സന്ദീപ് കുമാർ, കോൺസ്റ്റബിൾമാരായ അമർജീത്, രബീന്ദർ, കരംബീർ എന്നിവരാണ് സസ്‌പെൻഷനിലായത്.

ഡൽഹി പൊലീസ് കോൺസ്റ്റബിൾ സന്ദീപിനെ ഫെബ്രുവരി 25 ന് ഭാൽസ്വാ ഡയറി പ്രദേശത്ത് വച്ച് മൂന്ന് അജ്ഞാതർ വെടിവെച്ച സംഭവത്തിലാണ് നടപടി. മാർച്ച് 18 ന് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ സംഭവത്തിൽ ഉൾപ്പെട്ട ഒരാളെ അറസ്റ്റ് ചെയ്‌തിരുന്നു. അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ അട്ടാർ സിംഗ്, ഇൻസ്പെക്‌ടർ ശിവകുമാർ എന്നിവരടങ്ങിയ സംഘമാണ് ആദിൽ എന്ന പ്രതിയെ പിടികൂടിയത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.