ETV Bharat / bharat

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു ; 7 പേര്‍ പിടിയില്‍ - ത്രിപുര

പോക്സോ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

rape in Tripura  minor raped  POCSO cases  gang rape in Agartala  seven youth arrested in rape case  Seven arrested in Tripura for raping minors  ത്രിപുരയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പീഡനം; പ്രതികള്‍ അറസ്റ്റില്‍  ത്രിപുരയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പീഡനം  പ്രതികള്‍ അറസ്റ്റില്‍  ത്രിപുര  പീഡനം
ത്രിപുരയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു; പ്രതികള്‍ അറസ്റ്റില്‍
author img

By

Published : Jun 15, 2021, 11:09 AM IST

അഗര്‍ത്തല : അഗർത്തലയില്‍ നാല് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍. ഞായറാഴ്ചയായിരുന്നു ഏഴ് പേര്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്.

ചമ്പക്നഗറിലെ മനോജിത് ദെബർമ (19), ബർദ്ധമാൻ താക്കൂർപാറയിലെ ബിർ കുമാർ ദെബർമ (21), ബർദ്ധമാൻ താക്കൂർപാറയിലെ റിപ്പൺ ദെബർമ (19), ബെൽപാറയിലെ ബിമൽ ദെബർമ (20), ബർദരാമൻ (20) ചമ്പക് നഗറിലെ ചങ്കായ് ദെബർമ (19), ബിഷാൽ ദെബർമ (21) എന്നിവരാണ് പിടിയിലായ പ്രതികള്‍.

Read Also........പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​തു; നാഗിൻ 3 ഫെയിം പേൾ വി. പുരി അറസ്റ്റിൽ

സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ ഇവരെ അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥൻ മാണിക് ദെബ്നാഥ് പറഞ്ഞു. പോക്സോ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇരകളുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

പെണ്‍കുട്ടികളെ അഗർത്തല നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള സർക്കാർ റബ്ബർ തോട്ടത്തിലെത്തിച്ചായിരുന്നു ക്രൂരമായി പീഡിപ്പിച്ചതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് പെണ്‍കുട്ടികളെ അവിടെ ഉപേക്ഷിച്ച് പ്രതികള്‍ ഒരു ഓട്ടോയില്‍ രക്ഷപ്പെടുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.