ഹൈദരാബാദ് : സഞ്ജയ് ദത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദി വിർജിൻ ട്രീയുടെ സെറ്റില്‍ തീപിടിത്തം. മൗനി റോയ് അഭിനയിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ക്യാമറയുടെ ലൈറ്റ് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. അഗ്നിബാധയില്‍ സെറ്റില്‍ ചെറിയ നാശനഷ്‌ടങ്ങളുണ്ടായി.
സംഭവത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം ചിത്രീകരണം നിര്‍ത്തിവച്ചു. അഗ്നി ശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സിദ്ധാന്ത് സച്ച് ദേവ് സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രമാണ് ദി വിർജിൻ ട്രീ. സഞ്ജയ് ദത്തും മൗനി റോയ്‌യും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ സണ്ണി സിങ്, പാലക് തിവാരി, ആസിഫ് ഖാൻ, എന്നിവരും പ്രധാന റോളുകളിലെത്തുന്നുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
'ഞാന്‍ ആഗ്രഹിച്ചത് പോലെയുള്ള ഹൊറര്‍ കോമഡി ചിത്രമാണ് ദി വിർജിൻ ട്രീ. പ്രൊഡക്‌ഷന്‍ പാര്‍ട്‌ണറായ ദീപക് മുകുട്ടിലുമായി ചേര്‍ന്ന് സിനിമ ചെയ്യുന്നതില്‍ ഏറെ സന്തോഷവാനാണ്. അദ്ദേഹത്തിന്‍റെ സിനിമ കാഴ്‌ചപ്പാടുകളും ആദര്‍ശങ്ങളും എന്‍റേതുമായി യോജിക്കുന്നതാണ്.
ഇന്‍ഡസ്‌ട്രിയില്‍ പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്' - ദത്ത് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സോഹം റോക്ക്സ്റ്റാർ എന്‍റര്‍ടെയ്ൻമെന്‍റും ത്രീ ഡൈമെൻഷൻ മോഷൻ പിക്ചേഴ്‌സ് പ്രൊഡക്ഷൻസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.