ന്യൂഡൽഹി : റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിൻ സ്‌പുട്‌നിക് വി ഇന്ത്യയിൽ നിർമിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് (എസ്ഐഐ) ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ പ്രാഥമിക അനുമതി നൽകി. സ്‌പുട്‌നിക് വി വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് അഭ്യർഥിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യാഴാഴ്ച ഡിസിജിഐക്ക് വ്യാഴാഴ്ച അപേക്ഷ നല്‍കിയിരുന്നു.
പരീക്ഷണങ്ങള്‍ക്കും വിശകലനത്തിനും ശേഷം പൂനെയിലെ പ്ലാന്‍റിലാകും സ്‌പുട്‌നിക് വി വാക്‌സിൻ ഉത്പാദിപ്പിക്കുകയെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിസിജിഐ നിശ്ചയിച്ചിട്ടുള്ള നാല് നിബന്ധനകൾ അനുസരിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ടും ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയും തമ്മിലുള്ള കരാറിന്‍റെ പകർപ്പും, സെൽ ബാങ്കും വൈറസ് സ്റ്റോക്കും കൈമാറുന്നതിനുള്ള കരാറിന്‍റെ പകർപ്പും സമർപ്പിക്കേണ്ടതാണ്.
ALSO READ: സ്‌പുട്‌നിക് വാക്‌സിന്‍ ഉത്പാദനത്തിന് അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്തില്ലെങ്കിൽ ജൂൺ 4 ന് ഇഷ്യൂ ചെയ്ത തിയ്യതി മുതൽ മൂന്ന് വർഷത്തേക്കായിരിക്കും കാലാവധി. നിലവിൽ സ്‌പുട്‌നിക് വി വാക്‌സിൻ ഇന്ത്യയിൽ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ് നിർമിക്കുന്നത്.