ന്യൂഡല്‍ഹി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ പരാജയം മനസിലാക്കിയതുകൊണ്ടാണ് പ്രധാനമന്ത്രി (PM Narendra Modi) കാര്‍ഷിക നിയമങ്ങള്‍ (Farm Laws) പിന്‍വലിച്ചതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി (Priyanka Gandhi). നിങ്ങളുടെ ഉദ്ദേശ്യങ്ങളും മാറിക്കൊണ്ടിരിക്കുന്ന നിങ്ങളുടെ മനോഭാവവും വിശ്വസിക്കാൻ പ്രയാസമാണെന്നും പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
-
600 से अधिक किसानों की शहादत
— Priyanka Gandhi Vadra (@priyankagandhi) November 19, 2021 " class="align-text-top noRightClick twitterSection" data="
350 से अधिक दिन का संघर्ष, @narendramodi जी आपके मंत्री के बेटे ने किसानों को कुचल कर मार डाला, आपको कोई परवाह नहीं थी।
आपकी पार्टी के नेताओं ने किसानों का अपमान करते हुए उन्हें आतंकवादी, देशद्रोही, गुंडे, उपद्रवी कहा, आपने खुद आंदोलनजीवी बोला..1/3
">600 से अधिक किसानों की शहादत
— Priyanka Gandhi Vadra (@priyankagandhi) November 19, 2021
350 से अधिक दिन का संघर्ष, @narendramodi जी आपके मंत्री के बेटे ने किसानों को कुचल कर मार डाला, आपको कोई परवाह नहीं थी।
आपकी पार्टी के नेताओं ने किसानों का अपमान करते हुए उन्हें आतंकवादी, देशद्रोही, गुंडे, उपद्रवी कहा, आपने खुद आंदोलनजीवी बोला..1/3600 से अधिक किसानों की शहादत
— Priyanka Gandhi Vadra (@priyankagandhi) November 19, 2021
350 से अधिक दिन का संघर्ष, @narendramodi जी आपके मंत्री के बेटे ने किसानों को कुचल कर मार डाला, आपको कोई परवाह नहीं थी।
आपकी पार्टी के नेताओं ने किसानों का अपमान करते हुए उन्हें आतंकवादी, देशद्रोही, गुंडे, उपद्रवी कहा, आपने खुद आंदोलनजीवी बोला..1/3
'നിങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ കര്‍ഷകരെ അപമാനിച്ചു, അവരെ ഭീകരരെന്നും ചതിയന്മാരെന്നും ഗുണ്ടകളെന്നും നിയമലംഘകരെന്നും വിളിച്ചു. നിങ്ങള്‍ തന്നെ അവരെ 'ആന്ദോളന്‍ജീവി' എന്ന് വിളിച്ചു. അവരെ തല്ലിച്ചതച്ചു, അറസ്റ്റ് ചെയ്‌തു, ' പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.
600 കർഷകർ രക്തസാക്ഷികളായപ്പോഴും 350 ലധികം ദിവസം സമരം നീണ്ടപ്പോഴും കേന്ദ്രമന്ത്രിയുടെ മകൻ കർഷകരെ കാറിടിച്ച് കൊന്നപ്പോഴും കാര്യമാക്കിയില്ലെന്നും മോദിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പ്രിയങ്ക പറഞ്ഞു.
'ഇപ്പോൾ, തെരഞ്ഞെടുപ്പിലെ പരാജയം മനസിലാക്കിയ നിങ്ങൾ, ഈ രാജ്യത്തിന്‍റെ യാഥാർഥ്യം പെട്ടെന്ന് മനസിലാക്കാൻ തുടങ്ങിയിരിക്കുന്നു- ഈ രാജ്യം നിർമിച്ചത് കർഷകരാണ്, ഇത് കർഷകരുടെ രാജ്യമാണ്, അവരാണ് രാജ്യത്തിന്‍റെ യഥാർഥ സംരക്ഷകർ, കർഷകരുടെ താൽപ്പര്യങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് ഒരു സർക്കാരിനും രാജ്യം ഭരിക്കാൻ കഴിയില്ല,' പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്‌തു.
ഗുരുനാനാക്ക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേയാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ശൈത്യകാല പാർലമെന്‍റ് സമ്മേളനത്തില്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.
Also read: Mamata Banerjee| ബിജെപിയുടെ ക്രൂരതയെ കർഷകർ പേടിച്ചില്ല: മമത ബാനർജി