മുംബൈ: രാജ്യത്തെ ഓഹരി സൂചികയില്‍ വന്‍ കുതിപ്പ്. സെന്‍സെക്‌സ് 359.29 പോയിന്‍റ് ഉയര്‍ന്ന് 60,244.65ത്തിലാണ് വ്യാപാരം ആരംഭിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 100.40 പോയിന്‍റ് ഉയര്‍ന്ന് 17,923.35ലും വ്യാപാരം ആരംഭിച്ചു. 31 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സെന്‍സെക്‌സ് 60,000 പോയിന്‍റ് കടക്കുന്നത്.
1990 ജൂലൈ 25നാണ് ആയിരം പോയിന്‍റിലെത്തുന്നത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം 2015 മാര്‍ച്ച് നാലിനാണ് സൂചിക 30,000 മാര്‍ക്ക് തൊടുന്നത്. വെറും ആറ് വര്‍ഷം കൊണ്ട് 30,000ത്തില്‍ നിന്ന് 60,000 പോയിന്‍റിലെത്തി. കൊവിഡ് കാലത്ത് ഈ നാഴികക്കല്ലിൽ എത്തുന്നത് നേട്ടമാണെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ മുഖ്യ നിക്ഷേപ തന്ത്രജ്ഞൻ വി.കെ വിജയകുമാര്‍ പറഞ്ഞു.
ഇന്‍ഫോസിസാണ് ഇന്ന് നേട്ടം കൈവരിച്ചത്. എല്‍ ആന്‍ഡ് ടി, എച്ച്സിഎല്‍ ടെക്ക്, ഏഷ്യന്‍ പെയിന്‍റ്സ്, ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ ഓഹരികളും ഇന്ന് നേട്ടം കൊയ്‌തു. അതേസമയം, എന്‍ടിപിസി, എച്ച്‌യുഎല്‍, ബജാജ് ഫൈനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയ ഓഹരികള്‍ നഷ്‌ടം നേരിട്ടു.
ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ക്രൂഡ് ഓയിലിന് ബാരലിന് 0.09 ശതമാനം ഉയര്‍ന്ന് 77.32 യുഎസ് ഡോളറിലെത്തി.
Also read: മേക്ക് ഇന്‍ ഇന്ത്യ; പിഎല്‍ഐ പദ്ധതിക്കായി 5,800 കോടിയുടെ നിക്ഷേപക അപേക്ഷകള്‍