മുംബൈ: അഴുക്കുചാല്‍ വൃത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് മുംബൈയില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കോണ്‍ട്രാക്ടറെ മാലിന്യത്തില്‍ കുളിപ്പിച്ചു. ശിവസേന എംഎല്‍എ ദിലീപ് ലാൻഡെയുടെ നേതൃത്വത്തിലായിരുന്നു ഈ ക്രൂരത.
മുംബൈ ചാന്ദിവാലി മേഖലയില്‍ വെള്ളക്കട്ട് രൂക്ഷമായതിനെ തുടന്ന് ഓട വൃത്തിയാക്കാൻ എംഎല്‍എ പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം നേരിട്ട് എത്തുകയായിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ കോണ്‍ട്രാക്ടറെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയും എംഎല്‍എയുടെ നേതൃത്വത്തില്‍ മാലിന്യത്തില്‍ കുളിപ്പിക്കുകയും ചെയ്തു. സഹായം തേടി കോണ്ട്രാക്ടര് പലരെയും വിളിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
ALSO READ: ബിജെപി ശിവസേനയെ പരിഗണിച്ചത് അടിമകളായെന്ന് സഞ്ജയ് റാവത്ത്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈയില്‍ കനത്ത മഴ തുടരുന്നതിനാല്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഓടകള്‍ വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.