ETV Bharat / bharat

സീമ ഹൈദര്‍ ഐഎസ്‌ഐ ഏജന്‍റോ?; അറസ്‌റ്റിലായ പാകിസ്ഥാനി ഇന്‍റലിജന്‍സ് ഏജന്‍സിയിലെ 5 പേരുടെ നിര്‍ണായക വെളിപ്പെടുത്തല്‍

പാകിസ്‌താനില്‍ നിന്ന് സ്‌ത്രീകള്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച ചില ഏജന്‍റുമാര്‍ അതിര്‍ത്തി കടന്ന് എത്തിയെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പൊലീസിനോട് പറഞ്ഞു

Seema haider  isi agent  interrogation report  arrested agents  Seema haider suspected to be an isi agent  uttar pradesh  sachin meena  സീമ ഹൈദര്‍  ഐഎസ്‌ഐ ഏജന്‍റ്  പാകിസ്‌താനി  ലക്‌നൗ  ഉത്തര്‍പ്രദേശിലെ ഗോണ്ട  സച്ചിന്‍ മീണ  ഭീകരവാദം  ഐഎസ്‌ഐ
സീമ ഹൈദര്‍ ഐഎസ്‌ഐ ഏജന്‍റോ?; അറസ്‌റ്റിലായ പാകിസ്‌താനി ഇന്‍റലിജന്‍സ് ഏജന്‍സിയിലെ 5 പേരുടെ നിര്‍ണായക വെളിപ്പെടുത്തല്‍
author img

By

Published : Aug 10, 2023, 10:46 PM IST

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ഗോണ്ടയില്‍ നിന്നും അറസ്‌റ്റിലായ പാകിസ്ഥാനി ഇന്‍റലിജന്‍സ് ഏജന്‍സിയിലെ അഞ്ച് പേരുടെ നിര്‍ണായകമായ വെളിപ്പെടുത്തല്‍ പുറത്ത്. പാകിസ്ഥാനില്‍ നിന്ന് സ്‌ത്രീകള്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച ചില ഏജന്‍റുമാര്‍ അതിര്‍ത്തി കടന്ന് എത്തിയെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പൊലീസിനോട് പറഞ്ഞു. ഇതോടെ, ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമായ പബ്‌ജി വഴി പ്രണയത്തിലായ ശേഷം കാമുകനെ തേടി ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാന്‍ സ്വദേശി സീമ ഹൈദരിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്.

വനിത ഏജന്‍റമാരുടെ വിഷയം ശ്രദ്ധയില്‍പ്പെട്ടോടെ ഉത്തര്‍ പ്രദേശ് പൊലീസിന്‍റെ ഭീകരവാദ വിരുദ്ധ സേന കൂടുതല്‍ ജാഗ്രത പുലര്‍ത്തി. ഒരു മാസത്തിലേറയായി അന്വേഷണം നടത്തിയിട്ടും അഞ്ച് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലും സീമ ഹൈദരിന് ഏജന്‍സി ക്ലീന്‍ ചീറ്റ് നല്‍കാത്തത് ഇക്കാരണത്താലാണ്. ഒരു വനിത ഐഎസ്‌ഐ ഏജന്‍റിനെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ടെന്നും ഇതിന് ശേഷമേ സീമ ഹൈദരിന്‍റെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളുവെന്നും ഭീകരവാദ വിരുദ്ധ സേന അറിയിച്ചു.

ചോദ്യം ചെയ്യലില്‍ സംശയമില്ല: ഗൗതം ബുദ്ധ നഗര്‍ സ്വദേശിയായ സച്ചിന്‍ മീണയെ കാണാനായി പാകിസ്ഥാനില്‍ നിന്നും നേപ്പാള്‍ വഴി ഉത്തര്‍പ്രദേശിലേക്ക് അനധികൃതമായി പ്രവേശിച്ചിരുന്നുവെന്ന് സീമ മൊഴി നല്‍കി. അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിച്ചതിന് മാത്രമെ കുറ്റബോധമുള്ളുവെന്നും പിന്നില്‍ ഗൂഢാലോചനയൊന്നും ഇല്ലെന്നും വ്യക്തമായതായി ഉത്തര്‍പ്രദേശ് പൊലീസ് ജൂലൈ 19ന് പുറത്തിറക്കിയ നോട്ടിസില്‍ പറയുന്നു. ഇതേതുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ശേഷം സീമയെയും സച്ചിനെയും അവരുടെ വീട്ടിലേക്ക് അയച്ചതെന്നും പൊലീസ് വ്യക്തമാക്കി.

ജൂലൈ 15, 18 തുടങ്ങിയ തിയതികളിലായിരുന്നു മൂന്ന് ഐഎസ്‌ഐ ഏജന്‍റുമാരെ അറസ്‌റ്റ് ചെയ്‌തത്. റയീസ്, സല്‍മാന്‍, അര്‍മാന്‍ എന്നിവരാണ് അറസ്‌റ്റിലായത്. ഇവരുടെ ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ വിവരം ലഭിച്ചതോടെ എടിഎസ്‌ വീണ്ടും സജീവ പ്രവര്‍ത്തനത്തിലേക്ക് നീങ്ങുകയായിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ജൂലൈ 27ന് സീമയെ വീട്ടു തടങ്കലിലാക്കുകയും യുപി എടിഎസ് സച്ചിന്‍റെ വീട്ടിലെത്തി സീമയെ ചോദ്യം ചെയ്യുകയും ചെയ്‌തു. പിടിയിലായ ഐഎസ്‌ഐ ഏജന്‍റുമാരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ട ഒരാളാകാം സീമയെന്നാണ് ഏജന്‍സി സംശയിക്കുന്നത്. അതിനാല്‍ തന്നെയാണ് ചോദ്യം ചെയ്യല്‍ കഴിഞ്ഞിട്ടും സീമയ്‌ക്ക് ക്ലീന്‍ ചീറ്റ് നല്‍കാത്തതെന്ന് അധികൃതര്‍ അറിയിച്ചു.

ബസ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍: അതേസമയം, സീമയും നാല് മക്കളും നേപ്പാളില്‍ നിന്നും ഇന്ത്യന്‍ അതിര്‍ത്തി കടന്ന സമയം ബസ് പരിശോധിച്ച ഇൻസ്‌പെക്‌ടര്‍ക്കും കോൺസ്റ്റബിളിനുമെതിരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചു. സശാസ്‌ത്ര സീമ ബാല്‍ (എസ്‌എസ്‌ബി) 43-ാം ബറ്റാലിയൻ ഇൻസ്പെക്‌ടര്‍ സുജിത് കുമാർ വർമ, ചീഫ് കോൺസ്റ്റബിൾ ചന്ദ്ര കമൽ കലിത എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. ബസില്‍ ഉണ്ടായിരുന്നവരെ കാര്യക്ഷമമായി പരിശോധിച്ചില്ലെന്നും കൃത്യനിർവഹണത്തില്‍ ജാഗ്രത കുറവ് കാണിച്ചെന്നും ചുണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരായി നടപടി സ്വീകരിച്ചത്. 1,751 കിലോമീറ്റർ നീണ്ടുകിടക്കുന്ന രാജ്യത്തിന്‍റെ അതിർത്തി പ്രദേശം സംരക്ഷിക്കുന്ന സശാസ്‌ത്ര സീമ ബാല്‍ (എസ്എസ്ബി) ഓഗസ്റ്റ് രണ്ടിനാണ് ഇതുസംബന്ധിച്ച നടപടി ഉത്തരവ് പുറപ്പെടുവിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.