ന്യൂഡൽഹി: റകാബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയിലെ സുരക്ഷ കർശനമാക്കി ഡൽഹി പൊലീസ്. ശിരോമണി അകാലിദളിന് പ്രതിഷേധത്തിന് അനുമതി നൽകാത്ത സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. റകാബ് ഗഞ്ച് സാഹിബ് ഗുരുദ്വാര മുതൽ പാർലമെന്‍റ് പ്രതിഷേധം സംഘടിപ്പിക്കാനാണ് ശിരോമണി അകാലിദൾ അനുമതി തേടിയത്.
ഡൽഹി ദുരന്തനിവാരണ നിയമം ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചത്. ഗുരുദ്വാരക്ക് സമീപം കൂടുതൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയോഗിച്ചു. കർഷക നിയമത്തിനെതിരെയുള്ള പ്രതിഷേധം ഒരു വർഷം പൂർത്തിയായതിനെ തുടർന്നാണ് ശിരോമണി അകാലിദൾ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ അനുമതി തേടിയത്.
അനുമതി നിഷേധിച്ച സാഹചര്യത്തിൽ അകാലിദൾ നേതാക്കളുമായുള്ള ചർച്ച തുടരുകയാണെന്ന് ഡിസിപി ദീപക് യാദവ് പറഞ്ഞു. വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെ പാർലമെന്‍റിലേക്ക് പ്രതിഷേധ മാർച്ച് നടത്താനാണ് ശിരോമണി അകാലിദൾ തീരുമാനിച്ചിരുന്നത്.
ALSO READ: മതം നോക്കാതെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് അലഹബാദ് കോടതി