ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ (Pulwama Securuty Forces and Terrorists Clash) സുരക്ഷ സേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ (Clash Between Securuty Forces and Terrorists). പുല്‍വാമയിലെ ലാരോ-പരിഗാം മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സംഭവത്തില്‍ ഇതുവരെ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
-
#WATCH | Jammu and Kashmir: Encounter underway in the Larrow- Parigam area of Pulwama.
— ANI (@ANI) August 21, 2023 " class="align-text-top noRightClick twitterSection" data="
(Visuals deferred by unspecified time) pic.twitter.com/U84LnexY0P
">#WATCH | Jammu and Kashmir: Encounter underway in the Larrow- Parigam area of Pulwama.
— ANI (@ANI) August 21, 2023
(Visuals deferred by unspecified time) pic.twitter.com/U84LnexY0P#WATCH | Jammu and Kashmir: Encounter underway in the Larrow- Parigam area of Pulwama.
— ANI (@ANI) August 21, 2023
(Visuals deferred by unspecified time) pic.twitter.com/U84LnexY0P
ഇന്നലെയാണ് (ഓഗസ്റ്റ് 20) മേഖലയില്‍ സുരക്ഷ സേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് കൂടുതല്‍ പൊലീസിനെയും സുരക്ഷസേനയേയും വിന്യസിച്ചതായി കശ്‌മീര്‍ സോണ്‍ പൊലീസ് വ്യക്തമാക്കി.
സുരക്ഷ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ പ്രദേശത്ത് സേനയുടെ തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്നലെ രാത്രിയില്‍ അവസാനിപ്പിച്ച തെരച്ചില്‍ ഇന്ന് (ഓഗസ്റ്റ് 21) രാവിലെയാണ് സുരക്ഷ സേന പുനരാരംഭിച്ചത്. വെളിച്ചക്കുറവിനെ തുടര്‍ന്നായിരുന്നു സൈന്യം രാത്രിയില്‍ മേഖലയിലെ തെരച്ചില്‍ താത്‌കാലികമായി നിര്‍ത്തിവച്ചത്.
പ്രദേശത്ത് കൂടുതല്‍ ജാഗ്രതയോടെയാണ് സൈന്യം പ്രവര്‍ത്തിക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇടതൂര്‍ന്ന നെല്‍വയലുകള്‍ ഉള്ള പ്രദേശമായതുകൊണ്ട് തന്നെ തെരച്ചില്‍ നടത്താന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഞായറാഴ്‌ച രാത്രി പത്ത് മണിയോടെയാണ് പുല്‍വാമയിലെ ലാരോ-പരിഗാം മേഖലയില്‍ വെടിവയ്‌പ്പുണ്ടായത്. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാത്തില്‍ മേഖലയില്‍ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ആയിരുന്നു വെടിവയ്‌പ്പുണ്ടായത്.
സൈനിക വാഹനം മറിഞ്ഞ് സൈനികര്‍ കൊല്ലപ്പെട്ടു : ലഡാക്കില്‍ സൈനിക വാഹനം മലയിടുക്കില്‍ വീണുണ്ടായ അപകടത്തില്‍ ഒന്‍പത് സൈനികര്‍ കൊല്ലപ്പെട്ടു (Ladakh Army Vehicle Accident). ഇക്കഴിഞ്ഞ ശനിയാഴ്‌ച (ഓഗസ്റ്റ് 19) ആയിരുന്നു അപകടമുണ്ടായത്. തെക്കൻ ലഡാക്കിലെ ലേ ജില്ലയിലെ (Leh District) ന്യോമയിലുള്ള കേറെയിലായിരുന്നു അപകടം.
അപകടത്തില്‍പ്പെട്ട ട്രക്കില്‍ പത്ത് സൈനികരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. എട്ട് ജവാന്മാര്‍ക്കൊപ്പം ഒരു ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്: പഞ്ചാബ് പത്താൻക്കോട്ട് ജില്ലയിലെ അന്തർ ദേശീയ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്ഥാന്‍ സ്വദേശിയെ ബിഎസ്എഫ് (BSF) വെടിവച്ചു കൊലപ്പെടുത്തി. ജില്ലയിലെ സിമ്പല്‍ സകോല്‍ ഗ്രാമത്തില്‍ ഓഗസ്റ്റ് 14-നായിരുന്നു സംഭവം. അര്‍ധരാത്രിയില്‍ ഗ്രാമത്തില്‍ സംശയാസ്‌പദമായി കണ്ട ആളെ ആയിരുന്നു ബിഎസ്‌എഫ് കൊന്നത്.
നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഇയാള്‍ക്ക് സേന ആദ്യം മുന്നറിയിപ്പ് നല്‍കി. എന്നാല്‍, അത് വകവയ്‌ക്കാതെ ഇയാള്‍ വീണ്ടും മുന്നിലേക്ക് സഞ്ചരിച്ചു. ഇതോടെയാണ് തങ്ങള്‍ക്ക് വെടിവയ്‌ക്കേണ്ടി വന്നത് എന്നായിരുന്നു വിഷയത്തില്‍ ബിഎസ്എഫിന്‍റെ വിശദീകരണം.
Read More : പഞ്ചാബ് അതിര്‍ത്തി വഴി വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം; പാകിസ്ഥാനിയെ വധിച്ച് ബിഎസ്‌എഫ്