ETV Bharat / bharat

അക്രമം നടത്തിയത് സാഗർ ശർമയും മനോരഞ്ജനും, എല്ലാ അന്വേഷണ ഏജൻസികളും പാർലമെന്‍റില്‍ - പാർലമെന്‍റില്‍ അക്രമം

Security breach in Lok Sabha in malayalam 2001ലെ പാർലമെന്റ് ആക്രമണത്തിന്‍റെ വാർഷികദിനത്തില്‍ നടന്ന സുരക്ഷ വീഴ്‌ചയില്‍ അന്വേഷണം വേണമെന്ന് ആവശ്യം. അക്രമം നടത്തിയവർ എത്തിയത് മൈസൂരു എംപിയും ബിജെപി നേതാവുമായ പ്രതാപ് സിംഹയുടെ സന്ദർശക പാസ് ഉപയോഗിച്ച്.

security-breach-in-lok-sabha-investigation

author img

By ETV Bharat Kerala Team

Published : Dec 13, 2023, 4:31 PM IST

ന്യൂഡല്‍ഹി: മണിക്കൂറുകൾ രാജ്യത്തെ മുൾമുനയില്‍ നിർത്തി പാർലമെന്‍റില്‍ അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞു. മൈസൂരു എംപിയും ബിജെപി നേതാവുമായ പ്രതാപ് സിംഹയുടെ സന്ദർശക പാസ് ഉപയോഗിച്ച് എത്തിയ മൈസൂരു സ്വദേശി മനോരഞ്ജൻ, സാഗർ ശർമ എന്നിവരാണ് ലോക്‌സഭയുടെ സന്ദർശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടുകയും മഞ്ഞ നിറത്തിലുള്ള സ്‌പ്രേ ലോക്‌സഭയില്‍ പ്രയോഗിക്കുകയും ചെയ്‌തത്. ഇരുവരും മൈസൂരുവില്‍ എൻജിനീയറിംഗ് വിദ്യാർഥികളാണ്.

ഇന്ന് (13.12.23) ഉച്ചയ്ക്ക് ഒരു മണിയോടെ ശൂന്യ വേള ആരംഭിക്കുമ്പോഴാണ് അക്രമികൾ സന്ദർശക ഗാലറിയില്‍ നിന്ന് എംപിമാർക്ക് ഇടയിലേക്ക് ചാടിയത്. ചാടുന്നതിനിടെ അക്രമികൾ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തിരുന്നു. ഇവരെ എംപിമാർ ചേർന്നാണ് കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറിയത്. "തനഷാഹി നഹി ചലേഗി" (സ്വേച്ഛാധിപത്യം അനുവദിക്കില്ല), "ഭാരത് മാതാ കീ ജയ്", "ജയ് ഭീം, ജയ് ഭാരത്" തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അക്രമികൾ വിളിച്ചത്.

  • Two Protestors Arrested from Transport House, outside Parliament House.
    1. Neelam (42)
    2. Amol shinde (25)

    They were shouting: Stop dictatorship..stop atrocities on women in Manipur..pic.twitter.com/y0oMctw7Rs

    — زماں (@Delhiite_) December 13, 2023 " class="align-text-top noRightClick twitterSection" data=" ">

ഒരാൾ ബെഞ്ചുകൾക്ക് മുകളിലൂടെ ചാടുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ, മറ്റൊരാൾ ചേമ്പറിലേക്ക് ചാടുന്നതിന് മുമ്പ് ഗാലറിയിൽ നിന്ന് തൂങ്ങിക്കിടക്കുകയായിരുന്നുവെന്ന് സഭയിൽ ഉണ്ടായിരുന്ന എംപിമാർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അക്രമികൾ പ്രയോഗിച്ച സ്പ്രേയില്‍ നിന്ന് ലോക്‌സഭാ ചേംബറിനോട് ചേർന്ന് മഞ്ഞ നിറത്തിലുള്ള പുക നിറഞ്ഞിരുന്നതായും എംപിമാർ പറഞ്ഞു.

യുഎസ് ആസ്ഥാനമായുള്ള ഖാലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂൻ ഡിസംബർ 13-നോ അതിനുമുമ്പോ പാർലമെന്റ് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു വീഡിയോ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതേ തുടർന്ന് പാർലമെന്‍റില്‍ അക്രമി സംഘം കടന്നുവെന്ന വാർത്ത കേട്ടയുടൻ രാജ്യം മുഴുവൻ ഭീതിയിലായിരുന്നു.

അതേസമയം പാർലമെന്റ് വളപ്പിന് പുറത്ത് ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യം വിളിച്ച് ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ മഞ്ഞ നിറമുള്ള സ്പ്രേ പ്രയോഗിച്ചിരുന്നു. ഇവരെ ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. നീലം, അമോൽ ഷിൻഡെ എന്നിവരാണ് പിടിയിലായത്. ഇവർ ഹരിയാന, മഹാരാഷ്ട്ര സ്വദേശികളാണ്. പാർലമെന്‍റിന് പുറത്തെ ട്രാൻസ്‌പോർട്ട് ഭവൻ ഗേറ്റിന് മുന്നിൽ നിന്നായിരുന്നു ഇവരുടെ പ്രതിഷേധം. തൊഴിലില്ലായ്‌മയ്ക്ക് എതിരെ നടന്ന പ്രതിഷേധമാണെന്നും ഒരു സംഘടനയുമായും ബന്ധമില്ലെന്നും പിടിയിലായ യുവതി പിന്നീട് പൊലീസിനോട് പറഞ്ഞു.

'അന്വേഷണം വേണം': പാർലമെന്‍റില്‍ അക്രമം നടത്തി രാജ്യത്തെ ഞെട്ടിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. ഇത് വളരെ ഗുരുതരമായ സുരക്ഷ വീഴ്‌ചയാണെന്നാണ് ബിഎസ്‌പി എംപി ഡാനിഷ് അലി, കോൺഗ്രസ് എംപി കാർത്തി ചിദംബരം, ഡിഎംകെ അംഗം ഡി എൻ വി സെന്തിൽ കുമാർ എന്നിവർ പറഞ്ഞത്. ആദ്യത്തെ ആൾ ചാടിയപ്പോൾ തന്നെ എല്ലാവരും ജാഗ്രത പുലർത്തിയിരുന്നുവെന്നാണ് ബിജെപി അംഗം രാജേന്ദ്ര അഗർവാൾ പറഞ്ഞത്. ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണം വേണെന്നാണ് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടത്.

നമ്മുടെ രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷയുള്ള കെട്ടിടങ്ങളിൽ ഒന്നാണ് പാർലമെന്റ്. ഇത്രയും വലിയ സുരക്ഷ വീഴ്ച അംഗീകരിക്കാനാവില്ല. ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഉത്തരം ആവശ്യപ്പെടുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിലെ സുരക്ഷ ക്രമീകരണങ്ങളെക്കുറിച്ച് സമഗ്രമായ അവലോകനം ഉണ്ടായിരിക്കണമെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞു. വലിയ സുരക്ഷ വീഴ്‌ചയാണ് സംഭവിച്ചതെന്നും ഇത്തരത്തിലൊന്ന് സംഭവിക്കാൻ പാടില്ലാത്തതാണെന്നും അക്രമികളില്‍ ഒരാളെ പിടികൂടിയ എംപിമാരുടെ സംഘത്തിലൊരാളായ കോൺഗ്രസ് എംപി ഗുർജീത് സിംഗ് ഔജ്‌ല പറഞ്ഞു.

അന്വേഷണ ഏജൻസികൾ പാർലമെന്‍റില്‍: ലോക്‌സഭയിലെ സുരക്ഷ വീഴ്‌ചയുടെ പശ്‌ചാത്തലത്തില്‍ എൻഐഎ അടക്കം രാജ്യത്തെ എല്ലാ അന്വേഷണ ഏജൻസികളും പാർലമെന്‍റിലെത്തി. ഭീകരാക്രമണമല്ലെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് സംഘം ലോക്‌സഭയില്‍ വ്യാപകമായ പരിശോധന നടത്തി.

2001 പാർലമെന്‍റ് ആക്രമണം: പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് സംഘടനകളുടെ ഭീകരർ 2001-ഡിസംബർ 13നാണ് പാർലമെന്റ് കോംപ്ലക്‌സ് ആക്രമിച്ച് ഒമ്പത് പേരെ കൊലപ്പെടുത്തിയത്. രാജ്യസഭയിലെയും ലോക്‌സഭയിലെയും നടപടിക്രമങ്ങൾ നിർത്തിവച്ച വേളയിൽ സായുധരായ അഞ്ചു തീവ്രവാദികൾ ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കർ പതിച്ച കാറിൽ പാർലമെന്റ് മന്ദിരത്തിലേയ്ക്ക് കയറുകയായിരുന്നു. അഞ്ച് തീവ്രവാദികളെയും പിന്നീട് സുരക്ഷ സേന വധിച്ചു.

ആക്രമണം നടക്കുമ്പോൾ ആഭ്യന്തരമന്ത്രിയായിരുന്ന എൽ.കെ. അദ്വാനിയടക്കമുള്ള മന്ത്രിമാർ പാർലമെന്റിൽ ഉണ്ടായിരുന്നു. 2001ലെ പാർലമെന്റ് ആക്രമണത്തെത്തുടർന്ന് ഇന്ത്യ പാകിസ്താനിൽ നിന്നും അംബാസഡറെ തിരിച്ചുവിളിച്ചു. അവധിയിലായിരുന്ന മുഴുവൻ സൈനികരേയും ഇന്ത്യൻ സൈന്യം തിരികെവിളിച്ചു. ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ സൈനിക നീക്കവും ഉണ്ടായി.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.