ETV Bharat / bharat

Prohibitory orders| ഇ-റിക്ഷ ബാറ്ററി മോഷണവുമായി ബന്ധപ്പെട്ട് സംഘർഷം, ധൻബാദിൽ മൂന്നിടങ്ങളിൽ നിരോധനാജ്‌ഞ

author img

By

Published : Jul 1, 2023, 9:58 PM IST

ഇ-റിക്ഷ ബാറ്ററി മോഷണവുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങൾ തമ്മിൽ ഉണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് പ്രദേശത്ത് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു

section 144  Prohibitory orders  Prohibitory orders imposed in dhanbad  clashes broke out in dhanbad  e riksha battery stolen  നിരോധനാജ്‌ഞ  ധൻബാദിൽ നിരോധനാജ്‌ഞ  ബാറ്ററി മോഷണവുമായി ബന്ധപ്പെട്ട് സംഘർഷം  സംഘർഷം
Prohibitory orders

ധൻബാദ് : ജാർഖണ്ഡിലെ ധൻബാദ് കത്രാസ് പൊലീസ്‌ സ്‌റ്റേഷൻ മേഖലയിൽ സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇ-റിക്ഷ ബാറ്ററി മോഷണവുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങൾ ഏറ്റുമുട്ടിയതിനെ തുടർന്നാണ് മേഖലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ധൻബാദ് എസ്‌ഡിഎം പ്രേം കുമാർ തിവാരിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ചട്ടാബാദ്, കെലുദിഹ്, ആകാശ്‌കിനാരി എന്നിവിടങ്ങളിലാണ് പൊലീസ് നിരോധനാജ്‌ഞ പുറപ്പെടുവിച്ചിട്ടുള്ളത്. വെള്ളിയാഴ്‌ച രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ 30 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘർഷത്തിൽ 15 ലധികം പേർക്ക് പരിക്കേറ്റു.

  • Jharkhand | A clash erupted between two groups over the alleged theft of an e-rickshaw battery yesterday in Dhanbad. Section 144 imposed in the area continues. Around 30 persons from both sides were arrested. The situation is peaceful and under control now. pic.twitter.com/j5NNnUPgOF

    — ANI (@ANI) July 1, 2023 " class="align-text-top noRightClick twitterSection" data=" ">

also read : Manipur Violence| മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കാനില്ലെന്ന് ബിരേൻ സിങ്; മനംമാറ്റം അനുയായികൾ രാജിക്കത്ത് വലിച്ചുകീറിയതോടെ

കെലുദിഹ് സ്വദേശിയായ ജനാർദൻ യാദവിന്‍റെ ഉടമസ്ഥതയിലുള്ള ഇ-റിക്ഷയുടെ ബാറ്ററി മോഷണം പോയതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. സംഘർഷം ഉണ്ടാക്കിയവർ പരസ്‌പരം കല്ലെറിയുകയും വാഹനങ്ങൾക്ക് തീയിടുകയും ഏതാനും വീടുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്‌തിട്ടുണ്ട്. ഇതിനിടയിൽ പൊലീസ് ഇരു കൂട്ടരേയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സംഘർഷം രൂക്ഷമാകുകയായിരുന്നു.

തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചു. ഏറ്റുമുട്ടൽ നിയന്ത്രിക്കാൻ പൊലീസ് കഴിഞ്ഞ ദിവസം സംഘർഷകർക്ക് നേരെ ലാത്തിച്ചാർജും നടത്തിയിരുന്നു. നിരോധനാജ്‌ഞ പ്രദേശങ്ങൾ നിലവിൽ കനത്ത പൊലീസ് സുരക്ഷയിലാണ്. ജില്ല ഭരണകൂടം പ്രദേശത്ത് ഫ്ലാഗ് മാർച്ചും നടത്തിയിരുന്നു.

also read : Manipur Violence | മണിപ്പൂരിൽ 12 ഭീകരരെ പിടികൂടി, സൈന്യത്തെ വളഞ്ഞ് 1200 പേർ ; പിന്നാലെ അക്രമികളെ വിട്ടുകൊടുത്തു

മണിപ്പൂരിൽ കലാപം തുടരുന്നു : മണിപ്പൂരിൽ നിലവിൽ സമൂദായങ്ങൾ തമ്മിലുള്ള കലാപം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിന്‍റെ ഭാഗമായി തീവ്രവാദികൾ നിർമിച്ചതെന്ന് സംശയിക്കുന്ന ബങ്കറുകൾ പൊലീസും കേന്ദ്ര സുരക്ഷാസേനയും ചേര്‍ന്ന് തകർത്തിരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി സൈന്യവുമായി നടത്തിയ സംയുക്ത നീക്കത്തിലൂടെ 12 ബങ്കറുകൾ തകർത്തതായി മണിപ്പൂർ പൊലീസ് പ്രസ്‌താവനയിലൂടെ അറിയിക്കുകയായിരുന്നു.

സുരക്ഷ സേന നടത്തിയ തെരച്ചിലിനിടെ സഹുമ്പായി ഗ്രാമത്തിലെ ബങ്കറിൽ നിന്ന് 51 എംഎമ്മിന്‍റെ മൂന്ന് മോർട്ടാർ ഷെല്ലുകളും 84 എംഎമ്മിന്‍റെ മൂന്ന് മോർട്ടാർ ഷെല്ലുകളും കംഗ്വായ്, എസ്. കോട്‌ലിയൻ ഗ്രാമങ്ങൾക്കിടയിലുള്ള വയലിൽ നിന്ന് ഒരു ഐഇഡിയും കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടന വസ്‌തുക്കൾ സ്‌ക്വാഡ് നിർവീര്യമാക്കുകയും ചെയ്‌തു. ഇതോടെ അക്രമകാരികളിൽ നിന്ന് ആകെ 1100 ആയുധങ്ങളും 13,702 സ്ഫോടക വസ്‌തുക്കളും വിവിധ തരത്തിലുള്ള 250 ബോംബുകളും സുരക്ഷ സേന കണ്ടെടുത്തിട്ടുണ്ട്.

also read : Manipur Violence | മണിപ്പൂരിൽ അക്രമികളുടെ നിരായുധീകരണത്തിനായി ശ്രമങ്ങളുമായി സൈന്യം ; 12 ബങ്കറുകൾ തകർത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.