വാഷിങ്‌ടണ്‍: കൊവിഡ് രണ്ടാം തരംഗത്തില്‍ വലയുന്ന ഇന്ത്യയ്‌ക്ക് സഹായവുമായി അമേരിക്കയുടെ രണ്ടാം വിമാനം പുറപ്പെട്ടു. ഓക്‌സിജന്‍ സിലന്‍ററുകള്‍, പള്‍സ് ഓക്‌സി മീറ്റര്‍ തുടങ്ങി അവശ്യ സാമഗ്രകളുമായി അമേരിക്കന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്‌മാസ്റ്റര്‍ III വിമാനമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി വിമാനത്താവളത്തിലേക്കാണ് വിമാനം എത്തുക.
ബുധനാഴ്‌ച 440 ഓക്‌സിജന്‍ സിലിന്‍ഡറുകളും 960,000 പരിശോധന കിറ്റുകളും 100,000 എന്‍95 മാസ്‌കുകളും അടങ്ങിയ ആദ്യ വിമാനം ഇന്ത്യയിലേക്ക് അയച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയ്‌ക്ക് 100 മില്യണ്‍ ഡോളര്‍ സഹായം നല്‍കാനാണ് തീരുമാനമെന്ന് യുഎസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മഹാമാരിക്കാലത്ത് ഇന്ത്യക്കൊപ്പം നിന്ന അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന് ഇന്ത്യന്‍ അംബാസിഡര്‍ താരാജിത്ത് സിംഗ് സന്ധു ട്വിറ്ററിലൂടെ നന്ദിയറിയിച്ചു. കൊവിഡ് പ്രതിരോധത്തിനാവശ്യമായ ഓക്‌സിജന്‍ സിലിന്‍ഡറുകളും മറ്റ് സഹായ സാമഗ്രികളുമായി രണ്ട് യുഎസ് വിമാനങ്ങളാണ് ഇന്ത്യയില്‍ എത്തുന്നത്.
മഹാമാരി കാലത്ത് ഇന്ത്യയ്‌ക്കൊപ്പം നിന്നതിന് നന്ദി അറിയിക്കുന്നെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. ഏപ്രില്‍ 26ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഇന്ത്യയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിലൂടെ കൊവിഡ് സാഹചര്യം ചര്‍ച്ചചെയ്യുകയും പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.