ധര്‍മശാല: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര പിടിക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. ഇന്ത്യന്‍ സമയം വൈകിട്ട് 7 ന് ധർമ്മശാലയിലാണ് മത്സരം. ആദ്യ മത്സരത്തില്‍ 62 റണ്‍സിന് ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം മത്സരത്തിലും ജയിച്ച് ആഴ്‌ചകളുടെ ഇടവേളയിൽ മറ്റൊരു പരമ്പര കൂടി സ്വന്തമാക്കാനാകും ഇന്ന് ഇന്ത്യയിറങ്ങുക.
-
NEWS - Ruturaj Gaikwad ruled out of T20I series.
— BCCI (@BCCI) February 26, 2022 " class="align-text-top noRightClick twitterSection" data="
More details here - https://t.co/wHy55tYKfx @Paytm #INDvSL pic.twitter.com/9WM1Iox0ag
">NEWS - Ruturaj Gaikwad ruled out of T20I series.
— BCCI (@BCCI) February 26, 2022
More details here - https://t.co/wHy55tYKfx @Paytm #INDvSL pic.twitter.com/9WM1Iox0agNEWS - Ruturaj Gaikwad ruled out of T20I series.
— BCCI (@BCCI) February 26, 2022
More details here - https://t.co/wHy55tYKfx @Paytm #INDvSL pic.twitter.com/9WM1Iox0ag
സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. ആദ്യ മത്സരത്തിലും സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ബാറ്റിങ്ങില്‍ അവസരം ലഭിച്ചിരുന്നില്ല. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ ടീമില്‍ മാറ്റങ്ങൾ ഉണ്ടായേക്കില്ല. ദീപക് ഹൂഡയും ടീമില്‍ തുടര്‍ന്നേക്കും. സൂര്യകുമാര്‍ യാദവിന്‍റെ അഭാവത്തിലാണ് ഓള്‍റൗണ്ടറായ ഹൂഡക്ക് അവസരം ലഭിച്ചത്.
മറുവശത്ത് ശ്രീലങ്കയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് അല്‍പ്പം ആശ്വാസം നല്‍കിയത് ചരിത് അസലന്‍കയുടെ അര്‍ധ സെഞ്ച്വറി മാത്രമാണ്. മറ്റൊരാള്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.
പരിക്കേറ്റ് ഋതുരാജ് ഗെയ്‌ക്ക്വാദ് ടീമിൽ നിന്ന് പുറത്ത്
അവശേഷിക്കുന്ന ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ സംഘത്തിലേക്ക് മായങ്ക് അഗര്‍വാളിനെ റിസർവ് താരമായി ഉള്‍പ്പെടുത്തി. ആദ്യ മത്സരത്തിൽ കളിക്കുന്നതിന് തൊട്ടുമുമ്പ് പരിക്കേറ്റ ഋതുരാജ് ഗെയ്‌ക്ക്വാദിന് പകരമാണ് മായങ്കിനെ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്.