ETV Bharat / bharat

പൂഞ്ചില്‍ സൈനിക ട്രക്കിന് നേരെ ഉണ്ടായ ആക്രമണം; ഭീകരർക്കായി തെരച്ചിൽ ഊർജിതമാക്കി സുരക്ഷ സേന, സംഭവസ്ഥലം പരിശോധിച്ച് ബോംബ് സ്‌ക്വാഡ് - തീവ്രവാദികളുമായി ഏറ്റുമുട്ടൽ

സൈനിക ട്രക്കിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ അഞ്ച് സൈനികർ വീരമൃതു വരിച്ചു. സംഭവത്തില്‍ ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതം. ബോംബ് നിർവീര്യമാക്കുന്ന സ്ക്വാഡും പൊലീസിന്‍റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും സ്ഥലത്തെത്തി.

search op launched in Poonch  jawans killed in Poonch terror attack  Army jawans killed in Poonch terror attack  Poonch terror attack  Search operation for terrorists in Poonch  സൈനിക ട്രക്കിന് നേരെ ഭീകരാക്രമണം  ജമ്മു കശ്‌മീരിൽ തീവ്രവാദ ആക്രമണം  പൂഞ്ചിൽ ഗ്രനേഡ് ആക്രമണം  സൈനികർ കൊല്ലപ്പെട്ടു  തീവ്രവാദി ആക്രമണം  ഭീകരാക്രമണം  ഗ്രനേഡ് ആക്രമണം  തീവ്രവാദികളുമായി ഏറ്റുമുട്ടൽ  തീവ്രവാദി
ഭീകരാക്രമണം
author img

By

Published : Apr 21, 2023, 12:00 PM IST

ന്യൂഡൽഹി : ജമ്മു കശ്‌മീരിലെ പൂഞ്ചിൽ ഗ്രനേഡ് ആക്രമണത്തെ തുടര്‍ന്ന് അഞ്ച് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ഭീകരർക്കായി തെരച്ചിൽ ഊർജിതമാക്കി സുരക്ഷ സേന. ബാറ്റ-ഡോരിയ മേഖല സുരക്ഷ സേന വളഞ്ഞിരിക്കുകയാണ്. ഡ്രോണുകളും സ്‌നിഫർ നായ്‌ക്കളെയും ഉപയോഗിച്ച് സമീപത്തെ വനത്തിനുള്ളിൽ ഒളിവിൽ കഴിയുന്ന തീവ്രവാദികളെ പിടികൂടാനുള്ള ശ്രമത്തിലാണ് സൈന്യം.

ബോംബ് നിർവീര്യമാക്കുന്ന സ്ക്വാഡും പൊലീസിന്‍റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അതിർത്തി ജില്ലകളായ രജൗരിയിലും പൂഞ്ചിലും അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഭീംബർ ഗലി-പൂഞ്ച് റോഡിൽ നിലവില്‍ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.

  • General Manoj Pande #COAS and All Ranks of #IndianArmy salute the supreme sacrifice of 05 #IndianArmy Bravehearts, Hav Mandeep Singh, L/Nk Debashish Baswal, L/Nk Kulwant Singh, Sep Harkrishan Singh & Sep Sewak Singh who laid down their lives in the line of duty at #Poonch Sector. https://t.co/7YSI1sEiEb

    — ADG PI - INDIAN ARMY (@adgpi) April 21, 2023 " class="align-text-top noRightClick twitterSection" data=" ">

മെന്ധർ വഴി പൂഞ്ചിലേക്ക് പോകാൻ സുരക്ഷ സേന ആളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എൻഐഎ സംഘം ഉടൻ സംഭവ സ്ഥലം സന്ദർശിക്കും. മെയ് മാസം നടക്കുന്ന ഷാങ്ഹായ് കോപറേഷൻ ഓർഗനൈസേഷൻ യോഗത്തിനായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി ഗോവ സന്ദർശിക്കാനിരിക്കെയാണ് ആക്രമണം.

ഡ്യൂട്ടിക്കിടെ ജീവൻ ബലിയർപ്പിച്ച അഞ്ച് സൈനികർക്ക് ഇന്ത്യൻ സൈന്യം അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് സൈനികർ സഞ്ചരിച്ച ട്രക്കിന് നേരെ ഭീകരാക്രമണം ഉണ്ടായത്. രജൗരി സെക്‌ടറിലെ ഭീംബർ ഗലിക്കും പൂഞ്ചിനും ഇടയിലൂടെ നീങ്ങുകയായിരുന്ന ട്രക്കിന് നേരെ തീവ്രവാദികൾ ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് വാഹനത്തിന് തീ പിടിക്കുകയും അഞ്ച് സൈനികർ കൊല്ലപ്പെടുകയും ചെയ്‌തു. ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റു.

ഹവിൽദാർ മൻദീപ് സിങ്, ലാൻസ് നായിക് ദേബാശിഷ് ബസ്വാൾ, ലാൻസ് നായിക് കുൽവന്ത് സിങ്, ശിപായി ഹർകൃഷൻ സിങ്, ശിപായി സേവക് സിങ് എന്നിവരാണ് മരിച്ചത്. ഹവിൽദാർ മൻദീപ് സിങ്, ലാൻസ് നായിക് കുൽവന്ത് സിങ്, ശിപായി ഹർകൃഷൻ സിങ്, ശിപായി സേവക് സിങ് എന്നിവർ പഞ്ചാബ് സ്വദേശികളാണ്. ദേബാശിഷ് ബസ്വാൾ ഒഡിഷ സ്വദേശിയാണ്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിരുന്ന റൈഫിൾസ് യൂണിറ്റിലെ അഞ്ച് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. അഞ്ച് ജവാന്മാരുടെ വിരമൃത്യുവില്‍ ജമ്മു കശ്‌മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി.

നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷ സേന: ഈ മാസത്തിന്‍റെ തുടക്കത്തിൽ നിയന്ത്രണ രേഖ മറികടക്കാൻ ശ്രമിച്ച പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ സൈന്യം പിടികൂടിയിരുന്നു. ഏപ്രിൽ ഒമ്പതിന് പുലർച്ചെ 2.15ഓടെ പൂഞ്ചിലെ ഷാപൂർ സെക്‌ടറിലെ നിയന്ത്രണ രേഖയിലാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. നുഴഞ്ഞുകയറ്റക്കാരിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റ് രണ്ട് പെരെ സൈന്യം പിടികൂടി. ഇവരിൽ നിന്ന് 14 പാക്കറ്റുകളിലായി സൂക്ഷിച്ച 17 ലഹരി മരുന്നും പാകിസ്ഥാനി കറൻസിയും ചില രേഖകളും ഭക്ഷണ പദാർഥങ്ങളും കണ്ടെത്തിയിരുന്നു.

പുൽവാമയിലെ ഏറ്റുമുട്ടൽ: കഴിഞ്ഞ മാർച്ചിൽ തെക്കൻ കശ്‌മീരിലെ പുൽവാമയിലെ മിതഗ്രാം ഗ്രാമത്തിലും സേനയും തീവ്രവാദികളുമായി ഏറ്റുമുട്ടൽ ഉണ്ടായി. കരസേനയും സിആർപിഎഫിന്‍റെയും കശ്‌മീർ സോൺ പൊലീസിന്‍റെയും സംയുക്ത സംഘമാണ് തീവ്രവാദികളുമായി ഏറ്റുമുട്ടിയത്.

Also read : സൈനിക ട്രക്കിന് നേരെ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു, ആക്രമണം ശക്തമായ മഴ മറയാക്കി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.