ബറേലി (യുപി): ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ ബഹേരിയിൽ മാലിന്യ ട്രക്കിൽ പോസ്റ്റൽ ബാലറ്റുകൾ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ബഹേരി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പരുൾ തരാറിനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമതലകളിൽ നിന്ന് നീക്കി.
സമാജ്‌വാദി പാർട്ടി പ്രവർത്തകരാണ് ബുധനാഴ്ച ഉച്ചയോടെ ബഹേരി മുനിസിപ്പാലിറ്റിയുടെ മാലിന്യ ശേഖരണ വാഹനത്തിനുള്ളിൽ ബാലറ്റ് പേപ്പറുകളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് സാമഗ്രികളും നിറച്ച മൂന്ന് പെട്ടികൾ കണ്ടെത്തിയത്.
-
बरेली में कूड़े की गाड़ी में मिले बैलेट पेपर से भरे तीन संदूक और कुछ मुहर.. UP में गजब हो रहा है.. pic.twitter.com/Et16dYUibR
— Srinivas BV (@srinivasiyc) March 8, 2022 " class="align-text-top noRightClick twitterSection" data="
">बरेली में कूड़े की गाड़ी में मिले बैलेट पेपर से भरे तीन संदूक और कुछ मुहर.. UP में गजब हो रहा है.. pic.twitter.com/Et16dYUibR
— Srinivas BV (@srinivasiyc) March 8, 2022बरेली में कूड़े की गाड़ी में मिले बैलेट पेपर से भरे तीन संदूक और कुछ मुहर.. UP में गजब हो रहा है.. pic.twitter.com/Et16dYUibR
— Srinivas BV (@srinivasiyc) March 8, 2022
പ്രവർത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
also read: പാളം തെറ്റിയ ഫെഡറല്‍ ഫ്രണ്ട് ; വോട്ട് ഭിന്നിപ്പിന്‍റെ ചുഴികളും മലരികളുമായി യുപി
സംഭവത്തില്‍ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പരുൾ തരാറിന്‍റെ അനാസ്ഥ തെളിഞ്ഞതായി ജില്ല മജിസ്‌ട്രേറ്റ് ശിവകാന്ത് ദ്വിവേദി പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ കോൺഗ്രസ് നേതാവ് ശ്രീനിവാസ് ബിവി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.