ETV Bharat / bharat

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: അധ്യാപകൻ അറസ്‌റ്റിൽ - പോക്‌സോ

School Teacher Sexually assaulted minor student: വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രായപൂർത്തിയാകാത്ത വിദ്യാർഥി ലൈംഗികാതിക്രമം നേരിട്ടതായി കണ്ടെത്തി

Teacher Sexually assaulted minor student  pocso  minor student Sexually assaulted by teacher  teacher arrested for raping student  rape  ലൈംഗികാതിക്രമം  വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു  വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്‌റ്റിൽ  പോക്‌സോ  പീഡനം
School Teacher Sexually assaulted minor student
author img

By ETV Bharat Kerala Team

Published : Nov 4, 2023, 9:48 AM IST

ബെംഗളൂരു : കർണാടകയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെ അറസ്‌റ്റ് ചെയ്‌തു (School Teacher Sexually assaulted minor student). ദാവൻഗരെ ജില്ലയിലാണ് സംഭവം. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിയായ അധ്യാപകനെതിരെ കേസെടുത്തിട്ടുള്ളത്. സംഭവം നടന്ന് ഒരാഴ്‌ചയ്‌ക്ക് ശേഷം വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ലൈംഗികാതിക്രമം നേരിട്ടതായി പുറത്തറിഞ്ഞത്.

ചോദ്യം ചെയ്യലിൽ അധ്യാപകൻ തന്നെ മർദിച്ചതായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാപിതക്കളും ഡോക്‌ടർമാരും ലോക്കൽ പൊലീസിനെ വിവരം അറിയിക്കുകയും അധ്യാപകനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. പെൺകുട്ടി നിലവിൽ ചികിത്സയിൽ തുടരുകയാണ്. കേസിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

16 കാരിക്ക് നേരെ അധ്യാപകന്‍റെ ലൈംഗികാതിക്രമം : കഴിഞ്ഞ മാസമാണ് ആന്ധ്രപ്രദേശില്‍ അധ്യാപകന്‍ ലൈംഗിക പീഡനത്തിനിരയാക്കിയ വിദ്യാര്‍ഥിനി കുഞ്ഞിന് ജന്മം നൽകിയത്. ശ്രീ സത്യസായി ജില്ലക്കാരിയായ 16കാരിയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സംഭവത്തില്‍ പെൺകുട്ടിയുടെ അധ്യാപകനെതിരെ പൊലീസ് കേസെടുത്തിരുന്നു.

പോക്‌സോ നിയമ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത് (Rape Case Against School Teacher). സ്‌കൂളിലെത്തിയ വിദ്യാര്‍ഥി വെള്ളം കുടിക്കാനായി ഓഫിസ് മുറിയിലെത്തിയപ്പോഴാണ് ലൈംഗിക പീഡനത്തിന് ഇരയായതെന്നാണ് വെളിപ്പെടുത്തൽ. ഓഫിസില്‍ മറ്റ് അധ്യാപകരില്ലാത്ത സമയത്താണ് ഇയാള്‍ വിദ്യാര്‍ഥിയെ ഉപദ്രവിച്ചത്. തുടർന്ന് പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

പിന്നീട് വിദ്യാര്‍ഥിയ്‌ക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുടുംബം കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തി പരിശോധനക്ക് വിധേയയായപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരവും പീഡനം നേരിട്ടതായും പുറത്തറിയുന്നത്.

എട്ടുവയസുകാരിക്ക് രണ്ടാനച്ഛന്‍റെ ക്രൂര പീഡനം : ആഴ്‌ചകൾക്ക് മുൻപാണ് കാസർകോട് ചിറ്റാരിക്കാലിൽ എട്ട് വയസുകാരിയെ രണ്ടാനച്ഛനും രണ്ടാനച്ഛന്‍റെ സഹോദരനും ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചത് (Sexually Abused Eight Year Old Girl). രണ്ടാനച്ഛൻ കൊലപാതക കേസ് പ്രതികൂടയാണ്. വീട്ടിൽ അമ്മയില്ലാത്ത സമയത്ത് രണ്ടാനച്ഛനും ഇയാളുടെ സഹോദരനും എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ സമീപത്തെ വീട്ടിലേക്ക് കൊണ്ടുപോയാണ് പ്രതികൾ ഉപദ്രവിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞിരുന്നു.

മാനസികമായും ശാരീരികമായും അവശയായ നിലയിൽ കുട്ടിയെ കണ്ട് സംശയം തോന്നിയ ചിലർ ചൈൽഡ് ലൈനിൽ അറിയിക്കുകയും തുടർന്ന് ചൈൽഡ് ലൈൻ കുട്ടിയിൽ നിന്ന് മൊഴിയെടുത്തതോടെയുമാണ് ക്രൂരത പുറത്തറിയുന്നത്. കേസിൽ രണ്ട് പേരെയും ചിറ്റാരിക്കാൽ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

Also Read : Sexually Abused Eight Year Old Girl : ചിറ്റാരിക്കാലിൽ എട്ട് വയസുകാരിയെ മദ്യം നൽകി പീഡിപ്പിച്ചു ; രണ്ടാനച്ഛനും സഹോദരനും അറസ്‌റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.