ETV Bharat / bharat

School Headmasters to sell discarded items : 'സ്‌കൂളിലെ ഉപയോഗശൂന്യമായ വസ്‌തുക്കള്‍ വിറ്റ് തുക അക്കൗണ്ടിലിടണം' ; നിര്‍ദേശവുമായി ബിഹാര്‍ വിദ്യാഭ്യാസ വകുപ്പ് - mid day meal sacks

Headmasters to sell discarded items from school: സ്‌കൂളിലെ ഉച്ചഭക്ഷണ സാധനങ്ങളുടെ ചാക്കുകളും മറ്റ് ഉപയോഗ ശൂന്യമായ വസ്‌തുക്കളും സ്ക്രാപ്പ് ഡീലേഴ്‌സിന് വില്‍ക്കാന്‍ നിര്‍ദേശം. അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.കെ പഥക്കിന്‍റേതാണ് ഉത്തരവ്

School Headmasters to sell discarded items  discarded items from school  കൂളില്‍ ഉപയോഗ ശൂന്യമായ വസ്‌തുക്കള്‍ വില്‍ക്കണം  പണം അക്കൗണ്ടിലിടണം  അധ്യാപകര്‍ക്ക് നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്  അഡിഷണല്‍ ചീഫ് സെക്രട്ടറി  mid day meal sacks  Block Education Officer
School Headmasters to sell discarded items
author img

By

Published : Aug 19, 2023, 10:03 PM IST

പട്‌ന : ബിഹാറിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ സാധനങ്ങളുടെ ചാക്കുകളും (mid day meal sacks) ഉപയോഗ ശൂന്യമായ മറ്റ് വസ്‌തുക്കളും വില്‍പ്പന നടത്തി പണം സ്‌കൂള്‍ ബാങ്ക് അക്കൗണ്ടില്‍ (Bank Account) നിക്ഷേപിക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ വകുപ്പ് (Education Department). അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.കെ പഥക്കാണ് (Additional Chief Secretary KK Pathak) ഉത്തരവിട്ടത്. ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസറെ (Block Education Officer) വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിരന്തരം സന്ദര്‍ശനം നടത്തുന്നയാളാണ് കെകെ പഥക് ( KK Pathak). ഇത്തരത്തില്‍ നടത്തിയ സന്ദര്‍ശനങ്ങളില്‍ സ്‌കൂളുകളുടെ മുറ്റത്തും പരിസരത്തുമെല്ലാം ഉച്ചഭക്ഷണ ചാക്കുകള്‍ (mid-day meal sacks) അലസമായി കൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ചാക്കുകള്‍ക്ക് പുറമെ സ്‌കൂളില്‍ ഉപയോഗ ശൂന്യമായ പുസ്‌തകങ്ങളും മറ്റ് സാധനങ്ങളും ഇത്തരത്തില്‍ കൂട്ടിയിട്ടിരുന്നതും കണ്ടിരുന്നു. ചില സ്‌കൂളുകളില്‍ ഇത്തരം വസ്‌തുക്കള്‍ ബെഞ്ചിലോ കസേരകളിലോ കൂട്ടിയിട്ടിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇതേ തുടര്‍ന്നാണ് ഇത്തരം സാധനങ്ങള്‍ വില്‍പ്പന നടത്താന്‍ നിര്‍ദേശം നല്‍കിയത്.

സ്‌കൂളുകളിലും പരിസര പ്രദേശങ്ങളിലുമുള്ള ഇത്തരം വസ്‌തുക്കള്‍ പൂര്‍ണമായും നീക്കം ചെയ്‌തതായി അതാത് ജില്ല വിദ്യാഭ്യാസ ഓഫിസര്‍മാര്‍ (District Education Officers) ഉറപ്പ് വരുത്തണമെന്ന് കെകെ പഥക് (KK Pathak) നിര്‍ദേശിച്ചു. സ്‌കൂളുകളിലെ ഉപയോഗ ശൂന്യമായ വസ്‌തുക്കള്‍ മാറ്റുകയെന്നത് കൊണ്ട് ഉദ്ദേശിച്ചത് അവയെ മറ്റൊരിടത്തേക്ക് വലിച്ചെറിയുകയല്ലെന്നും സ്‌ക്രാപ്പ് ഡീലര്‍മാരെ കണ്ടെത്തി അവര്‍ക്ക് വില്‍പ്പന നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വില്‍പ്പന നടത്തി ലഭിക്കുന്ന പണം സ്‌കൂളിന്‍റെ ബാങ്ക് അക്കൗണ്ടില്‍ (Bank Account) നിക്ഷേപിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

വില്‍പ്പന നടത്തിയതിന്‍റെ മുഴുവന്‍ വിവരങ്ങളും സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പിന് (Education Department) കൈമാറണം. സ്‌കൂളില്‍ നിന്ന് എത്രത്തോളം വസ്‌തുക്കള്‍ വില്‍പ്പന നടത്തിയെന്നും എത്ര പണം തിരികെ ലഭിച്ചെന്നും ഡിപ്പാര്‍ട്ട്‌മെന്‍റിനെ അറിയിക്കണം.

സ്‌കൂളുകളിലെ ഉച്ചഭക്ഷണ സാധനങ്ങളുടെ ചാക്കുകള്‍ അടക്കമുള്ളവ വില്‍പ്പന നടത്താനുള്ള ഉത്തരവ് സംസ്ഥാനത്തെ അധ്യാപകരെ അപമാനിക്കുന്നതാണെന്ന് ടിഇടി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് അമിത്‌ വിക്രം (State president of Bihar TET Teachers' Association Amit Vikram) പറഞ്ഞു. അധ്യാപകര്‍ക്കെതിരെയുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ അക്രമമാണിതെന്നും വിക്രം ആരോപിച്ചു. ആദ്യം അധ്യാപകരെ കൊണ്ട് സ്‌കൂളുകളിലെ ശുചിമുറികളുടെ എണ്ണം എടുപ്പിച്ചു.

പിന്നീട് സ്‌കൂള്‍ അക്കൗണ്ടിന്‍റെ ഉത്തരവാദിത്തം അധ്യാപകര്‍ക്ക് നല്‍കി. ഇപ്പോള്‍ പ്രധാനാധ്യാപകരോടും അധ്യാപകരോടും സ്‌കൂളിലെ ഉപയോഗ ശൂന്യമായ വസ്‌തുക്കള്‍ വില്‍ക്കാന്‍ നിര്‍ദേശിക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്‍റെ ഇത്തരം തീരുമാനങ്ങള്‍ അധ്യാപകര്‍ക്ക് അപമാനമാണെന്നും തങ്ങളുടെ ദൗത്യം നിര്‍വഹിക്കാന്‍ കഴിയുന്നില്ലെന്നും അമിത് വിക്രം (Amit Vikram) കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.