ചെന്നൈ : നഗ്ന ചിത്രങ്ങൾ ഇന്‍റർനെറ്റിൽ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കോളജ് വിദ്യാർഥിയെ സുഹൃത്തുക്കളുമായി ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടി പത്താം ക്ലാസ് വിദ്യാർഥിനികൾ. കോളജ് വിദ്യാർഥിയായ പ്രേംകുമാർ(21) ആണ് കൊല്ലപ്പെട്ടത്. തിരുവള്ളൂരിലെ ഈച്ചനാട് ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്‌ച നാട്ടുകാർ മൃതദേഹം കണ്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
നഗ്ന ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയതാണ് പത്താംക്ലാസുകാരായ രണ്ട് പെൺകുട്ടികള കൃത്യം ആസൂത്രണം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ചിത്രങ്ങൾ കാണിച്ച് ഇരുവരെയും പ്രേംകുമാർ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു. ഭീഷണി തുടർന്നപ്പോൾ ഇരുവരും 50,000 രൂപ വീതം നൽകി.
വീണ്ടും പ്രേംകുമാറിന്‍റെ സമ്മർദം തുടർന്നപ്പോൾ പെൺകുട്ടികൾ തങ്ങളുടെ ഇൻസ്റ്റഗ്രാം സുഹൃത്തായ അശോക് എന്നയാളോട് യുവാവിന്‍റെ ഫോണിൽ നിന്നും ചിത്രങ്ങൾ നീക്കം ചെയ്യുന്നതിന് സഹായം ആവശ്യപ്പെട്ടു.
ആശോക് മറ്റ് മൂന്ന് സുഹൃത്തുക്കളോടൊപ്പം പെൺകുട്ടികളുടെ സഹായത്തോടെ ഡിസംബർ 19ന് പ്രേംകുമാറിനെ ഷോളവാരം ടോൾ പ്ലാസയിൽ എത്തിച്ചു. അവിടെ നിന്നും ഈച്ചനാട് ഗ്രാമത്തിലേക്ക് തട്ടിക്കൊണ്ടുപോവുകയും അവിടെ വച്ച് കൊലപ്പെടുത്തി കുഴിച്ചിടുകയുമായിരുന്നു.
പ്രേംകുമാറിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം പൊലീസ് കുടുംബാംഗങ്ങൾക്ക് വിട്ടുനൽകി.
Also Read: രാജാക്കാട് അതിഥി തൊഴിലാളികളുടെ 7 മാസം പ്രായമായ കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ