ETV Bharat / bharat

ലഖീംപൂര്‍ ഖേരി കേസ്: തിങ്കളാഴ്ച വീണ്ടും സുപ്രീം കോടതി പരിഗണിക്കും

സംഭവത്തിൽ സിബിഐയെ ഉൾപ്പെടുത്തി ഉന്നതതല ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്തെഴുതിയതിന് പിന്നാലെയാണ് ലഖിംപൂർ ഖേരി വിഷയം സുപ്രീം കോടതി പരിഗണിക്കുന്നത്.

Lakhimpur Kheri  Lakhimpur Kheri violence  Supreme Court  ലഖീംപൂര്‍ ഖേരി  ലഖീംപൂര്‍ ഖേരി കേസ്  സുപ്രീം കോടതി  കര്‍ഷക സമരം
ലഖീംപൂര്‍ ഖേരി കേസ്: തിങ്കളാഴ്ച വീണ്ടും സുപ്രീം കോടതി പരിഗണിക്കും
author img

By

Published : Nov 7, 2021, 7:42 PM IST

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിലേക്ക് വാഹനം കയറ്റി എട്ടു പേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് തിങ്കളാഴ്ച വീണ്ടും സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെയും ജസ്റ്റിസ് സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഒക്ടോബര്‍ 26ന് കേസ് പരിഗണിച്ച കോടതി കേസിലെ സാക്ഷികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

സുപ്രീം കോടതി തീരുമാനം അഭിഭാഷകരുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍

തെളിവെടുപ്പും സാക്ഷിമൊഴി രേഖപ്പെടുത്തലും വേഗത്തിലാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കര്‍ഷക പ്രതിഷേധത്തിനിടെ നടന്ന ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ അടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സിബിഐയെ ഉൾപ്പെടുത്തി ഉന്നതതല ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്തെഴുതിയതിന് പിന്നാലെയാണ് ലഖിംപൂർ ഖേരി വിഷയം സുപ്രീം കോടതി പരിഗണിക്കുന്നത്.

Also Read: മുല്ലപ്പെരിയാര്‍; അന്തിമ തീരുമാനം എടുക്കേണ്ടത് സുപ്രീം കോടതിയെന്ന് ഗവര്‍ണര്‍

കേസിലെ 68 സാക്ഷികളിൽ 30 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചില സാക്ഷിമൊഴികൾ കൂടി രേഖപ്പെടുത്തുമെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഒക്ടോബർ 26ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 30 സാക്ഷികളിൽ 23 പേരും തങ്ങൾ ദൃക്സാക്ഷികളാണെന്നും പൊലീസ് പറഞ്ഞിരുന്നു.

അജയ് മിശ്രയുടെ മകനും പ്രതിപട്ടികയില്‍

16 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പെടെ നിരവധി പ്രതികളെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്‌ടോബർ മൂന്നിനാണ് സംഭവം നടന്നത്.

ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പൊതു പരിപാടി നടക്കുന്നതിനിടെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ഒരു കൂട്ടം കര്‍ഷകര്‍ റാലി സംഘടിപ്പിച്ചിരുന്നു. ഇതിലേക്ക് ആശിഷ് മിശ്ര ഉള്‍പ്പെട്ട സംഘം വാഹനം ഇടിച്ചുകയറ്റിയെന്നാണ് കർഷകർ ആരോപിക്കുന്നത്.

ആക്രമണത്തില്‍ നാല് കര്‍ഷകര്‍ മരിച്ചു. രോഷാകുലരായ പ്രതിഷേധക്കാര്‍ രണ്ട് ബിജെപി പ്രവര്‍ത്തകരേയും ഒരു ഡ്രൈവറേയും മര്‍ദ്ദിച്ച് കൊന്നു. ഇതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. കാറില്‍ അജയ് മിശ്ര ഉണ്ടായിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നെങ്കിലും അദ്ദേഹം ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.