ETV Bharat / bharat

SC Reserves Verdict On Pleas Challenging Article 370 ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കല്‍; ഹര്‍ജികളില്‍ വിധി പറയുന്നത് മാറ്റിവച്ച് സുപ്രീംകോടതി - ഇൻസ്ട്രുമെന്‍റ് ഓഫ് ആക്‌സഷനാണ്

Bench Headed By Justice D Y Chandrachud ചീഫ് ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ് (D Y Chandrachud) അധ്യക്ഷനായ ജസ്‌റ്റിസ് എസ്‌ കെ കൗള്‍, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായി, സൂര്യ കാന്ത് എന്നിവര്‍ ഉള്‍പ്പെട്ട അഞ്ച് അംഗ ബെഞ്ചാണ് വാദം കേള്‍ക്കല്‍ മാറ്റിവച്ചത്.

SC reserves verdict  article 370  pleas challenging  jammu and kashmir special status  special status  Supreme court  Bench Headed By D Y Chandrachud  ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കല്‍  സുപ്രീം കോടതി  ചീഫ് ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്  എസ്‌ കെ കൗള്‍  ഇൻസ്ട്രുമെന്‍റ് ഓഫ് ആക്‌സഷനാണ്  ആര്‍ട്ടിക്കിള്‍ 370
SC Reserves Verdict On Pleas Challenging Article 370
author img

By ETV Bharat Kerala Team

Published : Sep 5, 2023, 10:46 PM IST

ന്യൂഡല്‍ഹി: ജമ്മു കശ്‌മീരിന് (Jammu and Kashmir) പ്രത്യേക പദവി (special status) നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിനെ ചോദ്യം ചെയ്‌തുള്ള ഹര്‍ജികളിലെ വാദം കേള്‍ക്കല്‍ മാറ്റിവച്ച് സുപ്രീം കോടതി (Supreme court). അടുത്ത 16 ദിവസത്തിനുള്ളില്‍ കോടതി വാദം കേള്‍ക്കും. ചീഫ് ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ് (D Y Chandrachud) അധ്യക്ഷനായ ജസ്‌റ്റിസ് എസ്‌ കെ കൗള്‍, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായി,സൂര്യ കാന്ത് എന്നിവര്‍ ഉള്‍പ്പെട്ട അഞ്ച് അംഗ ബെഞ്ചാണ് വാദം കേള്‍ക്കല്‍ മാറ്റിവച്ചത്.

കപില്‍ സിപല്‍, രാജീവ് ധവാന്‍, ഗോപാല്‍ സുബ്രഹ്മണ്യം, ദുഷ്യന്ത് ദവെ, സഫര്‍ ഷാ, ഗോപാല്‍ ശങ്കരനാരായണന്‍ തുടങ്ങിയ മുതിര്‍ന്ന അഭിഭാഷകര്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായി. കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവർ ഹാജരായി. നിരവധി പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടി അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.

1947ല്‍ ജമ്മു കശ്‌മീരും ഇന്ത്യന്‍ ഭരണഘടനയും ഒപ്പു വച്ച വാഗ്‌ദാനങ്ങള്‍ ചരിത്രപരമായും നിയമപരമായും ഭരണഘടനാപരമായുള്ള ലംഘനമാണെന്ന് സജ്ജാദ് ലോണിന്‍റെ നേതൃത്വത്തിലുള്ള ജെ ആന്‍ഡ് കെ പീപ്പിള്‍സ് കോണ്‍ഫറന്‍സിനെ പ്രതിനിധീകരിച്ച് ധവാന്‍ പറഞ്ഞു. മറ്റ് നാട്ടുരാജ്യങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ജെ ആന്‍ഡ് കെ ലയന കരാറിൽ ഒപ്പുവച്ചിട്ടില്ലെന്നും തുടർന്ന് ഇൻസ്ട്രുമെന്‍റ് ഓഫ് ആക്‌സഷനാണ് (Instrument of Accession) ഒപ്പുവച്ചതെന്നും അദ്ദേഹം വാദിച്ചു.

ഇക്കഴിഞ്ഞ ഓഗസ്‌റ്റ് രണ്ടിനായിരുന്നു ഹര്‍ജിക്കാരുടെ ഭാഗത്ത് നിന്നും സുപ്രീം കോടതി വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. മെഹമ്മദ്. അക്‌ബര്‍ ലേണിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിപല്‍ ഹാജരായി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് ഭരണഘടന അസംബ്ലിക്ക് നടപടി സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഇത്തരത്തിലൊരു ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്‌മീരിലെ ജനങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പമാണ് എന്നാല്‍, ആര്‍ട്ടിക്കിള്‍ 370യുമായി ഒരു പ്രത്യേക ബന്ധം ഇവര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ജിക്കാരുടെ പുനഃപരിശോധ വാദം കേട്ട ശേഷം വിഷയത്തില്‍ 16 ദിവസത്തിനുള്ളില്‍ വിധി പറയാന്‍ മാറ്റിവച്ചു.

പരമാധികാരം പൂര്‍ണമായും ഇന്ത്യന്‍ യൂണിയനെന്ന് സുപ്രീം കോടതി (Supreme court about Sovereignty): അതേസമയം, ജമ്മു കശ്‌മീരിന്‍റെ പരമാധികാരം പൂര്‍ണമായും ഇന്ത്യന്‍ യൂണിയന് വിട്ടുകൊടുത്തിട്ടുണ്ടെന്ന് സുപ്രീംകോടതി ഇക്കഴിഞ്ഞ ഓഗസ്‌റ്റ് മാസത്തില്‍ അറിയിച്ചു. ഭരണഘടനയില്‍ വിയോജിപ്പിന്‍റെ വശങ്ങള്‍ കാണാമെങ്കിലും അത് രാജ്യത്തിന്‍റെ പരമാധികാരത്തെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഒരിക്കലും റദ്ദാക്കാനാവില്ലെന്ന് പറയാന്‍ പ്രയാസമാണെന്നും ചീഫ്‌ ജസ്‌റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് വാക്കാല്‍ അറിയിച്ചിരുന്നു.

ഇന്ത്യയുടെ ആധിപത്യത്തിന് വേണ്ടി പരമാധികാരം ഉപാധിയോടെ കീഴടങ്ങേണ്ടതില്ല. പരമാധികാരത്തിന്‍റെ കീഴടങ്ങല്‍ പൂര്‍ണമായും നടന്നതാണ്. പരമാധികാരം ഒരിക്കല്‍ ഇന്ത്യന്‍ യൂണിയനില്‍ നിക്ഷിപ്‌തമായാല്‍, നിയമനിര്‍മാണം നടത്താന്‍ കുറച്ച് നിയന്ത്രണങ്ങള്‍ മാത്രമെ അവശേഷിക്കുകയുള്ളുവെന്ന് ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.