ETV Bharat / bharat

തേജ് ബഹദൂറിന്‍റെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടിക്ക് കോടതിയുടെ അംഗീകാരം

പ്രധാനമന്ത്രിയുടെ എതിര്‍ സ്ഥാനാര്‍ഥിയായി വാരണാസിയില്‍ മത്സരിക്കാൻ ശ്രമിച്ചയാളാണ് തേജ് ബഹദൂര്‍

SC rejects dismissed BSF constable Tej Bahadur's plea challenging PM Modi's election from Varana  നരേന്ദ്രമോദി  ന്യൂഡൽഹി  പ്രധാനമന്ത്രി നരേന്ദ്രമോദി  വാരണാസിയിലെ തെരഞ്ഞെടുപ്പ്  സുപ്രിംകോടതി
വാരണാസിയിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹര്‍ജി സുപ്രിംകോടതി തളളി
author img

By

Published : Nov 24, 2020, 1:43 PM IST

ന്യൂഡൽഹി: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന തേജ് ബഹദൂറിന്‍റെ നാമനിര്‍ദേശ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടിയെ സുപ്രീംകോടതി ശരി വച്ചു. പത്രിക തള്ളിയതിനെ ചോദ്യം ചെയ്ത് തേജ് ബഹാദൂര്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് തള്ളി. ചിലരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തന്‍റെ പത്രിക തള്ളിയതെന്നായിരുന്നു തേജ് ബഹദൂറിന്‍റെ അവകാശ വാദം. എന്നാല്‍ ഇത് തെളിയിക്കാനാവശ്യമായ രേഖകള്‍ ഹരജിക്കാരന് നല്‍കാന്‍ കഴിഞ്ഞില്ല.

ബി.എസ്.എഫിലെ മുൻ ജവാനായിരുന്നു തേജ് ബഹദൂര്‍. മോശം ഭക്ഷണം വിതരണം ചെയ്തതിനെ ചോദ്യം ചെയ്ത് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് സൈനിക സേവനത്തില്‍ നിന്ന് ഇയാളെ ഒഴിവാക്കിയിരുന്നു. ഇത് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കാത്തതിനെ തുടര്‍ന്നാണ് തേജ് ബഹദൂറിന്‍റെ നാമനിര്‍ദേശ പത്രിക തള്ളിയത്. സമാജ്‌വാദി പാര്‍ട്ടിയുടെ ടിക്കറ്റിലാണ് ഇയാള്‍ മത്സരിക്കാൻ ശ്രമിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.