ETV Bharat / bharat

'ഏകീകൃത മത, ലിംഗ നിഷ്‌പക്ഷ നിയമങ്ങൾ നിര്‍മിക്കാന്‍ കേന്ദ്രസർക്കാരിന് നിർദേശം നൽകണം' ; ഹർജികള്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി - സുപ്രീംകോടതി

വിവിധ വിഷയങ്ങളിൽ മത, ലിംഗ നിഷ്‌പക്ഷ ഏകീകൃത നിയമങ്ങൾ നിര്‍മിക്കണമെന്നുള്ള അഭിഭാഷകൻ അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു

Supreme Court  Ashwini Upadhyay  pleas filed by lawyer Ashwini Upadhyay  religion and gender neutral uniform laws  uniform laws  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  ഏകീകൃത മത ലിംഗ നിക്ഷ്‌പക്ഷ നിയമങ്ങൾ  ഹർജികൾ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി  സുപ്രീംകോടതി  അശ്വിനി ഉപാധ്യായ
അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹർജികൾ
author img

By

Published : Mar 29, 2023, 10:55 PM IST

ന്യൂഡൽഹി : വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ജീവനാംശം എന്നീ വിഷയങ്ങളിൽ ഏകീകൃത നിയമം രൂപീകരിക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. വിഷയം നിയമസഭയുടെ പരിധിയിൽ വരുന്നതാണെന്നും അതിനാൽ ഹർജികൾ പരിഗണിക്കാനാവില്ലെന്നുമുള്ള സോളിസിറ്റർ ജനറലിന്‍റെ വാദങ്ങൾ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബഞ്ച് ശരിവച്ചു. അഭിഭാഷകൻ അശ്വിനി ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹർജികളിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

also read: 'സുപ്രീം കോടതി വിധി തിരിച്ചടിയാകുമോയെന്ന ആശങ്ക' ; ലോക്‌സഭ അംഗത്വം ഉടനടി പുനഃസ്ഥാപിച്ചത് അതിനാലെന്ന് മുഹമ്മദ് ഫൈസല്‍ എംപി

വിവാഹമോചനം, ദത്തെടുക്കൽ, രക്ഷാകർതൃത്വം, പിന്തുടർച്ചാവകാശം, അനന്തരാവകാശം, ജീവനാംശം, വിവാഹപ്രായം തുടങ്ങിയ വിഷയങ്ങളിൽ ഏകീകൃത മത, ലിംഗ നിഷ്‌പക്ഷ നിയമങ്ങൾ നിര്‍മിക്കാന്‍ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഉപാധ്യായ അഞ്ച് വ്യത്യസ്‌ത ഹർജികൾ സമർപ്പിച്ചത്.

'ലിവ് ഇൻ ' ബന്ധങ്ങളുടെ രജിസ്‌ട്രേഷൻ: എല്ലാ ' ലിവ് ഇൻ ' ബന്ധങ്ങളും രജിസ്‌റ്റർ ചെയ്യാനുള്ള മാനദണ്ഡങ്ങൾ കേന്ദ്രസർക്കാർ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്‌പര്യ ഹർജി ഇക്കഴിഞ്ഞയിടെ സുപ്രീംകോടതി തള്ളിയിരുന്നു. ലിവ് ഇൻ ബന്ധങ്ങളുടെ രജിസ്‌ട്രേഷനിൽ കേന്ദ്രത്തിന് എന്ത് ബന്ധമാണുള്ളതെന്നും ഒട്ടും വിവേകമില്ലാത്ത ആശയമാണിതെന്നും കോടതി നിരീക്ഷിച്ചിരുന്നു. റാണി എന്ന സ്‌ത്രീയ്‌ക്ക് വേണ്ടി അഭിഭാഷകയായ മംമ്‌ത റാണി ഹാജരായ കേസിൽ ഇത്തരം പൊതുതാത്‌പര്യ ഹർജികൾ ഫയൽ ചെയ്യുന്നത് തടയാൻ ഹർജിക്കാർക്ക് മേൽ ചെലവ് ചുമത്തേണ്ട സമയമായെന്ന് കോടതി വിമർശിച്ചു.

also read: 'പല്ല് പറിക്കുന്ന എഎസ്‌പി'ക്ക് സസ്‌പെന്‍ഷന്‍ ; മനുഷ്യാവകാശ ലംഘനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് എംകെ സ്റ്റാലിന്‍

ഹർജിയുടെ പിന്നിലെ താത്‌പര്യം : ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ ശ്രദ്ധ വാക്കർ കൊലപാതക കേസ് ചൂണ്ടി കാട്ടിയ ഹർജിയിൽ സാമൂഹ്യ സുരക്ഷ മുൻനിർത്തി ഇത്തരം ബന്ധങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് നിയമങ്ങളും മാർഗ നിർദേശങ്ങളും രൂപീകരിക്കണം എന്നായിരുന്നു ഹർജിക്കാരിയുടെ പക്ഷം. ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യവും സ്‌ത്രീകൾ ഫയൽ ചെയ്യുന്ന വ്യാജ ബലാത്സംഗ കേസുകൾ ആവർത്തിക്കുന്ന സാഹചര്യവും ലിവ് ഇൻ ബന്ധത്തിലാണ് കൂടുതലായി കാണപ്പെടുന്നത്. അതിനാൽ ഇത്തരം രജിസ്‌ട്രഷനുകൾ ലിവ് ഇൻ ബന്ധത്തിലുള്ള വ്യക്തികളുടെ വിശദാംശങ്ങൾ അറിഞ്ഞിരിക്കാൻ സർക്കാരിന് സഹായകമാകുമെന്നും ഹർജിയിൽ വാദിക്കുന്നുണ്ട്.

also read: തുടർഭരണത്തിന് ബിജെപി, തിരിച്ചുവരാൻ കോണ്‍ഗ്രസ്, പ്രതാപം തേടി ജെഡിഎസ്; കന്നഡ മണ്ണില്‍ രാഷ്ട്രീയപ്പോര്

എന്നാൽ വിഷയത്തിൽ, ആളുകളുടെ സുരക്ഷിതത്വമാണോ അതോ ലിവ് ഇൻ ബന്ധങ്ങളിൽ ഏർപ്പെടരുതെന്ന ആഗ്രഹത്തിന്‍റെ പുറത്താണോ ഹർജിയെന്ന് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് അഭിഭാഷക മംമ്‌ത റാണിയോട് ആരാഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.