ETV Bharat / bharat

രാജ്കോട്ട് തീപിടിത്തം; ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി - ഗുജറാത്ത് സർക്കാർ

തീപിടിത്തത്തിൽ ആറ് പേർ മരിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സുപ്രീംകോടതി

Supreme Court Rajkot hospital Fire  Rajkot hospital fire Supreme Court  SC lashes out at Gujarat  സുപ്രീംകോടതി  രാജ്കോട്ട് തീപിടിത്തം  ഗുജറാത്ത് സർക്കാർ  രാജ്കോട്ട് ആശുപത്രി
രാജ്കോട്ട് തീപിടിത്തം; ഗുജറാത്ത് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി
author img

By

Published : Nov 27, 2020, 3:51 PM IST

Updated : Nov 27, 2020, 3:57 PM IST

ഗാന്ധിനഗർ: രാജ്കോട്ട് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിച്ച സംഭവത്തിൽ ഗുജറാത്ത് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും ഇത് ആദ്യത്തെ സംഭവമല്ലെന്നും ജസ്റ്റിസ് അശോക് ഭൂഷന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

ഇക്കാര്യത്തിൽ ഉടൻ യോഗം ചേരുമെന്നും അഗ്നിസുരക്ഷ സംബന്ധിച്ച പ്രശ്‌നങ്ങൾക്ക് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയ്‌ക്ക് ഉറപ്പ് നൽകി. ചീഫ് ഫയർ ഓഫീസർ എം.എഫ് ദസ്‌തൂറുയി ചർച്ച നടത്തണമെന്നും കോടതി നിർദേശിച്ചു. ഡിസംബർ ഒന്നിനകം സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഗുജറാത്ത് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

Last Updated : Nov 27, 2020, 3:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.