ETV Bharat / bharat

സര്‍ക്കാരുകളുടെ അവകാശം ഗവര്‍ണര്‍ക്ക് അട്ടിമറിക്കാനാവില്ല ; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി - കേരളം

SC criticized Kerala governor Arif Mohammed Khan : ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിക്കെതിരെ കേരളം നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.

sc gov  sc criticized kerala governor arif mohammed khan
sc criticized kerala governor arif mohammed khan
author img

By ETV Bharat Kerala Team

Published : Nov 29, 2023, 1:08 PM IST

Updated : Nov 29, 2023, 4:20 PM IST

ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി (Supreme Court). ബില്ലുകൾ പിടിച്ചുവയ്‌ക്കാൻ അവകാശമില്ലെന്നും സർക്കാരുകളുടെ അവകാശം ഗവർണ്ണർക്ക് അട്ടിമറിക്കാനാവില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടിക്കെതിരെ കേരളം നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി (SC criticized Kerala governor Arif Mohammed Khan).

ഗവർണർക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ട്. അത് നിറവേറ്റിയില്ലെങ്കിൽ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരും. ഇല്ലെങ്കിൽ ജനങ്ങൾ ഞങ്ങളോട് ചോദിക്കും- കോടതി പറഞ്ഞു. കേരളത്തിൻ്റെ ഹർജി തള്ളണമെന്ന ഗവർണറുടെയും കേന്ദ്രസർക്കാരിൻ്റെയും ആവശ്യം സുപ്രീംകോടതി തള്ളി.

ഗവർണർ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട സാഹചര്യത്തിൽ ഹർജി തള്ളണമെന്ന് അറ്റോണി ജനറൽ ആർ വെങ്കടരമണി ശക്തമായി വാദിച്ചെങ്കിലും സുപ്രീം കോടതി ആവശ്യം തള്ളുകയായിരുന്നു. ഗവർണറുടെ അധികാര പ്രയോഗം സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശം വേണമെന്ന കേരളത്തിന്‍റെ ആവശ്യവും സുപ്രീം കോടതി പരിഗണിക്കും.

സംസ്ഥാന മുഖ്യമന്ത്രിയും ബില്ല് അവതരിപ്പിച്ച മന്ത്രിയും ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തി നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി പറഞ്ഞു. ബില്ലുകളില്‍ തീരുമാനമെടുക്കാതെ രണ്ട് വര്‍ഷമായി ഗവര്‍ണര്‍ എന്തെടുക്കുകയായിരുന്നു എന്ന് സുപ്രീം കോടതി ചോദിച്ചു. ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് സുതാര്യത വേണ്ടേയെന്ന ചോദ്യവും കോടതി ഉന്നയിച്ചു.

Also Read : 'അൽപ്പം ആത്മാന്വേഷണം നടത്തണം'; ഗവർണർമാരും മുഖ്യമന്ത്രിമാരും തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടലുകളിൽ അതൃപ്‌തി രേഖപ്പെടുത്തി സുപ്രീം കോടതി

അടുത്തിടെ നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അനിശ്ചിതമായി പിടിച്ചുവയ്‌ക്കുന്നതിനെതിരെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. പഞ്ചാബ് ഗവര്‍ണറെ വിമര്‍ശിക്കുന്ന വിധി വായിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ അഡീഷനല്‍ ചീഫ് സെക്രട്ടറിയോട് കോടതി നിര്‍ദേശിക്കുകയും ചെയ്‌തു.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് പോകാനിരുന്ന ഗവര്‍ണര്‍ തന്‍റെ യാത്ര മാറ്റിവച്ചാണ് ബില്ലുകളില്‍ തീരുമാനമെടുത്തത്. സര്‍വകലാശാല നിയമഭേദഗതികള്‍ ഉള്‍പ്പെടെ കേരള നിയമസഭ പാസാക്കിയ എഴ് ബില്ലുകളാണ് രാഷ്‌ട്രപതിയുടെ അംഗീകാരത്തിന് അയയ്‌ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനിച്ചത്. പൊതുജനാരോഗ്യ ബില്ലിനു അദ്ദേഹം അംഗീകാരം നല്‍കുകയും ചെയ്‌തിരുന്നു.

Also Read : 'ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവയ്‌ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല, നിയമസഭയുടെ പുനഃപരിശോധനക്ക് അയക്കണം': സുപ്രീംകോടതി

Last Updated : Nov 29, 2023, 4:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.