ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ നിരക്ക് നിശ്ചയിച്ചതില്‍ കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി. കൊവിഡ് വാക്‌സിനും മറ്റ് അടിയന്തര വസ്‌തുക്കള്‍ക്കും വില നിശ്ചയിച്ചതിന്‍റെ അടിസ്ഥാനവും യുക്തിയും കേന്ദ്രം വിശദമാക്കണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. രാജ്യത്ത് കൊവിഡ് അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതിക്ക് നിശബ്‌ദമായിരിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
കൂടുതല്‍ വായനയ്‌ക്ക്; കൊവിഡ് അവശ്യവസ്തുക്കളുടെ വിതരണം ; വിഷയം സുപ്രീം കോടതി ഇന്ന് പരിഗണിക്കും
സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മേഖലയിലുണ്ടാവുന്ന അടിയന്തര ആവശ്യങ്ങളെക്കുറിച്ച് വ്യാഴാഴ്‌ചയ്ക്കകം വിശദമായ മറുപടി നല്‍കണം. വെള്ളിയാഴ്‌ച വീണ്ടും വാദം കേള്‍ക്കുമെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ തടസങ്ങളില്ലെന്നും അതത് സംസ്ഥാനങ്ങളിലെ സാഹചര്യം അവര്‍ക്കാണ് കൂടുതലായി മനസ്സിലാക്കാന്‍ കഴിയുകയെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.
ഓക്‌സിജന്‍, അവശ്യ മരുന്നുകൾ തുടങ്ങിയവ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതി ഇന്ന് പരിഗണിച്ചിരുന്നു. വിഷയത്തിൽ സ്വമേധയാ കേസെടുത്ത കോടതി കേന്ദ്ര സക്കാരിന് നോട്ടിസ് അയച്ചിട്ടുമുണ്ട്.
കൂടുതല്‍ വായനയ്‌ക്ക്; സർക്കാർ ആശുപത്രികളിൽ കൊവാക്സിൻ ഒരു ഡോസിന് 600 രൂപ
കൊവാക്‌സിന് സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 600 രൂപയാണ് ഭാരത് ബയോടെക് നിശ്ചയിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയുമാണ്. സെറം ഇന്‍സ്റ്റ്യൂട്ട് കൊവിഷീല്‍ഡിന് യഥാക്രമം 400 ഉം 600 ഉം രൂപയാണ് ഈടാക്കുന്നത്.