ETV Bharat / bharat

Abdul Nazar Madani | മഅദനിക്ക് സ്വന്തം നാട്ടില്‍ തങ്ങാം, ജാമ്യവ്യവസ്ഥയില്‍ ഇളവുമായി സുപ്രീം കോടതി - പിഡിപി

കൊല്ലം ജില്ലയില്‍ താമസിക്കുന്നതിന് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ 15 ദിവസത്തില്‍ ഒരിക്കല്‍ ഹാജരാകണമെന്നും കോടതി മഅദനിക്ക് നിര്‍ദേശം നല്‍കി.

Supreme Court Relaxes Abdul Nazar Madani  Supreme Court  Abdul Nazar Madani  Madani  PDP  SC allows Abdul Nazar Madani to stay in kerala  അബ്‌ദുല്‍ നാസര്‍ മഅദനി  മഅദനി  പിഡിപി  മഅദനി ജാമ്യവ്യവസ്ഥ
Abdul Nazar Madani
author img

By

Published : Jul 17, 2023, 1:04 PM IST

Updated : Jul 17, 2023, 2:58 PM IST

ന്യൂഡല്‍ഹി: പിഡിപി (PDP) നേതാവ് അബ്‌ദുല്‍ നാസര്‍ മഅദനിക്ക് (Abdul Nazar Madani ) തന്‍റെ സ്വന്തം നാട്ടില്‍ തങ്ങാന്‍ സുപ്രീംകോടതി (Supreme Court) അനുമതി. ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് മഅദനി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് അദ്ദേഹത്തിന് സ്ഥിരമായി കേരളത്തില്‍ തങ്ങാനുള്ള അനുമതി സുപ്രീംകോടതി നല്‍കിയത്.

15 ദിവസത്തില്‍ ഒരിക്കല്‍ കൊല്ലം ജില്ലയില്‍ താമസിക്കുന്നതിന് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണാടക പൊലീസിന് കൈമാറണമെന്നും നിര്‍ദേശമുണ്ട്. ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, എംഎം സുന്ദരേശ് എന്നിവരാണ് മഅദനിയുടെ ഹര്‍ജി പരിഗണിച്ചത്.

ചികിത്സ ആവശ്യങ്ങള്‍ക്ക് വേണ്ടി ജില്ല വിട്ട് പോകുന്നതിന് മുന്‍പ് കൊല്ലം ജില്ല പൊലീസ് മേധാവിയുടെ അനുമതി തേടണം. ആവശ്യമെങ്കില്‍ വിചാരണക്കോടതിക്ക് കൊല്ലം പൊലീസില്‍ നിന്നും വിവരങ്ങള്‍ തേടാം. വിചാരണക്കോടതി ആവശ്യപ്പെടുന്ന ഘട്ടങ്ങളില്‍ അബ്‌ദുല്‍ നാസര്‍ മഅദനി ബെംഗളൂരുവിലെ കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്.

ബെംഗളൂരൂ സ്‌ഫോടനക്കേസില്‍ വിചാരണ പൂര്‍ത്തിയായെന്നും ഇനി അദ്ദേഹം അവിടെ തുടരേണ്ട ആവശ്യമില്ലെന്നും മഅദനിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചിരുന്നു. അതേസമയം, ബെംഗളൂരുവില്‍ മികച്ച ചികിത്സ ലഭ്യമാണെന്നും അതുകൊണ്ട് മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, സാക്ഷിവിസ്‌താരമുള്‍പ്പടെ പൂര്‍ത്തിയായ സാഹചര്യത്തില്‍ മഅദനിയുടെ സാന്നിധ്യം കോടതിയില്‍ ആവശ്യമില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ സംസ്ഥാനം ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നതിനെ എതിര്‍ക്കരുതെന്ന് കോടതി പറഞ്ഞു.

രോഗബാധിതനായ പിതാവിനെ സന്ദര്‍ശിക്കാനായി കഴിഞ്ഞ ഏപ്രില്‍ 17ന് സുപ്രീം കോടതി മഅദനിയുടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചിരുന്നു. ജൂലൈ എട്ട് വരെ കേരളത്തില്‍ തങ്ങാനായിരുന്നു അന്ന് അദ്ദേഹത്തിന് കോടതി അനുമതി നല്‍കിയത്. കര്‍ണാടക പൊലീസിന്‍റെ അകമ്പടിയോടെ വേണം കേരളത്തിലെത്താന്‍ എന്നായിരുന്നു നിര്‍ദേശം.

83 ദിവസം കേരളത്തില്‍ കഴിയാനാണ് അന്ന് കോടതി മഅദനിക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍, സുരക്ഷയ്‌ക്ക് വേണ്ടി മഅദനിക്കൊപ്പം 20 പൊലീസുകാര്‍ പോകുന്നതിന് 60 ലക്ഷം രൂപ കെട്ടിവെയ്‌ക്കണമെന്ന് ബിജെപി സര്‍ക്കാരിന്‍റെ കാലത്ത് കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഭീമമായ യാത്രച്ചെലവ് വഹിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് അദ്ദേഹം ആദ്യം സ്വീകരിച്ചത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ ഇതില്‍ ഇളവ് വരുത്തി. തുടര്‍ന്നാണ് അദ്ദേഹം കേരളത്തിലേക്ക് എത്തിയത്. കഴിഞ്ഞ ജൂണ്‍ 27നായിരുന്നു അദ്ദേഹം കേരളത്തില്‍ എത്തിയത്. തുടര്‍ന്ന് കൊല്ലത്തേക്കുള്ള യാത്രയ്‌ക്കിടെ ദോഹാസ്വസ്ഥ്യം അനുഭവപ്പെടുകയും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന് കൊല്ലേത്തേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഒരാഴ്‌ചയോളം എറണാകുളത്തെ ആശുപത്രിയില്‍ കഴിഞ്ഞ ശേഷം അദ്ദേഹം തിരികെ ബെംഗളൂരുവിലേക്ക് മടങ്ങുകയ്യിരുന്നു. ഇതിന് പിന്നാലെ ജാമ്യവ്യവസ്ഥയില്‍ വീണ്ടും ഇളവ് തേടി മഅദനി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Last Updated : Jul 17, 2023, 2:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.