ETV Bharat / bharat

പണം പിൻവലിക്കാൻ നിയന്ത്രണം: എസ്‌ബിഐ അക്കൗണ്ടുള്ളവർ ശ്രദ്ധിക്കുക

author img

By

Published : Jun 30, 2021, 7:31 PM IST

ബാങ്കുകളിൽ നിന്ന് നേരിട്ടും എടിഎം വഴിയും പണം പൻവലിക്കുമ്പോഴാണ് പുതിയ നിബന്ധനകൾ ബാധിക്കുക. എസ്ബിഐ സർക്കുലർ അനുസരിച്ച് അധികമായി നടത്തുന്ന ഓരോ ഇടപാടിനും 15 രൂപ മുതൽ 75 രൂപ വരെ പിഴ ഈടാക്കും.

sbi  free transactions per month  sbi to fine cash withdrawal  എസ്ബിഐ  sbi circular  sbi charge additional transactions
വ്യാഴാഴ്‌ച മുതൽ എസ്ബിഐ ഉപഭോക്താക്കൾ ഇക്കാര്യങ്ങൾ ഓർക്കുക

ന്യൂഡൽഹി: രാജ്യത്തെ എസ്ബിഐ ഉപഭോക്താക്കൾക്ക് ഇനി മുതൽ അക്കൗണ്ടുകളിൽ നിന്ന് മാസത്തിൽ നാല് തവണയിൽ കൂടുതൽ പണം പിൻവലിക്കാൻ സാധിക്കില്ല. സാധാരണ സേവിങ്ങ്‌സ് അക്കൗണ്ട് അഥവാ സീറോ ബാലൻസ് അക്കൗണ്ട് ഉള്ളവരെയാണ് പുതിയ നിയമം ബാധിക്കുക. ബാങ്കുകളിൽ നിന്ന് നേരിട്ടും എടിഎം വഴിയും പണം പൻവലിക്കുമ്പോളാണ് ഈ നിബന്ധന.

Also Read: ഗൂഗിൾ പവർഫുളാണ്... ഒടിപി മെസേജുകൾ ഇനി തനിയെ ഡീലീറ്റ് ആകും

എന്നാൽ ഓണ്‍ലൈൻ പണമിടപാടുകൾക്ക് ഇത് ബാധകമല്ല. മുതിർന്ന പൗരന്മാരെയും മാറ്റങ്ങൾ ബാധിക്കില്ല. ജൂലൈ ഒന്ന് മുതലാണ് പുതിയ പരിഷ്കരണം നിലവിൽ വരുന്നത്. എസ്ബിഐ സർക്കുലർ അനുസരിച്ച് അധികമായി നടത്തുന്ന ഓരോ ഇടപാടിനും 15 രൂപ മുതൽ 75 രൂപ വരെ പിഴ ഈടാക്കും. കൂടാതെ ഇടപാടിന്മേലുള്ള ജിഎസ്‌ടി ടാക്‌സും ഉപഭോക്താക്കൾ അടയ്‌ക്കണം.

പണത്തിനും ചെക്കിനും നിയന്ത്രണം

സീറോ ബാലൻസ് അക്കൗണ്ട് ഉടമകൾക്ക് ഇനി മുതൽ ഒരു സാമ്പത്തിക വർഷത്തിൽ 10 ചെക്കുകൾ മാത്രമേ സൗജന്യമായി അനുവദിക്കു. അധികമായി ആവശ്യമുള്ള ചെക്കുകൾക്ക് പണം അടയ്‌ക്കണം. 10 ചെക്കുകൾ അടങ്ങുന്ന ബുക്കിന് 40 രൂപയും 25 ചെക്കുകളുടെ ബുക്കിന് 75 രൂപയും ജിഎസ്‌ടിയുമാണ് ഈടാക്കുക.

കഴിഞ്ഞ വർഷം ഐഐടി-ബോംബെ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ സീറോ ബാലൻസ് അക്കൗണ്ട് ഉടമകളിൽ നിന്ന് 300 കോടി രൂപയാണ് എസ്ബിഐ ഈടാക്കിയത്. 2015 മുതൽ 2020 വരെയുള്ള കണക്കുകളാണ് ഐഐടി-ബോംബെ പുറത്ത് വിട്ടത്. രാജ്യത്തെ പൊതുമേഖല ബാങ്ക് ആയ എസ്‌ബിഐയുടെ ഇത്തരം നടപടികൾ നേരത്തെയും വൻ വിമർശനങ്ങൾ വരുത്തി വെച്ചിട്ടുണ്ട്.

സീറോ ബാലൻസ് അക്കൗണ്ട് ഉടമകൾ ഭൂരിഭാഗവും മിനിമം ബാലൻസ് നിബന്ധന താങ്ങാൻ കഴിയാത്ത സാധാരണക്കാരാണ്. കൊവിഡ് മൂലം ദുരിതത്തിലായ ഇത്തരക്കാരെയാവും ഈ മാറ്റങ്ങൾ ബാധിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.