ETV Bharat / bharat

ഇന്ത്യക്കാര്‍ക്ക് ഉംറ വിസ അനുവദിച്ച് സൗദി

Umrah visas| കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവേശനം. കൊവാക്സിൻ സ്വീകരിച്ചവര്‍ക്ക് മൂന്ന് ദിവസം ക്വാറന്‍റൈൻ

Saudi Arabia starts issuing Umrah visas for Indian pilgrims

author img

By

Published : Dec 7, 2021, 10:08 PM IST

ജിദ്ദ: കൊവിഡ് മൂലം നിര്‍ത്തി വച്ചിരുന്ന ഉംറ വിസ പുനഃരാരംഭിച്ച് സൗദി അറേബ്യ. നിയന്ത്രണങ്ങളോടെയാണ് വിസ അനുവദിക്കുക. കൊവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ, ഈജിപ്റ്റ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങള്‍ക്ക് ഉംറ ചെയ്യാനുള്ള അനുമതി. 12നും 50 വയസിനും ഇടയിലുള്ളവര്‍ക്കാണ് ഇപ്പോള്‍ വിസ ലഭിക്കുക.

ഫൈസര്‍, കൊവിഷീല്‍ഡ്, ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ (ഒരു ഡോസ്) തുടങ്ങിയവ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവര്‍ക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് ഹറമിനകത്തേക്ക് പ്രവേശിക്കാം. എന്നാല്‍ രണ്ട് ഡോസ് കൊവാക്സിൻ സ്വീകരിച്ചവര്‍ മൂന്ന് ദിവസം ക്വാറന്‍റൈനില്‍ കഴിഞ്ഞതിന് ശേഷം 48 മണിക്കൂറിനകമുള്ള പി.സി.ആര്‍ ടെക്സ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിച്ചാലേ ഉംറ ചെയ്യാൻ കഴിയൂ.

ഏതെങ്കിലും ഒരു ഡോസ് മാത്രം കൊവിഡ് വാക്സിൻ സ്വീകരിച്ചവരാണെങ്കില്‍ സൗദിയിലെത്തി അഞ്ച് ദിവസം ക്വാറന്‍റൈന് ശേഷം 48 മണിക്കൂറിനകമുള്ള പി.സി.ആര്‍ ടെക്സ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിക്കണം. ഒരു വാക്സിനും സ്വീകരിക്കാത്തവര്‍ക്ക് വിസ ലഭിക്കില്ല. |Saudi Arabia starts issuing Umrah visas for Indian pilgrims

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.