ETV Bharat / bharat

അസൻസോളിൽ റെക്കോഡ് ഭൂരിപക്ഷവുമായി ശത്രുഘ്‌നൻ സിൻഹ, ബാലിഗഞ്ചിൽ ബാബുൽ സുപ്രിയോയ്ക്കും ഉജ്വല വിജയം

ഞങ്ങളിൽ വീണ്ടും വിശ്വാസമർപ്പിച്ചതിന് വോട്ടർമാർക്ക് സല്യൂട്ട് - മമത ബാനര്‍ജി

Babul Supriyo wins Ballygunge by poll  TMC candidate Babul Supriyo  West Bengal  Trinamool Congress supremo  Babul Supriyo  ബാലിഗഞ്ചിൽ ബാബുൽ സുപ്രിയോക്ക് വിജയം  പശ്ചിമബംഗാൾ തൃണമൂൽ കോണ്‍ഗ്രസ്  പശ്ചിമബംഗാളിലെ ബാലിഗഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ്  ബാലിഗഞ്ച് നിയമസഭ ഉപതെരഞ്ഞെടുപ്പ്  sathrugnan-sinha wins  sathrugnan-sinha and Babul Supriyo wins bypoll in west bengal
അസൻസോളിൽ റെക്കോഡ് ഭൂരിപക്ഷവുമായി ശത്രുഘ്‌നൻ സിൻഹ, ബാലിഗഞ്ചിൽ ബാബുൽ സുപ്രിയോയ്ക്ക്‌ ഉജ്ജ്വല വിജയം
author img

By

Published : Apr 16, 2022, 5:56 PM IST

ബാലിഗഞ്ച് : പശ്ചിമബംഗാളിലെ അസൻസോൾ ലോക്‌സഭ മണ്ഡലത്തിലും ബാലിഗഞ്ച് നിയമസഭ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോണ്‍ഗ്രസിന് ഉജ്വല വിജയം. അസൻസോളിൽ ബോളിവുഡ് താരം ശത്രുഘ്‌നൻ സിൻഹ മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ ബാലിഗഞ്ചിൽ ബാബുൽ സുപ്രിയോ 20,056 വോട്ടിന്‍റെ ലീഡിലാണ് തെരഞ്ഞെടുക്കപ്പെട്ടത്.

പ്രമുഖ ഡിസൈനറും ബിജെപി സ്ഥാനാർഥിയുമായ അഗ്നിമിത്ര പോളിനെയാണ് അസൻസോളിൽ ശത്രുഘ്‌നൻ സിൻഹ പരാജയപ്പെടുത്തിയത്. ബാലിഗഞ്ചിൽ സിപിഎം സ്ഥാനാർഥി സൈറ ഷായാണ് രണ്ടാം സ്ഥാനത്ത്. അതേസമയം തങ്ങളിൽ വിശ്വാസം അർപ്പിച്ചതിന് വോട്ടർമാർക്ക് ട്വിറ്ററിലൂടെ മമത ബാനർജി നന്ദി അറിയിച്ചു.

  • I sincerely thank the electors of the Asansol Parliamentary Constituency and the Ballygunge Assembly Constituency for giving decisive mandate to AITC party candidates. (1/2)

    — Mamata Banerjee (@MamataOfficial) April 16, 2022 " class="align-text-top noRightClick twitterSection" data=" ">

എഐടിസി സ്ഥാനാർഥികൾക്ക് നിർണായക ജനവിധി നൽകിയതിന് അസൻസോൾ പാർലമെന്‍റ് മണ്ഡലത്തിലെയും ബാലിഗഞ്ച് നിയമസഭാ മണ്ഡലത്തിലെയും വോട്ടർമാർക്ക് ആത്മാർഥമായി നന്ദി പറയുന്നു.ഞങ്ങളിൽ വീണ്ടും വിശ്വാസമർപ്പിച്ചതിന് വോട്ടർമാർക്ക് സല്യൂട്ട് - മമത ട്വീറ്റ് ചെയ്‌തു.

പരമ്പരാഗതമായി ടിഎംസിയുടെ ശക്‌തികേന്ദ്രമായ ബാലിഗഞ്ചിൽ സംസ്ഥാന മന്ത്രി സുബ്രത മുഖർജിയുടെ നിര്യാണത്തെ തുടർന്നാണ് ഉപ തെരഞ്ഞെടുപ്പ് നടന്നത്. രണ്ട് തവണ ബിജെപി എംപിയായിരുന്ന ബാബുൽ സുപ്രിയോ പാർട്ടി വിട്ട് തൃണമൂലിൽ ചേർന്നതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.