ചെന്നൈ : എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയ പാര്‍ട്ടി നടപടിക്കെതിരെ വി.കെ ശശികല സമര്‍പ്പിച്ച ഹര്‍ജി ചെന്നൈ സിറ്റി സിവില്‍ കോടതി തള്ളി. 2016 ഫെബ്രുവരി 29നാണ് തമിഴ്‌നാട് മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷയുമായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ശശികല ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റത്.
എന്നാല്‍ ഇതിനിടെ 2017 സെപ്തംബറില്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികല ജയിലിലായി. ഇതിന് പിന്നാലെ കൂടിയ പാര്‍ട്ടിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി ഇവരെ പുറത്താക്കുകയായിരുന്നു. ഇതിനുശേഷം പാര്‍ട്ടി സെക്രട്ടറിയായി ഒ പനീര്‍ ശെല്‍വവും കോ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയും ചുമതലയേറ്റു.
Also Read: വി.കെ. ശശികല രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുന്നു
ജയില്‍ മോചിതയായ ശശികല പിന്നീട് ഇരുവര്‍ക്കുമെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. തന്നെ പുറത്താക്കിയ നടപടി റദ്ദ് ചെയ്യണമെന്നും കോ സെക്രട്ടറി പോസ്റ്റ് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നുമായിരുന്നു ശശികലയുടെ വാദങ്ങള്‍. ഇതിനിടെ ശശികലയെ പുറത്താക്കിയ നടപടി ശരിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒ പനീര്‍ ശെല്‍വവും എടപ്പാടി പളനിസ്വാമിയും കോടതിയെ സമീപിക്കുകയും ചെയ്‌തു.
ഇരു ഹര്‍ജികളും ഫയലില്‍ സ്വീകരിച്ച കോടതി ശശികലയുടേത് തള്ളുകയായിരുന്നു. ചെന്നൈ സിറ്റി സിവല്‍ കോര്‍ട്ട് ജഡ്ജി ജെ എസ് ശ്രീദേവിയാണ് കേസ് പരിഗണിച്ച് വിധി പറഞ്ഞത്.