ചെന്നൈ: വി.കെ.ശശികലയെയോ അവരുടെ കുടുംബാംഗങ്ങളെയോ ഒരിക്കലും എഐഎഡിഎംകെയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് എഐഎഡിഎംകെ നേതാവ് സി.വി ഷൺമുഖം. എഐഎഡിഎംകെയിൽ ശശികല പ്രവേശിക്കുന്നതിനെതിരെ ജില്ലാ യൂണിറ്റ് പ്രമേയം പാസാക്കിയതായും വില്ലുപുരം ജില്ലാ സെക്രട്ടറിയും മുൻ മന്ത്രിയുമായ ഷൺമുഖം പ്രസ്താവനയിൽ പറഞ്ഞു. പാർട്ടിയിൽ പിളർപ്പുണ്ടാക്കാനാണ് ശശികലയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
also read: 1,100 കോടിയുടെ കൊവിഡ് പാക്കേജ് പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി
എഐഎഡിഎംകെയിൽ പ്രവർത്തിക്കാതെ പാർട്ടിയിൽ വിഭജന-ഭരണ നയമാണ് ശശികല പിന്തുടരുന്നത്. പാർട്ടിയുടെ നിയമത്തിന് വിരുദ്ധമായി പോകുന്നവരെ അംഗീകരിക്കാൻ കഴിയില്ല. പാർട്ടിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് തനിക്ക് നിരവധി ഭീഷണി വന്നിട്ടുണ്ടെന്നും തന്നെ ഭീഷണിപ്പെടുത്തിയതിന് ശശികലയ്ക്കും അനുയായികൾക്കുമെതിരെ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.