ETV Bharat / bharat

വി.കെ ശശികല രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നെന്ന് സൂചന; ഫോൺ സംഭാഷണം പുറത്ത് - Sasikala returning to politics

പാർട്ടി പ്രവർത്തകനായ ഒരാളുമായി ശശികല നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്.

വി.കെ ശശികല രാഷ്ട്രീയം വി.കെ ശശികല വി.കെ ശശികല രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമെന്ന് സൂചന ഫോൺ സംഭാഷണം പുറത്ത് ശശികല ഫോൺ സംഭാഷണം പുറത്ത് Sasikala Sasikala returning to politics Tamil Nadu politics
വി.കെ ശശികല രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമെന്ന് സൂചന; ഫോൺ സംഭാഷണം പുറത്ത്
author img

By

Published : May 30, 2021, 2:29 PM IST

ചെന്നൈ : കൊവിഡ് പകർച്ചവ്യാധി അവസാനിച്ചതിന് ശേഷം രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമെന്ന് സൂചന നൽകി മുൻ എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികല. പാർട്ടി പ്രവർത്തകനായ ഒരാളുമായി ശശികല നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഉറപ്പായും പാർട്ടിയിലേക്ക് തിരിച്ചുവരുമെന്നും എ.ഐ.എ.ഡി.എം.കെയെ ശക്തമാക്കുമെന്നും സംഭാഷണത്തിനിടെ ശശികല പറയുന്നുണ്ട്. പ്രചരിക്കുന്ന ശബ്‌ദ സന്ദേശം ശശികലയുടേത് തന്നെയാണെന്ന് മരുമകൻ ടി.ടി.വി. ദിനകരന്റെ സഹായി ജനാർദനൻ സ്ഥിരീകരിച്ചു. എല്ലാവരും ധൈര്യമായിരിക്കുക. കൊവിഡ് അവസാനിച്ചുകഴിഞ്ഞാൽ താൻ പാർട്ടി കാര്യങ്ങൾ ക്രമീകരിക്കുമെന്നും സംഭാഷണത്തിൽ പറയുന്നു.

Read More: വി.കെ. ശശികല രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുന്നു

ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ 66 സീറ്റുകളാണ് നേടിയത്. തെരഞ്ഞെടുപ്പിൽ ഡിഎംകെ 159 സീറ്റുകൾ നേടി അധികാരം പിടിച്ചെടുത്തു. 2016 ജയലളിതയുടെ മരണ ശേഷം എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി ആയി. എന്നാൽ, പിന്നീട് പാർട്ടിയിൽ നിന്ന് ഇവരെ പുറത്താക്കിയിരുന്നു. 2017 ഫെബ്രുവരിയിൽ അനധികൃത സ്വത്ത് കേസിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം മരുമകൻ ദിനകരന് പാർട്ടിയുടെ നിയന്ത്രണം കൈമാറി. 2017ൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായി നാല് വർഷം ജയിലിൽ കഴിഞ്ഞു. ജനുവരിയിൽ ജയിൽ മോചിതയായ ശേഷം രാഷ്‌ട്രീയം വിടുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.