ശ്രീനഗർ: നീണ്ട ആറ് മാസത്തെ തടവിന് ശേഷം സീനിയർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് സർതാജ് മഅ്ദനി ജയിൽ മോചിതനായി. കുടുതൽ വിവരങ്ങൾ പങ്കുവക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചു.
അതേസമയം സർതാജ് മഅ്ദനിയുടെ മോചനം സ്ഥിരീകരിച്ചതായി പിഡിപി വക്താവ് സുഹൈൽ ബുഖാരി അറിയിച്ചു. 2020 ഡിസംബർ 20 നാണ് സർതാജ് മഅ്ദനിയെ തടവിലാക്കുന്നത്. ജൂൺ 24ന് നടക്കാനിരിക്കുന്ന പാർട്ടി യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.