ETV Bharat / bharat

'നിങ്ങള്‍ക്ക് മുമ്പ് ഞാനിത് ചെയ്യുമെന്ന് കരുതിയില്ല'; സാറയുടെ മുംബൈ മെട്രോ സവാരി വൈറല്‍ - Anurag Basu about Metro in Dino

മുംബൈയില്‍ മെട്രോ സവാരി നടത്തുന്ന വീഡിയോ പങ്കുവച്ച് സാറാ അലി ഖാന്‍. വെള്ള കുർത്ത ധരിച്ച് മെട്രോയിൽ ഇരിക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണാനാവുക.

Sara Ali Khan  Sara Ali Khan in Mumbai metro  Sara Ali Khan metro travel  Sara Ali Khan travel by metro in Mumbai  Sara Ali Khan insta story  Sara Ali Khan insta video metro  സാറയുടെ മുംബൈ മെട്രോ സവാരി വൈറല്‍  സാറയുടെ മുംബൈ മെട്രോ സവാരി  മുംബൈ മെട്രോ സവാരി  Sara Ali Khan takes metro ride in Mumbai s  Sara Ali Khan takes metro ride  Sara Ali Khan  സാറാ അലി ഖാന്‍  മെട്രോ സവാരി നടത്തുന്ന വീഡിയോ പങ്കുവച്ച് സാറാ
സാറയുടെ മുംബൈ മെട്രോ സവാരി വൈറല്‍
author img

By

Published : Apr 27, 2023, 1:52 PM IST

മുംബൈ: മുംബൈയില്‍ മെട്രോയില്‍ സഞ്ചരിച്ച് ബോളിവുഡ് താരം സാറാ അലി ഖാൻ. തന്‍റെ മെട്രോ സവാരി, താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. മെട്രോയിലിരിക്കുന്നതിന്‍റെ റീല്‍സ് വീഡിയോ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലാണ് സാറ അലി ഖാന്‍ പങ്കുവച്ചിരിക്കുന്നത്. വെള്ള നിറമുള്ള കുര്‍ത്തയും കണ്ണടയും ധരിച്ച് കാമറയ്ക്ക് മുന്നില്‍ കൈ വീശുന്ന സാറയെയാണ് റീല്‍സില്‍ കാണാനാവുക.

Sara Ali Khan in Mumbai metro: സ്‌റ്റോറിക്കൊപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. എന്‍റെ മുംബൈ ജീവിതം.. നിങ്ങൾക്ക് മുമ്പ് ഞാൻ മുംബൈ മെട്രോയിൽ കയറുമെന്ന് കരുതിയിരുന്നില്ല.' -ഇപ്രകാരമാണ് സാറ കുറിച്ചിരിക്കുന്നത്. സാറയുടെ പുതിയ പ്രോജക്‌ടായ 'മെട്രോ ഇന്‍.. ഡിനോ' സിനിമയുടെ നായകന്‍ ആദിത്യ റോയ് കപൂര്‍, സംവിധായകന്‍ അനുരാഗ് ബസു എന്നിവരെയും ടാഗ് ചെയ്‌തു കൊണ്ടുള്ളാണ് സ്‌റ്റോറി.

Sara Ali Khan insta story: അതേസമയം 'മെട്രോ ഇന്‍... ഡിനോ'യിലെ ജനപ്രിയ ഗാനമായ 'ലൈഫ് ഇൻ എ... മെട്രോ'യുടെ ചിത്രീകരണം ആരംഭിച്ചതായാണ് സാറയുടെ വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്.

Metro in Dino release: സമകാലിക വിഷയം അടിസ്ഥാനമാക്കിയുള്ള മനുഷ്യ ബന്ധങ്ങളുടെ കയ്പേറിയ കഥകളാണ് 'മെട്രോ ഇന്‍... ഡിനോ'യില്‍. ഒരു ആന്തോളജി ആയി ഒരുങ്ങുന്ന ചിത്രത്തില്‍ കൊങ്കണ സെന്‍ ശര്‍മ, പങ്കജ് ത്രിപാടി, ഫാത്തിമ സന, ഷെയ്‌ഖ്, അനുപം ഖേര്‍, അലി ഫാസില്‍, നീന ഗുപ്‌ത തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുക. ഡിസംബര്‍ 8നാണ് സിനിമയുടെ റിലീസ് നിര്‍മാതാക്കള്‍ നിശ്ചയിച്ചിരിക്കുന്നത്.

അനുരാഗ് ബസുവിന്‍റെ 2007ൽ പുറത്തിറങ്ങിയ 'ലൈഫ് ഇൻ എ... മെട്രോ' എന്ന ചിത്രത്തിലെ ജനപ്രിയ ഗാനമായ 'ഇൻ ഡിനോ' എന്ന ഗാനത്തിൽ നിന്നുള്ളതാണ് 'മെട്രോ ഇന്‍... ഡിനോ'. 'ലൈഫ് ഇൻ എ... മെട്രോ'യ്‌ക്ക് ശേഷം 'മെട്രോ ഇന്‍... ഡിനോ'യിലൂടെ വീണ്ടും ഒന്നിക്കുകയാണ് അനുരാഗ് ബസുവും പ്രീതവും. ഇതിനോടകം തന്നെ 'ഗ്യാങ്സ്‌റ്റർ', 'ലൈഫ് ഇൻ എ... മെട്രോ', 'ബർഫി!', 'ജഗ്ഗ ജാസൂസ്', 'ലുഡോ' തുടങ്ങി ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

Anurag Basu about Metro in Dino: സിനിമയെ കുറിച്ച് അനുരാഗ് ബസു മുമ്പൊരിക്കല്‍ പ്രതികരിച്ചിരുന്നു. 'ജനങ്ങളുടെയും ജനങ്ങൾക്ക് വേണ്ടിയുമുള്ള കഥയാണ് 'മെട്രോ...ഇൻ ഡിനോ.' ഞാൻ ഈ ചിത്രത്തിനായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഭൂഷൺ കുമാറിനെ പോലെയുള്ള ഒരു പവർഹൗസിനൊപ്പം സഹകരിക്കുന്നതിൽ സന്തോഷമുണ്ട്. -അനുരാഗ് ബസു പറഞ്ഞു.

Sara Ali Khan workout video: അടുത്തിടെ സാറ, ഇന്‍സ്‌റ്റഗ്രാമില്‍ തന്‍റെ വര്‍ക്കൗട്ട് വീഡിയ പങ്കുവച്ചിരുന്നു. 'പുതിയ വാരം ആശംസിക്കുന്നു, എന്‍റെ ആദ്യ പ്രണയം വർക്കൗട്ടാണ്.' -ഇപ്രകാരം കുറിച്ചു കൊണ്ട് സാറ ഇന്‍സ്‌റ്റഗ്രാമില്‍ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചത്. 'ലേക്കെ പെഹലാ പെഹലാ പ്യാർ' എന്ന ഹിന്ദി ഗാനത്തിന്‍റെ പശ്ചാത്തലത്തിലുള്ളതായിരുന്നു വീഡിയോ.

Also Read: സാറയ്ക്കിത് സിംപിളാണ്, പവര്‍ഫുളുമാണ് ; വർക്കൗട്ട് വീഡിയോ പങ്കുവച്ച് താരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.