ETV Bharat / bharat

Santhan's Deportation Plea : ശ്രീലങ്കയിലേക്ക് തിരികെ മടങ്ങണമെന്ന ശാന്തന്‍റെ ഹര്‍ജി : കേന്ദ്രത്തോട് വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി - ശാന്തന്‍റെ ഹര്‍ജിയില്‍ വാദം

Rajiv Gandhi Murder Case : രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ ശാന്തന്‍റെ ഹര്‍ജിയില്‍ കേന്ദ്ര വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി. ശ്രീലങ്കയിലേക്ക് തിരികെ പോകണമെന്ന് ആവശ്യം. ഫോറിനേഴ്‌സ് റീജ്യണല്‍ രജിസ്ട്രേഷന്‍ ഓഫിസറുമായി ബന്ധപ്പെട്ടിട്ടും നടപടിയില്ലെന്ന് ശാന്തന്‍.

Rajiv Gandhi Murder Case  Santhan s Deportation Plea  രാജീവ് ഗാന്ധി കൊലക്കേസ്  ശ്രീലങ്കയിലേക്ക് നാടുകടത്തണം  Madras HC S  Deportation Plea In Rajiv Gandhi Murder Case  ശാന്തന്‍റെ ഹര്‍ജിയില്‍ വാദം  രാജീവ്‌ ഗാന്ധി കൊലക്കേസ്
Santhan's Deportation Plea In Rajiv Gandhi Murder Case Madras HC Seeks Union Government Response
author img

By ETV Bharat Kerala Team

Published : Oct 18, 2023, 8:06 AM IST

ചെന്നൈ : രാജീവ്‌ ഗാന്ധി കൊലക്കേസ് പ്രതി ശാന്തന്‍റെ ഹര്‍ജിയില്‍ കേന്ദ്രത്തോട് വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി. സ്വദേശമായ ശ്രീലങ്കയിലേക്ക് തിരികെ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശാന്തന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്. ജസ്റ്റിസുമാരായ ഡി. കൃഷ്‌ണ കുമാര്‍, പി ധനപാല്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ശാന്തന്‍റെ ഹര്‍ജിയില്‍ വാദം കേട്ടതിന് പിന്നാലെയാണ് കേന്ദ്രത്തോട് വിശദീകരണം തേടിയത് (Santhan's Deportation Plea).

കേസില്‍ ശിക്ഷ അനുഭവിച്ച് ജയില്‍ മോചിതനായ ശാന്തന്‍ ട്രിച്ചിയിലെ സ്‌പെഷ്യല്‍ ക്യാമ്പിലാണ് കഴിയുന്നത്. ശ്രീലങ്കന്‍ പൗരത്വമായതുകൊണ്ടുതന്നെ ക്യാമ്പില്‍ നിന്ന് പുറത്തുപോകാന്‍ അനുവാദമില്ല. 10 മാസമായി ക്യാമ്പില്‍ തുടരുകയാണെന്നും അതുകൊണ്ട് ശ്രീലങ്കയിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടാണ് ശാന്തന്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത് (Rajiv Gandhi Murder Case).

അമ്മ രോഗശയ്യയിലാണെന്നും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും വേഗത്തില്‍ സ്വദേശത്തേക്ക് എത്തേണ്ടതുണ്ടെന്നും ശാന്തന്‍ ഹര്‍ജിയില്‍ പറയുന്നു. തന്നെ ശ്രീലങ്കയിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫോറിനേഴ്‌സ് റീജ്യണല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു നടപടികളും ഉണ്ടായില്ല.

ന്യായമായ സമയ പരിധിക്കുള്ളില്‍, തന്നെ സ്വദേശത്തേക്ക് തിരിച്ചയക്കാത്തത് ഇന്ത്യന്‍ ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 14,21 എന്നിവയുടെ ലംഘനമാണ്. അതിനാല്‍ ശ്രീലങ്കയിലേക്ക്, തന്നെ തിരികെ അയക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നും ശാന്തന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

പ്രതികള്‍ക്ക് ശ്രീലങ്കയിലേക്ക് മടങ്ങാമെന്ന് നേരത്തെ കേന്ദ്രം : രാജീവ് ഗാന്ധി കൊലക്കേസില്‍ ജയില്‍ മോചിതരായ മുരുകന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട്, പയസ് എന്നിവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. ജയില്‍ മോചിതരായ സംഘം ശ്രീലങ്കയിലേക്ക് മടങ്ങുന്നതില്‍ കേന്ദ്രത്തിന് എതിര്‍പ്പില്ലെന്ന് നേരത്തെ കോടതിയെ അറിയിച്ചതുമാണ്. എന്നാല്‍ ഇവര്‍ക്ക് ശ്രീലങ്കയാണ് പാസ്‌പോര്‍ട്ട് അനുവദിക്കേണ്ടതെന്നും കേന്ദ്രം പറഞ്ഞു.

ശ്രീലങ്കയില്‍ നിന്നും പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് കാലതാമസം വന്നത് കാരണമാണ് സംഘം നിലവില്‍ ക്യാമ്പില്‍ കഴിയുന്നത്. ഇതിന് പിന്നാലെയാണ് ശാന്തന്‍ വീണ്ടും ശ്രീലങ്കയിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.