ന്യൂഡൽഹി: പെഗാസസ് സ്പൈവെയർ ആരോപണത്തെക്കുറിച്ച് സംയുക്ത പാർലമെന്‍ററി കമ്മിറ്റിയും സുപ്രീം കോടതി അന്വേഷണം നടത്തണമെന്ന് ശിവസേന എംപി സഞ്ജയ് റൗട്ട്. വിഷയത്തിൽ മൊത്തം പ്രതിപക്ഷ അംഗങ്ങളുടെയും ആവശ്യമാണിതെന്നും സഞ്ജയ് റൗട്ട് ഇടിവി ഭാരതിനോട് പറഞ്ഞു. പ്രഗാസസ് വിഷയത്തിൽ കേന്ദ്രം ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
Also Read: ക്രിപ്‌റ്റോ ഇടപാടുകളിൽ എക്‌സ്‌ചേഞ്ചുകൾക്ക് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്
കേന്ദ്രത്തിന് വിഷയത്തിൽ യാതൊരു പങ്കുമില്ലെങ്കിൽ അന്വേഷണം നടത്തി ക്ലീൻചിറ്റ് നേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ഓക്സിജൻ ക്ഷാമം കാരണം ആരും മരിച്ചിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്‍റെ റിപ്പോർട്ടിനെയും സഞ്ജയ് റൗട്ട് വിമർശിച്ചു. ഓക്‌സിജന്‍റെ അഭാവം മൂലം എത്ര മരണങ്ങൾ സംഭവിച്ചുവെന്ന് അറിയാം. ഇത്തരം മരണങ്ങൾ മഹാരാഷ്ട്രയിൽ സംഭവിച്ചിരിക്കില്ല. എന്നാൽ മറിച്ച് ഉത്തർപ്രദേശ്, ബിഹാർ, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്തരം മരണങ്ങൾ സംഭവിച്ചു.
സംസ്ഥാന സർക്കാരിനെയോ കേന്ദ്രത്തെയോ താൻ കുറ്റപ്പെടുത്തില്ലെന്നും വരും ദിവസങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകളിലും ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ടെന്നും സഞ്ജയ് റൗട്ട് കൂട്ടിച്ചേർത്തു.
എന്നാൽ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് മരിച്ചവരുടെ ബന്ധുക്കൾ കേന്ദ്രത്തിനെതിരെ കോടതിയിൽ പോകണമെന്ന് നേരത്തെ സഞ്ജയ് റൗട്ട് പറഞ്ഞിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ചൊവ്വാഴ്‌ച രാജ്യസഭയിൽ അറിയിച്ചതിന് പിന്നാലെയായിരുന്നു ശിവസേന എംപിയുടെ പ്രതികരണം.