ETV Bharat / bharat

Sanjay Nirupam On INDIA vs NDA Fight : 'ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകളില്‍ പൊതുസ്ഥാനാര്‍ഥി'; കോണ്‍ഗ്രസ് നേതാവ് ഇടിവി ഭാരതിനോട്

INDIA alliance plans on lok sabha election ആകെയുള്ള 543 ലോക്‌സഭ സീറ്റുകളിൽ ബിജെപിക്കെതിരായ പോരാട്ടം കടുപ്പിക്കാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം

author img

By ETV Bharat Kerala Team

Published : Aug 26, 2023, 4:56 PM IST

india alliance  Sanjay Nirupam on INDIA vs NDA Fight  INDIA vs NDA Fight Sanjay Nirupam statement  ലോക്‌സഭ തെരഞ്ഞെടുപ്പ്  ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സഞ്ജയ് നിരുപം പ്രസ്‌താവന  ഇന്ത്യ മുന്നണി  INDIA alliance plans on lok sabha election  ഇന്ത്യ
Sanjay Nirupam on INDIA vs NDA

ന്യൂഡൽഹി : രാജ്യത്തെ വിശാല പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ' (INDIA Alliance) വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ (Lok Sabha Polls) 400 സീറ്റുകളില്‍ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം (Congress Leader Sanjay Nirupam). ആകെയുള്ള 543 ലോക്‌സഭ സീറ്റുകളിൽ ബിജെപിക്കെതിരായി ശക്തമായ പോരാട്ടം കാഴ്‌ചവയ്‌ക്കുന്നതിന്‍റെ ഭാഗമായാണ് മുന്നണി നീക്കം.

'ഇന്ത്യ'യും എൻഡിഎയും തമ്മിലുള്ള പോരാട്ടം (INDIA vs NDA fight) ശക്തിപ്പെടുത്താന്‍ 400 - 425 ലോക്‌സഭ സീറ്റുകൾ ഞങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥികള്‍ക്കെതിരായി പ്രതിപക്ഷ സഖ്യത്തിന്‍റെ പൊതുസ്ഥാനാർഥിയെ നിർത്താന്‍ ഞങ്ങള്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.' - നിരുപം ഇടിവി ഭാരത് (ETV Bharat) പ്രതിനിധിയോട് പറഞ്ഞു (Sanjay Nirupam On INDIA vs NDA Fight).

'തെലങ്കാന, ഒഡിഷ തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ ബിജെപി ഇതര പാർട്ടികൾ ഞങ്ങളോടൊപ്പമില്ല. അതുകൊണ്ട് തന്നെ അവിടെ ബിജെപിക്കെതിരായി ഒരു പൊതുസ്ഥാനാർഥിയെ നിർത്തുകയെന്നത് സാധ്യമല്ല. ഓരോ സംസ്ഥാനത്തെയും പ്രാദേശിക പാർട്ടികൾ അവരുടെ സ്ഥാനാർഥികളെ നിർത്തിയേക്കാം. കുറച്ച് സ്വതന്ത്രരും മത്സരത്തിൽ പങ്കെടുത്തെന്ന് വന്നേക്കാം. പക്ഷേ, അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രശ്‌നമുള്ള ഒരു കാര്യമല്ല'- സഞ്ജയ് നിരുപം വ്യക്തമാക്കി.

കോഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചേക്കും : ഇന്ത്യ സഖ്യകക്ഷി യോഗത്തിന് ദിവസങ്ങൾക്ക് മുന്‍പാണ് മുൻ ലോക്‌സഭ എംപി കൂടിയായ കോൺഗ്രസ് നേതാവിന്‍റെ അവകാശവാദം. ഓഗസ്റ്റ് 31, സെപ്‌റ്റംബർ 1, തിയതികളില്‍ മുംബൈയിലാണ് ഇന്ത്യ മുന്നണിയുടെ മൂന്നാമത് നിർണായക യോഗം സംഘടിപ്പിക്കുക. പട്‌നയിലും ബെംഗളൂരുവിലുമാണ് നേരത്തേ ഇന്ത്യ മുന്നണിയുടെ യോഗങ്ങൾ നടന്നത്. ശേഷം നടക്കുന്ന മൂന്നാമത്തെ യോഗമാണ് മുംബൈയില്‍ നടക്കുക.

ALSO READ | I.N.D.I.A| പ്രതിപക്ഷ 'ഇന്ത്യ'ക്കെതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജി; പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ജൂൺ 23നാണ് പട്‌നയിൽ ഇന്ത്യ മുന്നണിയുടെ ആദ്യ യോഗം നടന്നത്. 16 പാർട്ടികളാണ് അന്ന് പങ്കെടുത്തത്. ബെംഗളൂരുവിൽ നടന്ന രണ്ടാമത്തെ യോഗത്തില്‍ 26 പാർട്ടികളാണ് പങ്കെടുത്തത്. ബെംഗളൂരു യോഗത്തിലാണ് സഖ്യത്തിന് ഇന്ത്യ എന്ന പേര് നൽകിയത്. രാഹുല്‍ ഗാന്ധി നല്‍കിയ പേര് മമത ബാനര്‍ജി പ്രഖ്യാപിക്കുകയായിരുന്നു.

'അത് പ്രാദേശിക പാർട്ടികൾക്കുള്ള നല്ല സന്ദേശം': 'കർഷക സംഘടനയായ ക്ഷേത്കാരി സംഘാതന്‍ ഞങ്ങളെ പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇനിയും മുന്നണിയില്‍ ചേരാന്‍ താത്‌പര്യമുള്ള പാര്‍ട്ടികളെ കൂട്ടിച്ചേർക്കാനാണ് ഞങ്ങളുടെ ശ്രമം. ഇത്തരത്തിലുള്ള സംഘടനകളുടെ പിന്തുണ സ്വാഗതാർഹമാണ്. രാജ്യത്തുടനീളം മറ്റ് പ്രാദേശിക പാർട്ടികൾക്ക് ഇത് നല്ല സന്ദേശം നൽകിയേക്കും'- നിരുപം പറഞ്ഞു.

'സഖ്യകക്ഷികൾ തമ്മില്‍ നല്ലരീതിയിലുള്ള ആശയവിനിമയം നടക്കുന്നുണ്ടെന്ന് മുംബൈ യോഗം ഉറപ്പാക്കും. 11 അംഗ കോഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിക്കും. മുന്നണി ഏകോപന സമിതിയിൽ നിരവധി പാർട്ടികളിൽ നിന്നുള്ള നേതാക്കൾ ഉണ്ടായിരിക്കും. പാര്‍ട്ടികള്‍ തമ്മിലുള്ള ആശയവിനിമയം സുഗമമായി തുടരുകയും ചെയ്യും' - കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.