ETV Bharat / bharat

ഫിലാഡൽഫിയ മേയറെ കണ്ട് തരൺജിത്ത് സിംഗ് സന്ധു - Sandhu interacts with pharma companies

2020 ൽ ഫിലാഡൽഫിയയ്ക്ക് രണ്ട് ദശലക്ഷം എൻ -95 മാസ്കുകൾ നൽകിയതിന് കെന്നി ഇന്ത്യയോട് നന്ദി പറഞ്ഞതായും അദ്ദേഹം അറിയിച്ചു

Taranjit Singh Sandhu  ഫിലാഡൽഫി  തരൺജിത്ത് സിംഗ് സന്ധു  ഫിലാഡൽഫിയ മേയറുമായി കൂടിക്കാഴ്‌ച്ച  മേയർ ജിം എഫ്‌ കെന്നി  യുഎസിലെ ഇന്ത്യൻ അംബാസഡർ  Sandhu interacts with pharma companies  Philadelphia visit
തരൺജിത്ത് സിംഗ് സന്ധു ഫിലാഡൽഫിയ മേയറുമായി കൂടിക്കാഴ്‌ച്ച നടത്തി
author img

By

Published : Jun 14, 2021, 11:48 AM IST

വാഷിങ്‌ടൺ : യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത്ത് സിംഗ് സന്ധു ഫിലാഡൽഫിയ മേയറുമായും വിവിധ ഫാർമസ്യൂട്ടിക്കൽ കമ്പനി മേധാവികളുമായും കൂടിക്കാഴ്‌ച്ച നടത്തി. മേയർ ജിം എഫ്‌ കെന്നിയുമായി കൂടിക്കാഴ്‌ച്ച നടത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം ട്വീറ്റ്‌ ചെയ്‌തു. കൊവിഡ്‌ പ്രതിസന്ധിക്കിടെ അദ്ദേഹം നടത്തുന്ന ആദ്യ യാത്രയായിരുന്നു ഇത്‌.

also read:EXPLAINER : ഇസ്രയേലിന്‍റെ പുതിയ മുഖം ; ആരാണ് നഫ്‌തലി ബെന്നറ്റ്

നന്ദി അറിയിച്ച്‌ ജിം എഫ്‌ കെന്നി

2020 ൽ ഫിലാഡൽഫിയയ്ക്ക് രണ്ട് ദശലക്ഷം എൻ -95 മാസ്കുകൾ നൽകിയതിന് കെന്നി ഇന്ത്യയോട് നന്ദി പറഞ്ഞതായി അദ്ദേഹം അറിയിച്ചു. കൊവിഡ്‌ മുൻ‌നിര പോരാളികൾക്കായി എൻ -95 മാസ്കുകൾ കയറ്റുമതി ചെയ്യുന്നതിന് 2020 സെപ്റ്റംബറിൽ മേയർ ഇന്ത്യയുടെ സഹായം തേടിയിരുന്നു. കൂടിക്കാഴ്ചയിൽ സാമ്പത്തികം, ആരോഗ്യം , വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്‌തു.

കൂടാതെ ഇന്ത്യയില്‍ നിന്ന് ഫിലാഡൽഫിയയിലേക്കുള്ള വ്യോമഗതാഗതത്തിൽ കൂടുതൽ സഹകരണം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് മൊബിലിറ്റി ഉൾപ്പെടെയുള്ള സുസ്ഥിര സംരംഭങ്ങളുമായി സഹകരിക്കാനുള്ള സാധ്യതയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

ജൂബിലന്‍റ്‌ ഫാർമയിലും സന്ദർശനം

ഫിലാഡൽഫിയയിലെ ജൂബിലന്‍റ്‌ ഫാർമയും ഓഫിസും സന്ധു സന്ദർശിച്ചു. ഉത്തർപ്രദേശിലെ നോയിഡ ആസ്ഥാനമായുള്ള ജൂബിലന്‍റ്‌ ലൈഫ് സയൻസസ് ലിമിറ്റഡിന്‍റെ അനുബന്ധ സ്ഥാപനമാണ് പെൻ‌സിൽ‌വാനിയയിലെ യാർഡ്‌ലി ആസ്ഥാനമായുള്ള ജൂബിലന്‍റ്‌ ഫാർമ. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ജൂബിലന്‍റ്‌ നിർമിക്കുന്ന മരുന്നുകളെക്കുറിച്ച് സിഇഒ പ്രമോദ് യാദവുമായി സന്ധു ആശയവിനിമയം നടത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.