ETV Bharat / bharat

Sambhal Students Slap Issue Teacher arrested ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല, ഹിന്ദു വിദ്യാര്‍ഥിയെ മുസ്‌ലിം സഹപാഠിയെ കൊണ്ട് തല്ലിച്ചു, അധ്യാപിക അറസ്റ്റില്‍

School teacher orders Muslim student to slap Hindu classmate: ഐപിസി 153 എ, 323 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്.

School teacher orders Muslim student to slap Hindu classmate arrested  School teacher orders Muslim student to slap Hindu  teacher orders Muslim student to slap Hindu  Sambhal Students Slap Issue  ഐപിസി 153 എ  അധ്യാപിക അറസ്റ്റില്‍  ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 153 എ  മതവിദ്വേഷം
Sambhal Students Slap Issue
author img

By ETV Bharat Kerala Team

Published : Sep 29, 2023, 12:10 PM IST

സംഭാല്‍ (ഉത്തര്‍ പ്രദേശ്) : ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്ന ഹിന്ദു വിദ്യാര്‍ഥിയെ അടിക്കാന്‍ മുസ്‌ലിം വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ട അധ്യാപിക അറസ്റ്റില്‍ (Sambhal Students Slap Issue). വര്‍ഗീയ വിദ്വേഷം വളര്‍ത്തി എന്ന കുറ്റം ചുമത്തിയാണ് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. സംഭാല്‍ ജില്ലയിലെ അസ്‌മോലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ദുഗാവാര്‍ ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് സംഭവം. അടിയേറ്റ വിദ്യാര്‍ഥിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷൈസ്‌ത എന്ന അധ്യാപികയെ പൊലീസ് ഇന്നലെ (സെപ്‌റ്റംബര്‍ 28) അറസ്റ്റ് ചെയ്‌തു (School teacher orders Muslim student to slap Hindu classmate).

ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 153 എ (മതം, വംശം മുതലായവയുടെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 323 (പ്രേരണ കൂടാതെ മുറിവേല്‍പ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അധ്യാപികക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. സ്‌കൂളിലെ അഞ്ചാം ക്ലാസിലാണ് സംഭവം. അധ്യാപിക ചോദിച്ച ചോദ്യത്തിന് തന്‍റെ മകന് ഉത്തരം നല്‍കാന്‍ സാധിച്ചില്ലെന്നും തുടര്‍ന്ന് മകന്‍റെ സഹപാഠിയായ മുസ്‌ലിം വിദ്യാര്‍ഥിയെ കൊണ്ട് മകനെ അധ്യാപിക ശിക്ഷിക്കുകയുമായിരുന്നു എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. അധ്യാപികയുടെ പ്രവര്‍ത്തി തന്‍റെ മകന്‍റെ മതവികാരം വൃണപ്പെടുത്തിയെന്നും പിതാവ് പരാതിയില്‍ പറഞ്ഞു.

വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്ന് അഡിഷണല്‍ എസ്‌പി ചന്ദ്ര അറിയിച്ചു. കഴിഞ്ഞ മാസം മുസാഫര്‍ നഗറിലെ ഖുബ്ബാപൂര്‍ ഗ്രാമത്തില്‍ സമാനമായ സംഭവം നടന്നിരുന്നു (Muzaffarnagar Slap Case). ഹോംവര്‍ക്ക് ചെയ്യാതിരുന്ന മുസ്‌ലിം വിദ്യാര്‍ഥിയെ ശിക്ഷിക്കാന്‍ അധ്യാപിക ഹിന്ദു വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു.

സംഭവത്തില്‍ അധ്യാപിക ത്രിപ്‌ത ത്യാഗിക്കെതിരെ ഐപിസി സെക്ഷന്‍ 323 (പ്രേരണയില്ലാതെ മുറിവേല്‍പ്പിക്കല്‍), 504 (സമാധാനം ലംഘിക്കുക എന്ന ഉദ്ദേശത്തോടെ മനപൂര്‍വം അപമാനിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സംഭവത്തിന്‍റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. കേസില്‍ ഇടപെട്ട സുപ്രീം കോടതി (Supreme Court Of India) പ്രത്യേക സമുദായത്തില്‍ പെട്ട വിദ്യാര്‍ഥിയെ ശിക്ഷിക്കാന്‍ ശ്രമിച്ചാല്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം എങ്ങനെ സാധ്യമാകുമെന്ന് ആരാഞ്ഞിരുന്നു. കേസ് അന്വേഷിക്കാന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും സുപ്രീം കോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Also Read: SC On Muzaffarnagar Slap Case : മുസാഫര്‍നഗര്‍ സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നത് ; യുപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.