ETV Bharat / bharat

ബാലിയില്‍ അവധിക്കാലം ആസ്വദിച്ച് സാമന്ത; പ്രഭാത ദൃശ്യങ്ങള്‍ പങ്കുവച്ച് താരം

സിനിമയില്‍ നിന്നും ഇടവേളയെടുത്ത്, ബാലിയില്‍ സുഹൃത്തിനൊപ്പം അവധിക്കാലം ആഘോഷിച്ച് സാമന്ത.

Samantha Ruth Prabhu  Samantha Ruth Prabhu latest news  samantha in bali  samantha new look  actor Samantha Ruth Prabhu  Samantha Ruth Prabhu offers glimpse  ബാലിയില്‍ അവധിക്കാലം ആസ്വദിച്ച് സാമന്ത  പ്രഭാത ദൃശ്യങ്ങള്‍  അവിധക്കാലം ആഘോഷിച്ച് സാമന്ത  സാമന്ത  ബാലി യാത്രയുടെ ദൃശ്യങ്ങള്‍  തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത റൂത്ത് പ്രഭു  സാമന്ത റൂത്ത് പ്രഭു  ഇതുപോലുള്ള പ്രഭാതങ്ങൾ  മയോസൈറ്റിസ്
ബാലിയില്‍ അവധിക്കാലം ആസ്വദിച്ച് സാമന്ത; പ്രഭാത ദൃശ്യങ്ങള്‍ പങ്കുവച്ച് താരം
author img

By

Published : Jul 24, 2023, 4:19 PM IST

തന്‍റെ ബാലി യാത്രയുടെ ദൃശ്യങ്ങള്‍ ആരാധകരുമായി പങ്കുവച്ച് തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu). തന്‍റെ ഇന്ത്യന്‍ യാത്രകള്‍ക്ക് ശേഷം സുഹൃത്ത് അനുഷ സ്വാമിക്കൊപ്പം ഇന്തോനേഷ്യയിലേയ്‌ക്ക് പോയിരിക്കുകയാണ് താരം.

സിനിമയില്‍ നിന്നും താല്‍ക്കാലികമായി ഇടവേള എടുത്ത ശേഷമാണ് താരം യാത്രകളിലേയ്‌ക്ക് കടന്നത്. തന്‍റെ യാത്ര വിശേഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. തന്‍റെ യാത്രയില്‍ നിന്നുള്ള ഒരുകൂട്ടം ചിത്രങ്ങളാണ് സാമന്ത ഇന്‍സ്‌റ്റഗ്രാമില്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു അടിക്കുറിപ്പും പങ്കുവച്ചു.

'ഇതുപോലുള്ള പ്രഭാതങ്ങൾ' എന്നാണ് താരം, ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ഒപ്പം ഒരു ഹാര്‍ട്ട് ഇമോജിയും പങ്കുവച്ചിട്ടുണ്ട്. പോസ്‌റ്റിന് പിന്നാലെ ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളുമായി നിരവധി ആരാധകരും കമന്‍റ്‌ ബോക്‌സിലെത്തി.

ഈ മനോഹരമായ യാത്രയിൽ നിന്നുള്ള ദൃശ്യങ്ങള്‍ക്ക് കമന്‍റ് ചെയ്യാന്‍ സാമന്തയുടെ സുഹൃത്ത് അനുഷ സ്വാമിയും മറന്നില്ല. നിരവധി ചുവന്ന ഹാര്‍ട്ട് ഇമോജികള്‍ക്കൊപ്പം 'എക്കാലത്തെയും മികച്ചത്' എന്നാണ് അനുഷ സ്വാമി കമന്‍റ് ചെയ്‌തിരിക്കുന്നത്.

പ്രഭാത ദൃശ്യം നോക്കിക്കാണുന്ന സാമന്തയുടെ ചിത്രമാണ് താരം ആദ്യം പങ്കുവച്ചിരിക്കുന്നത്. വെള്ള നിറമുള്ള സ്‌ട്രിംഗ് ടോപ്പും ഷോര്‍ട്ട്‌സുമായിരുന്നു സാമന്ത ധരിച്ചിരിക്കുന്നത്. തലയില്‍ ഒരു തൊപ്പിയും താരം ധരിച്ചിട്ടുണ്ട്. സ്വപ്‌നം കാണുക എന്നാണ് ആ തൊപ്പിയില്‍ എഴുതിയിരിക്കുന്നത്. ഇതിന്‍റെ ചിത്രങ്ങളും താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

അടുത്തിടെയാണ് സാമന്ത തന്‍റെ തലമുടി ക്രോപ് ചെയ്‌തത്. നീളന്‍ തലമുടി മുറിച്ചുള്ള തന്‍റെ പുതിയ ഗെറ്റപ്പും താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. നിരവധി പേരാണ് സാമന്തയുടെ പുതിയ ലുക്കിനെ പ്രശംസിച്ചത്.

അതേസമയം തന്‍റെ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്. മയോസൈറ്റിസ് എന്ന അപൂര്‍വ രോഗം ബാധിച്ച താരം ചികിത്സ തുടര്‍ന്നു വരികയാണ്. അടുത്തിടെ, സാമന്തയുടെ ഹെയർസ്‌റ്റൈലിസ്‌റ്റും അടുത്ത സുഹൃത്തുമായ രോഹിത് ഭട്ട്‌കര്‍ ഇന്‍സ്‌റ്റഗ്രാമില്‍ ഒരു വികാരഭരിതമായ കുറിപ്പ് പങ്കുവച്ചിരുന്നു. സിനിമയിൽ നിന്നും ഇടവേള എടുക്കാനുള്ള സാമന്തയുടെ തീരുമാനം വെളിപ്പെടുത്തുകയായിരുന്നു രോഹിത്.

'രണ്ട് വർഷം, ഒരു സെൻസേഷണൽ മ്യൂസിക് വീഡിയോ, മൂന്ന് സിനിമകൾ, ഏഴ് ബ്രാൻഡ് ക്യാംപെയ്‌നുകള്‍, രണ്ട് എഡിറ്റോറിയലുകൾ, പിന്നെ ജീവിതകാലത്തെ ഓർമകൾ. വെയില്‍ ദിവസങ്ങള്‍ മുതല്‍ മഴ ദിനങ്ങള്‍ അടക്കം ഞങ്ങൾ എല്ലാം കണ്ടു. സന്തോഷത്തിന്‍റെയും ചിരിയുടെയും കണ്ണുനീര്‍ മുതല്‍ വേദനയുടെ കണ്ണുനീര്‍ വരെ. ആത്മവിശ്വാസം മുതൽ ദുർബലമാകുന്നത് വരെ. നമ്മുടെ ഉയർച്ചയിൽ നിന്ന് താഴ്ച്ചകളിലേയ്‌ക്കും, പിന്നീട് പിന്തുണയിലേയ്‌ക്കും.. എത്ര മനോഹരമായാണ് നിങ്ങളോടൊപ്പമുള്ള യാത്ര. തീർച്ചയായും ഓർക്കേണ്ട ഒന്ന്.

രോഗ ശാന്തിയ്‌ക്കായി നിങ്ങള്‍ യാത്ര നടത്തുമ്പോൾ, നിങ്ങൾക്ക് കൂടുതൽ ശക്തിയും കരുത്തും ലഭിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. നിങ്ങൾക്ക് എന്‍റെ വലിയ ആലിംഗനവും ഒത്തിരി സ്നേഹവും സാം! കാട്ടുതീക്ക് ശേഷവും വളർന്ന കാട്ടുപുഷ്‌പമാണ് നീ എന്നോര്‍ക്കുക. നിങ്ങൾ എന്നത്തേക്കാളും ശക്തമായി തിരിച്ചുവരാൻ ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണെന്ന് മനസ്സിലാക്കുക' -രോഹിത് ഭട്ട്‌കര്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു. സാമന്തയ്‌ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങളും രോഹിത് പങ്കുവച്ചിരുന്നു.

Also Read: തലമുടി ക്രോപ്പ് ചെയ്‌ത് സാമന്ത ; പുതിയ ലുക്ക് പങ്കുവച്ച് താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.