ETV Bharat / bharat

Samantha: 'ഉപ്പില്ല, മധുരമില്ല, മരുന്നുകള്‍ ആഹാരമായി...ശരീരവുമായി യുദ്ധം ചെയ്‌ത ഒരു വര്‍ഷം'; വികാരനിര്‍ഭര കുറിപ്പുമായി സാമന്ത

മയോസൈറ്റിസ് രോഗാവസ്ഥയുമായി പോരാടിയ ഒരു വര്‍ഷം ഓര്‍ത്തെടുത്ത് സാമന്ത. ഹൃദയംതൊടുന്ന നീണ്ട കുറിപ്പാണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

വികാരനിര്‍ഭര കുറിപ്പുമായി സാമന്ത  സാമന്ത  Samantha pens emotional note  Samantha  myositis diagnosis  മയോസൈറ്റിസ് രോഗാവസ്ഥ  മയോസൈറ്റിസ്  പോരാടിയ ഒരു വര്‍ഷം ഓര്‍ത്തെടുത്ത് സാമന്ത  സാമന്ത റൂത്ത് പ്രഭു  സാമന്ത
'ഉപ്പില്ല, മധുരമില്ല, മരുന്നുകള്‍ ആഹാരമായി...ശരീരവുമായി യുദ്ധം ചെയ്‌ത ഒരു വര്‍ഷം'; വികാരനിര്‍ഭര കുറിപ്പുമായി സാമന്ത
author img

By

Published : Jun 16, 2023, 6:30 PM IST

തന്‍റെ മയോസൈറ്റിസ് രോഗം സ്ഥിരീകരിച്ചിട്ട് ഒരു വർഷം തികയുന്ന സാഹചര്യത്തില്‍ നീണ്ട വികാരനിര്‍ഭര കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത റൂത്ത് പ്രഭു. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് താരം തന്‍റെ രോഗ പോരാട്ട ദിനങ്ങളെ കുറിച്ച് വിവരിച്ചിരിക്കുന്നത്. ഒപ്പം ഏതാനും ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

'രോഗ നിര്‍ണ്ണയം നടത്തിയിട്ട് ഇന്നേയ്‌ക്ക് ഒരു വര്‍ഷം തികയുന്നു. ഒരു പുതിയ സാധാരണ അവസ്ഥയുടെ നിർബന്ധിതമായ ഒരു വർഷം. ഉപ്പില്ല, മധുരമില്ല, മരുന്നുകള്‍ ആഹാരമായി, ഉള്‍വലിഞ്ഞ് നില്‍ക്കാന്‍ നിര്‍ബന്ധിതമായ ദിനങ്ങള്‍, നിര്‍ബന്ധിത തിരിച്ചുവരവുകള്‍... തുടങ്ങീ ശരീരവുമായി യുദ്ധം ചെയ്‌ത നാളുകള്‍.

ജീവിതത്തിന്‍റെ അര്‍ഥവും, പ്രതിഫലനവും, ആത്മപരിശോധന നടത്താനും സഹായിച്ച ഒരു വര്‍ഷം. പ്രൊഫഷണലി പരാജയപ്പെട്ട ഒരു വര്‍ഷം... കാര്യങ്ങൾ കൂടുതൽ രസകരമാക്കാന്‍. പ്രാര്‍ഥനകളുടെയും പൂജകളുടെയും ഒരു വര്‍ഷം. അനുഗ്രഹങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും വേണ്ടിയല്ല, ശക്തിയും സമാധാനവും കണ്ടെത്താനുള്ള പ്രാര്‍ഥന'-സാമന്ത കുറിച്ചു.

സെർബിയയിലെ സെന്‍റ് സാവ ചർച്ച് സന്ദര്‍ശിച്ചതിന്‍റെ ചിത്രങ്ങളാണ് കുറിപ്പിനൊപ്പം സാമന്ത പങ്കുവച്ചിരിക്കുന്നത്. ചര്‍ച്ചിന് മുന്നില്‍ നില്‍ക്കുന്ന താരത്തെയാണ് ആദ്യ ചിത്രത്തില്‍ കാണാനാവുക. കയ്യില്‍ മെഴുകുതിരി പിടിച്ച് നില്‍ക്കുന്ന ചിത്രം ഉള്‍പ്പെടെ ആറ് ചിത്രങ്ങളും ചര്‍ച്ചിന്‍റെ ഒരു വീഡിയോയുമാണ് താരം ഇന്‍സ്‌റ്റയില്‍ പങ്കുവച്ചിരിക്കുന്നത്.

'എല്ലാം എല്ലായ്‌പ്പോഴും നിങ്ങളുടെ വഴിക്ക് പോകുന്നില്ലെന്ന് എന്നെ പഠിപ്പിച്ച വര്‍ഷം. അങ്ങനെ സംഭവിച്ചില്ലെങ്കിലും കുഴപ്പമില്ല എന്നത് അതിലും പ്രധാനപ്പെട്ട കാര്യം. നിയന്ത്രിക്കാന്‍ കഴിയുന്നതിനെ നിയന്ത്രിക്കണം. ബാക്കിയുള്ളവ ഉപേക്ഷിക്കണം. ഒപ്പം ഓരോ പടിയും മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുക.

അത് ചിലപ്പോൾ മഹത്തായ വിജയങ്ങള്‍ ആയിരിക്കില്ല. മറിച്ച് മുന്നോട്ട് പോകുന്നത് തന്നെ ഒരു വിജയമാണ്. പക്ഷേ കാര്യങ്ങള്‍ വീണ്ടും പൂര്‍ണമാകുന്നത് വരെ കാത്തിരിക്കരുത്. ഭൂതകാലത്തെ കുറിച്ച് ചിന്തിച്ച് ഇരിക്കരുത്. സ്നേഹത്തിലും ഞാൻ സ്നേഹിക്കുന്നവരിലും ഉറച്ചു നിൽക്കണം... വെറുപ്പിന് എന്നെ ബാധിക്കാനുള്ള ശക്‌തി നല്‍കരുത്.

നിങ്ങളിൽ പലരും വളരെ കഠിനമായി പോരാടുന്നവരാകാം. ഞാൻ നിങ്ങൾക്കായി പ്രാർഥിക്കുന്നു. ദൈവങ്ങൾ വൈകിയേക്കാം, പക്ഷേ അവർ ഒരിക്കലും കൈ വിടില്ല. സ്നേഹവും സമാധാനവും സന്തോഷവും ശക്തിയും അന്വേഷിക്കുന്നവരെ ദൈവം ഒരിക്കലും കൈ വിടില്ല' - ഇപ്രകാരമാണ് സാമന്ത ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ ആരാധകരുടെ കമന്‍റുകളും ഒഴുകിയെത്തി. നിരവധി പേര്‍ ചുവന്ന ഹാര്‍ട്ട് ഇമോജികള്‍ കൊണ്ടും ഫയര്‍ ഇമോജികള്‍ കൊണ്ടും കമന്‍റ്‌ സെക്ഷന്‍ നിറച്ചു. 'സാം, നിങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നു.' -ഒരു ഉപയോക്താവ് കുറിച്ചു. 'നിങ്ങളോടുള്ള സ്നേഹവും പ്രതീക്ഷയും! ഞാനും അതിൽ മുറുകെ പിടിക്കുന്നു.' -മറ്റൊരാള്‍ കുറിച്ചു.

കഴിഞ്ഞ വർഷമാണ് സാമന്ത തന്‍റെ മയോസൈറ്റിസ് രോഗാവസ്ഥ വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു തന്‍റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള താരത്തിന്‍റെ വെളിപ്പെടുത്തല്‍.

അതേസമയം വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള റൊമാന്‍റിക് ചിത്രമായ 'കുഷി' ആണ് സാമന്തയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്ന്. വരുൺ ധവാനൊപ്പമുള്ള ആക്ഷൻ ത്രില്ലർ വെബ് സീരീസ് 'സിറ്റാഡൽ' ആണ് താരത്തിന്‍റെ മറ്റൊരു പുതിയ പ്രോജക്‌ട്.

Also Read: 'അസഹനീയ വേദന... കണ്ണുകളില്‍ സൂചി കുത്തിക്കയറ്റിയ പോലെ' - വെളിപ്പെടുത്തലുമായി സാമന്ത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.