ETV Bharat / bharat

സാമന്ത ഞങ്ങളെ കാണുന്നതും സംസാരിക്കുന്നതും നിര്‍ത്തിയിരുന്നെന്ന് വിജയ്; കുഷി പ്രൊമോഷന്‍ ചടങ്ങില്‍ വികാരാധീനയായി നടി - സാമന്ത

തന്‍റെ സിനിമകളിലൂടെ എല്ലാവരെയും രസിപ്പിക്കാൻ താന്‍ കഠിനാധ്വാനം ചെയ്യുമെന്നും, പൂർണ ആരോഗ്യത്തോടെ തിരിച്ചെത്തുമെന്നും സാമന്ത

Samantha gets emotional at Kushi event  Samantha  Vijay Devarakonda  Kushi  കുഷി  സാമന്ത  വിജയ് ദേവരകൊണ്ട
സാമന്ത ഞങ്ങളെ കാണുന്നതും സംസാരിക്കുന്നതും നിര്‍ത്തിയിരുന്നെന്ന് ദേവരകൊണ്ട; കുഷി പ്രൊമോഷന്‍ ചടങ്ങില്‍ വികാരാധീനയായി സാമന്ത
author img

By

Published : Aug 16, 2023, 6:14 PM IST

തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത റൂത്ത് പ്രഭുവിന്‍റേതായി (Samantha Ruth Prabhu) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കുഷി' (Kushi). സിനിമയുടെ റിലീസിനോടനുബന്ധിച്ച് ഹൈദരാബാദില്‍ നടന്ന പ്രത്യേക പരിപാടിയില്‍ സാമന്ത തന്‍റെ സാന്നിധ്യം അറിയിച്ചു.

തന്‍റെ സിനിമകളിലൂടെ എല്ലാവരെയും രസിപ്പിക്കാൻ താന്‍ കഠിനാധ്വാനം ചെയ്യുമെന്നും, പൂർണ ആരോഗ്യത്തോടെ തിരിച്ചെത്തുമെന്നും സാമന്ത ചടങ്ങില്‍ സന്നിഹിതരായവര്‍ക്ക് ഉറപ്പ് നല്‍കി. പരിപാടിയിൽ ആരാധകര്‍ തനിക്കായി ആർപ്പുവിളിക്കുന്നത് കണ്ട് സാമന്ത വികാരാധീനയായി. ഒരു ബ്ലോക്ക്ബസ്‌റ്റർ നൽകാനായി താൻ പൂർണ ആരോഗ്യത്തോടെ തിരികെ എത്തുമെന്ന് സാമന്ത ഉറപ്പും നല്‍കി.

'എല്ലാവർക്കും വളരെ നന്ദി. എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. ഞാൻ നിങ്ങൾക്കായി കഠിനാധ്വാനം ചെയ്യും. ഞാൻ പൂർണ്ണ ആരോഗ്യത്തോടെ തിരികെ എത്തും. ഒരു ബ്ലോക്ക്ബസ്‌റ്റർ നൽകുകയും ചെയ്യും. ഞാൻ വാഗ്‌ദാനം ചെയ്യുന്നു. ഈ സ്നേഹം കാരണം ഞാൻ അത് ചെയ്യും.' -ഇപ്രകാരമാണ് സാമന്ത പറഞ്ഞത്.

ചടങ്ങില്‍ വിജയ്‌ ദേവരകൊണ്ടയും (Vijay Deverakonda) പങ്കെടുത്തിരുന്നു. സാമന്തയുടെ അസുഖത്തെ കുറിച്ച് വിജയ്‌ ദേവരകൊണ്ടയും പ്രതികരിച്ചു. സുഖമില്ലെന്ന് സാമന്ത പറഞ്ഞിട്ടും, താനും സംവിധായകനും അത് നിസ്സാരമായാണ് എടുത്തതെന്ന് വിജയ്‌ ദേവരകൊണ്ട പറഞ്ഞു.

Also Read: പ്രണയാര്‍ദ്രരായി വിജയ്‌ ദേവരകൊണ്ടയും സാമന്തയും; കുഷി ട്രെയിലര്‍ റിലീസ് അപ്‌ഡേറ്റുമായി പുതിയ പോസ്‌റ്റര്‍

'ജൂലൈയില്‍ താന്‍ എന്‍റെ മറ്റൊരു സിനിമയുടെ പ്രൊമോഷന്‍ നടത്തുമ്പോള്‍ സാമിന്‍റെ ആരോഗ്യത്തെ കുറിച്ച് അറിയാന്‍ ഇടയായി. തുടക്കത്തില്‍ അവര്‍ അതേകുറിച്ച് സംസാരിച്ചിരുന്നില്ല. ഞങ്ങള്‍ അഭിനേതാക്കളാണെന്നും കഥകള്‍ പറയുന്നവരാണെന്നും ഞാന്‍ സാമിനോട് പറഞ്ഞു.

ഒരു പ്രത്യേക ഘട്ടത്തില്‍ സ്വന്തം ആരോഗ്യത്തെ കുറിച്ച് സംസാരിക്കേണ്ടത് തന്‍റെ ഉത്തരവാദിത്തം ആണെന്ന് സാമന്തയ്‌ക്ക് തോന്നി. അവര്‍ ഞങ്ങളോട് സംസാരിക്കുന്നതും ഞങ്ങളെ എല്ലാവരെയും കാണുന്നതും നിര്‍ത്തിയിരുന്നു. അവര്‍ക്ക് തീരെ സുഖം ഇല്ലായിരുന്നു. അവര്‍ ഒരുപാട് പോരാടി. ആ സമയത്താണ് അക്കാര്യം എല്ലാവരുമായും പങ്കിടാന്‍ അവര്‍ തീരുമാനിച്ചത്. പ്രതീക്ഷിക്കാന്‍ വക ഉണ്ടെന്ന് ആളുകളോട് പറയാന്‍.' -വിജയ്‌ ദേവരകൊണ്ട പറഞ്ഞു.

ഒരു മതാന്തര പ്രണയകഥയാണ് 'കുഷി'യുടെ ഇതിവൃത്തം. ജമ്മു കശ്‌മീരിലെ മലനിരകളിൽ താമസിക്കുന്ന ഒരു പട്ടാളക്കാരന്‍റെയും പെൺകുട്ടിയുടെയും കഥയാണ് ചിത്രം പറയുന്നത്. കശ്‌മീര്‍ ആയിരുന്നു 'കുഷി'യുടെ പ്രധാന ലൊക്കേഷന്‍. കശ്‌മീരീല്‍ 30 ദിവസത്തെ ഷൂട്ടിങായിരുന്നു. കൂടാതെ പഹല്‍ഗാം, ദാല്‍ തടാകം, ഗുല്‍മാര്‍ഗ്‌, സോനാമാര്‍ഗ്‌ എന്നീ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളും 'കുഷി'യുടെ പ്രധാന ലൊക്കേഷനുകൾ ആയിരുന്നു

അടുത്തിടെയാണ് താരം 'സിറ്റാഡൽ' (Citadel) ഇന്ത്യന്‍ പതിപ്പിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സിറ്റാഡല്‍ ഷൂട്ടിന് ശേഷം താരം ആത്മീയമായ യാത്രകളുമായി മുന്നോട്ടു പോയി. ഇപ്പോൾ മയോസെറ്റിസിൽ നിന്നും സുഖം പ്രാപിച്ചുവരികയാണ് താരം.

Also Read: Kushi trailer| ആദ്യം പ്രണയം, പിന്നെ വിവാഹം, ഒടുവില്‍ പ്രശ്‌നങ്ങള്‍; കുഷി മനോഹര ട്രെയിലര്‍ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.