ദീപാവലി റിലീസായി എത്തിയ സല്‍മാന്‍ ഖാന്‍റെ (Salman Khan) 'ടൈഗര്‍ 3' (Tiger 3) ഒടിടി റിലീസിനൊരുങ്ങുന്നു (Tiger 3 OTT release). ഡിസംബര്‍ 31ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാകും ചിത്രം സ്‌ട്രീമിംഗ് ആരംഭിക്കുക (Tiger 3 on Amazon Prime video).
നവംബര്‍ 12ന് തിയേറ്ററുകളില്‍ എത്തിയ 'ടൈഗര്‍ 3' ഒരു മാസം പിന്നിടുമ്പോഴാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. കത്രീന കൈഫ് (Katrina Kaif) ആണ് ചിത്രത്തില്‍ സല്‍മാന്‍റെ നായികയായി എത്തിയത്. പ്രതിനായകനായി ഇമ്രാന്‍ ഹാഷ്‌മിയും (Emraan Hashmi) വേഷമിട്ടു.
സിനിമയില്‍ ഷാരൂഖ് ഖാന്‍ 'പഠാന്‍' എന്ന അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഷാരൂഖ് ഖാന്‍റെ 'പഠാനില്‍' സല്‍മാന്‍ ഖാനും അതിഥി വേഷത്തില്‍ എത്തിയിരുന്നു. ഷാരൂഖ് ഖാനെ കൂടാതെ ഹൃത്വിക് റോഷനും 'ടൈഗര്‍ 3'യുടെ ഭാഗമായിരുന്നു (Hrithik Roshan to join Tiger 3).
Also Read: ഇന്ത്യയില്‍ രണ്ട് ദിനം കൊണ്ട് 100 കോടി; സല്‍മാന്‍ ഖാന്‍റെ 17-ാമത് റെക്കോഡ് ചിത്രമായി ടൈഗര്‍ 3
മനീഷ് ശർമ (Maneesh Sharma) സംവിധാനം ചെയ്‌ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രമുഖ ഫ്രാഞ്ചൈസികളില്‍ ഒന്നായ യാഷ് രാജ് ഫിലിംസിന്‍റെ സ്‌പൈ യൂണിവേഴ്‌സിന്‍റെ (YRF Spy Universe) ഭാഗമാണ് 'ടൈഗര്‍ 3'.
ഈ സ്‌പൈ യൂണിവേഴ്‌സിന്‍റെ അഞ്ചാമത്തെ ചിത്രമാണ് 'ടൈഗര്‍ 3'. 2012ല്‍ പുറത്തിറങ്ങിയ 'ഏക് താ ടൈഗര്‍', 'ടൈഗര്‍ സിന്ദാ ഹേ' (2017), 'പഠാന്‍' (2023), 'ടൈഗര്‍ 3' (2023), 'വാര്‍ 2' എന്നിവയാണ് സ്‌പൈ യൂണിവേഴ്‌സിന്‍റെ ഭാഗമായുള്ള മറ്റ് ചിത്രങ്ങള്‍. അതേസമയം 'കിസി കാ ഭായ് കിസി കി ജാൻ' (Kisi Ka Bhai Kisi Ki Jaan) ആണ് ഇതിന് മുമ്പ് സൽമാൻ ഖാന്‍റേതായി തിയേറ്ററുകളില്‍ എത്തിയ ചിത്രം.
'ടൈഗര്‍ 3'യുടെ തിയേറ്റര്‍ റിലീസ് വേളയില്‍ സിനിമയിലെ സല്‍മാന്‍ ഖാന്‍റെ എന്‍ട്രിയെ കുറിച്ചുള്ള സംവിധായകന്‍ മനീഷ് ശര്‍മയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
'ടൈഗര്‍ 3യില്‍ അവിസ്‌മരണീയമായ നിരവധി ഇന്‍ട്രോ സീക്വൻസുകൾ സൽമാൻ ഖാൻ ഞങ്ങൾക്ക് നൽകിയിട്ടുണ്ട്. സൽമാൻ ഖാന്‍ ആരാധകരും ബോളിവുഡ് സിനിമ പ്രേമികളും കാത്തിരിക്കുന്ന ഐതിഹാസിക നിമിഷങ്ങളിൽ ഒന്നാണിത്. ടൈഗർ ഫ്രാഞ്ചൈസിയിലെ സല്‍മാൻ ഖാന്‍റെ ഓരോ എൻട്രിയും വ്യത്യസ്‌തതയും പ്രത്യേകതയും നിറഞ്ഞതാണ്.
ആക്ഷൻ വിദഗ്‌ധര്‍, സ്‌പെഷ്യൽ ഇഫക്‌ട് ആർട്ടിസ്‌റ്റുകൾ, സ്‌റ്റണ്ട് പെർഫോമർമാർ തുടങ്ങിയവര്‍ ഉൾപ്പടെ കഴിവുറ്റവരും ഉത്സാഹികളുമായ വ്യക്തികളുടെ ഒരു സംഘമാണ് 'ടൈഗര്‍ 3'. സിനിമയില്‍ ടൈഗറുടെ മാസ് എന്‍ട്രിയോട് നീതി പുലർത്തുമെന്ന് വാഗ്‌ദാനം നല്‍കുന്ന 10 മിനിട്ട് ദൈര്‍ഘ്യമുള്ള സ്വീക്വൻസ് സൃഷ്‌ടിക്കാൻ കഴിഞ്ഞു.
ഈ ആമുഖ സീക്വൻസ് സിനിമയുടെ പ്രധാന ഹൈലൈറ്റാണ്. കൂടാതെ ടൈഗര്‍ എത്രമാത്രം കൂൾ ആണെന്ന് സല്‍മാൻ ഖാന്‍ ആരാധകരെ ഓർമിപ്പിക്കുന്ന ഒരു ആവേശകരമായ ആക്ഷൻ സീക്വൻസും സിനിമയില്‍ ഉൾപ്പെടുന്നു' - ഇപ്രകാരമായിരുന്നു മനീഷ് ശർമയുടെ വാക്കുകള്‍.
Also Read: Salman Khan's Look In Tiger 3 : കൈയ്യില്‍ തോക്കുമായി സല്‍മാന്‍ ; 'ടൈഗര്‍ 3' പുതിയ പോസ്‌റ്റര്‍