ETV Bharat / bharat

ആദ്യ ദിനത്തില്‍ 44 കോടി ; സല്‍മാന്‍ ഖാന്‍റെ ഏറ്റവും വലിയ ഓപ്പണിങ്ങായി ടൈഗര്‍ 3

author img

By ETV Bharat Kerala Team

Published : Nov 13, 2023, 11:57 AM IST

Salman Khan's Tiger 3 box office collection : ഇന്ത്യയിൽ 5,500 സ്‌ക്രീനുകളിലും വിദേശത്ത് 3,400 സ്‌ക്രീനുകളിലുമാണ് സല്‍മാന്‍ ഖാന്‍റെ ടൈഗർ 3 റിലീസ് ചെയ്‌തത്...

Salman Khan s Tiger 3 box office collection  Salman Khan s Tiger 3  Tiger 3 box office collection Day 1  Tiger 3 box office collection  സല്‍മാന്‍ ഖാന്‍റെ ഏറ്റവും വലിയ ഓപ്പണിംഗായി  ടൈഗര്‍ 3 കലക്ഷന്‍  സല്‍മാന്‍ ഖാന്‍റെ ടൈഗര്‍ 3  Tiger 3 collection  Tiger 3 first day collection  ടൈഗര്‍ 3 ആദ്യ ദിന കലക്ഷന്‍
Salman Khan s Tiger 3 box office collection Day 1

ദീപാവലി റിലീസായി എത്തിയ സൽമാൻ ഖാന്‍റെ 'ടൈഗർ 3'യ്‌ക്ക് (Salman Khan film Tiger 3) പ്രദര്‍ശന ദിനം തന്നെ ബോക്‌സോഫിസില്‍ മികച്ച കലക്ഷന്‍ നേടാനായി (Tiger 3 opening day collection). ആദ്യ ദിനത്തില്‍ ചിത്രം 44.50 കോടി രൂപ ഇന്ത്യയില്‍ നിന്നും കലക്‌ട് ചെയ്‌തതായാണ് റിപ്പോര്‍ട്ടുകള്‍ (Tiger 3 first day collection in India).

പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന 'ടൈഗർ 3' ഈ ദീപാവലിയില്‍ ബോളിവുഡിലെ ഏറ്റവും വലിയ ഓപ്പണിങ് ആയി മാറി. ഇന്ത്യയിൽ 5,500 സ്‌ക്രീനുകളിലും വിദേശത്ത് 3,400 സ്‌ക്രീനുകളിലുമാണ് 'ടൈഗർ 3' റിലീസ് ചെയ്‌തത് (Tiger 3 Opening Day screening).

Also Read: ടൈഗര്‍ 3യിലെ സൽമാൻ ഖാന്‍റെ മാസ് എൻട്രി ; ആ 10 മിനിറ്റിനെ കുറിച്ച് സംവിധായകൻ മനീഷ് ശർമ്മ

ആദ്യ ദിനം തിയേറ്ററുകളില്‍ 'ടൈഗര്‍ 3'യുടെ ഹിന്ദി പതിപ്പിന് 41.32 ശതമാനം ഒക്യുപെന്‍സി ലഭിച്ചു. മുംബൈയിലെ തിയേറ്ററുകളിലായിരുന്നു ഒക്യുപെന്‍സി നിരക്ക് കൂടുതല്‍. ഡൽഹി എൻസിആർ, പൂനെ, ബെംഗളൂരു എന്നിവിടങ്ങളില്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളും നേടി.

ഇതോടെ ഏറ്റവും കൂടുതല്‍ ഓപ്പണിങ് കലക്ഷന്‍ നേടുന്ന സല്‍മാന്‍ ഖാന്‍റെ ഏറ്റവും വലിയ ചിത്രമായി 'ടൈഗർ 3' (Third Biggest Salman Khan Opener). 2019ൽ അലി അബ്ബാസ് സഫറിന്‍റെ 'ഭാരത്' (42.30 കോടി), 2015ൽ സൂരജ് ബർജാത്യയുടെ 'പ്രേം രത്തൻ ധന്‍ പായോ' (40.35 കോടി) എന്നീ ചിത്രങ്ങളെ മറികടന്നാണ് 'ടൈഗര്‍ 3' സൽമാന്‍റെ ഏറ്റവും വലിയ ഓപ്പണറായി മാറിയത്.

അതേസമയം കത്രീനയെ സംബന്ധിച്ചിടത്തോളം 'ടൈഗർ 3' കത്രീനയുടെ മൂന്നാമത്തെ ഏറ്റവും വലിയ ഓപ്പണറാണ്. 2018ൽ വിജയ് കൃഷ്‌ണ ആചാര്യയുടെ 'തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാൻ' (52.25 കോടി), സൽമാനുമൊത്തുള്ള ഭാരത് എന്നിവയാണ് കത്രീനയുടെ ആദ്യ രണ്ട് വലിയ ഓപ്പണിങ്ങുകള്‍.

Also Read: ഷാരൂഖിനെ കൂടാതെ ഹൃത്വിക് റോഷനും ടൈഗര്‍ 3യില്‍? സ്‌പൈ യൂണിവേഴ്‌സില്‍ മൂന്ന് സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചാല്‍...

യാഷ് രാജ് ഫിലിംസിന്‍റെ സ്‌പൈ യൂണിവേഴ്‌സിന്‍റെ മൂന്നാം ഭാഗമാണ് 'ടൈഗർ 3'. 'ഏക് താ ടൈഗർ', 'ടൈഗർ സിന്ദാ ഹേ', 'വാർ', 'പഠാൻ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം യാഷ്‌ രാജ് ഫിലിംസിന്‍റെ സ്‌പൈ യൂണിവേഴ്‌സില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ടൈഗർ 3'. മനീഷ് ശർമ്മ (Maneesh Sharma) സംവിധാനം ചെയ്‌ത ചിത്രം ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണ്.

300 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്‍റെ നിര്‍മാണം ആദിത്യ ചോപ്രയാണ്. സൽമാൻ ഖാന്‍ അവിനാഷ് ആയും കത്രീന കൈഫ് സോയ ആയുമാണ് ചിത്രത്തില്‍ വേഷമിട്ടത്. സിനിമയില്‍ ഷാരൂഖ് ഖാനും ഹൃത്വിക് റോഷനും അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ട്.

Also Read: റിലീസിന് മുന്‍പേ 15 കോടി ; ടൈഗര്‍ 3 അഡ്വാന്‍സ്‌ ബുക്കിംഗ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.