ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍റെ (Salman Khan) ഏറ്റവും പുതിയ ചിത്രമാണ് 'ടൈഗര്‍ 3' (Tiger 3). 'ടൈഗര്‍ 3' ദീപാവലി റിലീസിനൊരുങ്ങുമ്പോള്‍ പുതിയൊരു പോസ്‌റ്റുമായി ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍ (Salman Khan Instagram Post).
ബീയിങ് ഹ്യൂമന്‍ ക്ലോത്തിങ് എന്ന തന്‍റെ വസ്‌ത്ര ശേഖരണ ബ്രാന്‍ഡ് കലക്ഷനില്‍ (Being Human clothing) നിന്നുള്ള ചിത്രവുമായാണ് സല്‍മാന്‍ ഖാന്‍ ഇന്‍സ്‌റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സല്‍മാനൊപ്പം മരുമകള്‍ അലീസെ അഗ്‌നിഹോത്രിയും ഉണ്ട് (Salman Khan niece Alizeh Agnihotri). സൽമാന്‍ ഖാന്‍റെ സഹോദരി അൽവിറ ഖാൻ അഗ്നിഹോത്രിയുടെയും, നടനും സംവിധായകനുമായ അതുൽ അഗ്നിഹോത്രിയുടെയും മകളാണ് അലിസെ.
Also Read: സല്‍മാനെ പരസ്യമായി പ്രൊപ്പോസ് ചെയ്‌ത് യുവതി; താരത്തിന്‍റെ മറുപടി
അലിസെയ്‌ക്കൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് സല്‍മാന്‍ ഖാന്‍ ഇൻസ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത് (Salman Khan with Alizeh Agnihotri). ആദ്യ ചിത്രത്തിൽ ഇരുവരും നീല നിറമുള്ള ഡെനിം ഷർട്ടും ജീൻസുമാണ് ധരിച്ചിരിക്കുന്നത്. 'എന്‍റെ ഹൃദയത്തോട് ഹലോ പറയുക' എന്നും ചിത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
രണ്ടാമത്തെ ചിത്രത്തിൽ, സ്ലീവ്‌ലെസ് വിന്‍റര്‍ ജാക്കറ്റും, നീളം കുറഞ്ഞ കറുത്ത നിറമുള്ള ഔട്ട്‌ഫിറ്റിലുമാണ് അലിസെയെ കാണപ്പെട്ടത്. സൽമാൻ ഖാനെ, കറുത്ത ടി ഷർട്ടും പാന്‍റ്‌സും ധരിച്ച് അതിന് അനുയോജ്യമായ വിന്‍റര്‍ ജാക്കറ്റിലും കാണപ്പെട്ടു. രണ്ടാമത്തെ ചിത്രത്തില്‍ സ്‌നേഹത്തിനായി രൂപകല്‍പ്പന ചെയ്‌തത്' എന്നാണ് കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം അലിസെയുടെ മുഖം വെളിപ്പെടുത്താതെ സൽമാൻ ഖാന്‍ തന്‍റെ മരുമകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 'ഞാന്‍ എപ്പോഴും നിനക്ക് പിന്‍ബലമായിരിക്കും' എന്ന അടിക്കുറിപ്പോടു കൂടി 'എന്‍റെ ഹൃദയത്തിന്‍റെ ചെറിയ ഒരു ഭാഗത്തെ നാളെ പരിചയപ്പെടുത്തും' എന്ന് ചിത്രത്തില്‍ പരാമര്‍ശിച്ച് കൊണ്ടാണ് സല്‍മാന്‍ പോസ്‌റ്റ് പങ്കുവച്ചത്.
അതേസമയം സിനിമയില്‍ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് അലിസെ. സല്‍മാന്‍ ഖാന്‍ നിര്‍മിക്കുന്ന 'ഫറേ' (Farrey) എന്ന ചിത്രത്തിലൂടെയാണ് അലിസെയുടെ അഭിനയ ലോകത്തേക്കുള്ള അരങ്ങേറ്റം. സൗമേന്ദ്ര പധി സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ (Farrey Teaser) അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
- " class="align-text-top noRightClick twitterSection" data="">
അതേസമയം 'ടൈഗർ 3'യുടെ ട്രെയിലര്‍ (Tiger 3 Trailer release) റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒക്‌ടോബര്‍ 16നാണ് ടൈഗര്‍ 3 ട്രെയിലര്‍ റിലീസ് ചെയ്യുക. മനീഷ് ശര്‍മ സംവിധാനം ചെയ്‌ത ചിത്രം നവംബര്‍ 10നാണ് തിയേറ്ററുകളില്‍ എത്തുന്നത് (Tiger 3 release).
അവിനാഷ് സിങ് റാത്തോര്‍ അഥവാ ടൈഗര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ വേഷമിടുന്നത്. 'ടൈഗര്‍ 3'യില്‍ കത്രീന കൈഫ് ആണ് സല്‍മാന്‍ ഖാന്‍റെ നായികയായി എത്തുക. യാഷ് രാജ് ഫിലിംസിന്‍റെ സ്‌പൈ യൂണിവേഴ്‌സ് ആയി ഒരുങ്ങിയ ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്‌മിയും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.